<
Features

നിങ്ങൾക്ക് കാർഷിക മേഖലയിൽ സംരഭകത്വം ആരംഭിക്കണോ, എങ്കിൽ ഈ കാര്യം അറിഞ്ഞു വയ്ക്കണം

FPOക്ക് വിവിധ തരത്തിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു
FPOക്ക് വിവിധ തരത്തിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു

കാർഷിക മേഖലയിൽ ഉൽപ്പാദനവും, സംസ്കരണവും, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണവും, വിപണനവും ഇനി വിപണി ഒരുക്കുന്നതിനുള്ള കൂട്ടായ്മയുമാണ് യഥാർത്ഥത്തിൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ അഥവാ കാർഷിക ഉത്പാദക കമ്പനി. നിലവിലെ കമ്പനി ആക്ട് പ്രകാരം രജിസ്ട്രേഷൻ അംഗങ്ങളും അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചെയർമാന്റെയും നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് എല്ലാം കർഷകർ ആയിരിക്കണം. 

ബന്ധപ്പെട്ട വാർത്തകൾ : താമരപ്പൂവില്‍ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ

എന്നാൽ കമ്പനിയുടെ സി.ഇ.ഒ പദവിയിൽ പ്രൊഫഷണലുകൾ ഉണ്ടാകണം. ഓഹരി മൂലധനം, ഓഡിറ്റ് തുടങ്ങിയവയെല്ലാം വൻകിട കമ്പനികൾക്ക് സമാനമാണ്. നബാർഡിന്റെ സഹായത്തോടെയാണ് നിലവിൽ കേരളത്തിൽ ഫാർമ പ്രൊഡ്യൂസർ കമ്പനികൾ ആരംഭിച്ചിരിക്കുന്നത്.

നബാർഡ് നൽകുന്ന സഹായങ്ങൾ

ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് വിവിധ തരത്തിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു. ശരാശരി ഒരു കമ്പനിയിൽ 500 കർഷകർ ഉണ്ടായിരിക്കണം. കൂടാതെ 50 ലക്ഷം രൂപ വാർഷിക അറ്റാദായം ഉണ്ടാവുകയും ചെയ്താൽ അത്തരം കമ്പനികൾക്ക് വീണ്ടും സഹായം നബാർഡ് നൽകും.

ബന്ധപ്പെട്ട വാർത്തകൾ : ചാണകത്തിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ

കർഷക ഉത്പാദന കമ്പനി എങ്ങനെ ആരംഭിക്കാം

ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ, ഓഹരി മൂലധനം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുമായി കമ്പനി കൺസൾട്ടമാരുടെ സഹായത്തോടെ കർഷക ഉൽപാദന കമ്പനികളുടെ കൂട്ടായ്മ രൂപീകരിക്കാം. ധാരാളം മാതൃക ഉൽപാദന കമ്പനികൾ കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കമ്പനിയുടെ ലാഭവീതം മുഴുവൻ കർഷകരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. ഇത്തരം കൂട്ടായ്മകൾ ഇടനിലക്കാർ ഇല്ലാതെ കർഷകരിലേക്ക് ലാഭം എത്തിക്കാൻ മികച്ചതാണ്. കേരളത്തിൽ മാതൃകയാക്കാവുന്ന ചില സംരംഭ സാധ്യതകളുണ്ട്. അതിലൊന്നാണ് 2016 അന്നമനടയിൽ ആരംഭിച്ച വിത്ത് വിതരണം മുതൽ വിള സംസ്കരണം വരെയുള്ള മേഖലകൾ ഉൾപ്പെടുത്തിയുള്ള കർഷക കൂട്ടായ്മ സംരംഭങ്ങൾ.

The Farmer Producer Organization, or Agricultural Production Company, is actually an association for the production, processing, production, marketing and marketing of value-added products in the agricultural sector.

ഇതു കൂടാതെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം ചെയ്യുന്ന കർഷകർ കൂട്ടായ്മകൾ ഉണ്ടാക്കുന്നു. ഇങ്ങനെ വ്യത്യസ്ത രീതിയിൽ കൃഷി ചെയ്യുന്നവർക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നവർക്കും കേരളത്തിൽ കാർഷിക സംരംഭങ്ങൾ നടത്തി, മികച്ച ലാഭം കൊയ്യാവുവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ : ലാഭം കൊയ്യാൻ കാന്താരി മുളകിൽ നിന്ന് ഉണ്ടാക്കാം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ


English Summary: If you want to start an entrepreneur in the agricultural sector, you need to know this

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds