<
Features

പുതുതായി പച്ചക്കറിക്കൃഷി ആരംഭിക്കുന്നവർക്ക് സഹായകമായി 'ഏക’

vegetable

പുതുതായി പച്ചക്കറിക്കൃഷി ആരംഭിക്കുന്നവർക്ക് സഹായകമായി 'ഏക’ പച്ചക്കറി കൃഷി ആരംഭിക്കുമ്പോൾ എന്തു വളമിടണമെന്നറിയാത്തവർക്ക് തുണയായി കാർഷിക സർവകലാശാല ‘ഏക’ എന്ന പേരിൽ കൃഷിക്കൂട്ട് പുറത്തിറക്കിയിരിക്കുന്നു. സർവകലാശാലയുടെ പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രവും മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രവും ചേർന്നാണ് ‘ഏക’ തയാറാക്കിയത്.ശാസ്ത്രീയമായി ഒരുക്കിയ പ്രകൃതി സൗഹൃദ പച്ചക്കറി കൃഷിക്കൂട്ടാണിത്. 10 പച്ചക്കറിത്തൈകൾ അടങ്ങുന്ന തടത്തിലോ 10 ഗ്രോബാഗുകളിലോ ഉപയോഗിക്കാൻ കഴിയുന്ന കൃഷിക്കൂട്ടാണ് ഏക.

വെണ്ട , വഴുതന, മുളക്, തക്കാളി, ചീര, കുറ്റിപ്പയർ, കാബേജ്, കോളിഫ്ലവർ വിളകൾക്ക് ഏക ഫലപ്രദമായി ഉപയോഗിക്കാം. ഗ്രോബാഗ് ഒന്നിടവിട്ട ദിവസം നനച്ച് ഒരാഴ്ച വയ്ക്കുക. മുളച്ചു വന്നിട്ടുള്ള കളകൾ പറിച്ചു കളഞ്ഞ ശേഷം വിത്തിടുക അല്ലങ്കിൽ തൈ നടുക.ഒരു ബാഗിൽ ഒരു തൈ എന്ന തോതിൽ വിത്തിടുകയാണങ്കിൽ 2 മുതൽ 3 വിത്തുകൾ മുളച്ചതിനു ശേഷം ഒരു തൈ മാത്രമായി നിലനിർത്തുക. മേൽമണ്ണ്, ചാണകം, കുമ്മായം, എന്നിവയടങ്ങിയ മിശ്രിതം ബാഗിന്റെ പകുതി നിറച്ചതിനു ശേഷമാണ് വളക്കട്ടയ്ക്കു മുകളിൽ നിറയ്ക്കും. ശേഷം വിത്തോ തൈയോ നടും. ഏക ഉപയോഗിച്ചു കൃഷി ചെയ്യുമ്പോൾ പച്ചക്കറിച്ചെടികൾക്ക് ആയുസ് കൂടും. മണ്ണുത്തി കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ നിന്നോ അനുബന്ധ കേന്ദ്രങ്ങളിൽ നിന്നോ ഏക ലഭ്യമാകും.

200 രൂപയാണ് വില. സാങ്കേതിക അറിവുകൾക്കായി കാർഷിക സർവകലാശാലയിലെ പട്ടാമ്പി കേന്ദ്രത്തെ സമീപിക്കാം..ഫോൺ: 9446256863. പായ്ക്കറ്റിനു പുറത്തെ ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ഉപയോഗക്രമത്തിന്റെ വിഡിയോ കണ്ടു മനസിലാക്കാം. വളത്തിന്റെ കട്ട (10 എണ്ണം), മണ്ണിര കംപോസ്റ്റ്, ചകിരിച്ചോറ്, ചാണകം, കടലപ്പിണ്ണാക്ക്, .വേപ്പിൻ പിണ്ണാക്ക്, പ്രാഥമിക - ദ്വിതീയ സൂക്ഷ്മ മൂലകങ്ങൾ എന്നിവയുടെ മിശ്രിതം. കുമ്മായം – 200 ഗ്രാം ട്രൈക്കോഡർമ, സ്യൂഡോമോണസ്, ജൈവ കുമിൾനാശിനികൾ – (100 ഗ്രാം വീതം) വേപ്പെണ്ണ–വെളുത്തുള്ളി–കാന്താരിമുളക് മിശ്രിതം, ജൈവകീടനാശിനി – 50 ഗ്രാം മത്തി–ശർക്കര മിശ്രിതം – 10 മില്ലി സമ്പൂർണ സൂക്ഷ്മമൂലക മിശ്രിതം രാസവളങ്ങൾ – യൂറിയ (60 ഗ്രാം), സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ്, പൊട്ടാഷ് (30 ഗ്രാം വീതം)എന്നിവയാണ് ഏകയിലുള്ളത്.


English Summary: how to start vegetable gardens

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds