International Eat an Apple Day; കിടക്കുന്നതിന് മുൻപ് ഒരു ആപ്പിൾ, കാരണമറിയാം
രുചിയിലും ഗുണത്തിലും കേമനാണ് ആപ്പിൾ. ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറിനെ അകറ്റി നിർത്താമെന്നാണ് പറയുന്നത്. ഇന്ന് ഒരു ആപ്പിൾ ഓരോ ദിവസവും എന്ന ശൈലിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന 'ഈറ്റ് ആൻ ആപ്പിൾ ഡേ- Eat an Apple Day'.
ലോകത്തിലെ വിവിധ ഇനം ആപ്പിളുകളെ പരിചയപ്പെടുത്തുന്നതിനും, അവ കഴിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ആപ്പിളിൽ നിന്ന് വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നതിനുമായാണ് ഇന്റർനാഷണൽ ഈറ്റ് ആൻ ആപ്പിൾ ഡേ (International Eat an Apple Day) ആചരിക്കുന്നത്. സെപ്തംബറിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
നിസ്സാരമൊരു ഫലമായി മാത്രമല്ല ആപ്പിളിനെ കണക്കാക്കുന്നത്. പല കഥകളിലും കവിതകളിലും ആപ്പിളിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അറബിക് കഥകളിൽ ആപ്പിളിന് മാന്ത്രിക ശക്തിയുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. ബൈബിളിലും ഗ്രീക്ക് കഥകളിലുമെല്ലാം ആപ്പിളിന് പ്രാധാന്യം നൽകുന്നു. മാത്രമല്ല നോർസ് ദേവതയ്ക്ക് നിത്യയൗവനം സമ്മാനിച്ചതും, ട്രോജൻ യുദ്ധം ആരംഭിക്കുന്നതിന് കാരണമായതും ആപ്പിൾ ഫലത്തിലൂടെയാണ്.
മനുഷ്യന്റെ സർവരോഗങ്ങളെയും സുഖപ്പെടുത്താൻ ശേഷിയുള്ള ഫലമാണെന്ന് ആരോഗ്യശാസ്ത്രം പറയുന്ന ആപ്പിൾ പതിവായി കഴിച്ചാൽ ശരീരത്തിന് ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് ഒരുപക്ഷേ വ്യക്തമായി നിങ്ങൾക്ക് അറിയില്ലായിരിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഗുണങ്ങളാൽ നിറഞ്ഞ ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ ദിവസവും കഴിക്കണമെന്ന് പറയാറുണ്ടെങ്കിലും രാത്രി ഉറങ്ങുന്നതിന് മുൻപ് കഴിക്കുന്നതാണ് ഉത്തമം എന്നാണ് വൈദ്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്നത്. ഇതിനുള്ള കാരണം എന്തെല്ലാമെന്ന് ചുവടെ വിശദീകരിക്കുന്നു.
-
കാർബോഹൈഡ്രേറ്റ്സ് (Carbohydrates)
കാർബോഹൈഡ്രേറ്റ് ഉറക്കത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നുണ്ട്. ഉറങ്ങുന്നതിന് മുമ്പ് ഉയർന്ന ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ട്രിപ്റ്റോഫാൻ അളവ് വർധിപ്പിക്കും. ഇത് മെലറ്റോണിൻ, സെറോടോണിൻ എന്നിവ വർധിപ്പിക്കുന്നതിന് സഹായകരമാണണ്. ഈ ഹോർമോണുകൾ ഉറക്കം പ്രോത്സാഹിപ്പിക്കുന്നു.
-
മെലറ്റോണിൻ (Melatonin)
നല്ല ഉറക്കത്തിന്റെ പ്രധാന ഘടകം മെലറ്റോണിൻ ആണ്. നിങ്ങളുടെ മസ്തിഷ്കം ഇരുണ്ടുപോകാൻ തുടങ്ങുമ്പോൾ സ്വാഭാവികമായും മെലറ്റോണിൻ ഉൽപാദിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാൻ സഹായിക്കുന്നു. നന്നായി ഉറങ്ങുന്നതിന് ഇത് കൂടുതൽ പ്രയോജനകരമാകും.
-
വിറ്റാമിൻ സി (Vitamin C)
വിറ്റാമിൻ സി ഒരു ആന്റിഓക്‌സിഡന്റാണ്. നിങ്ങളുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ആരോഗ്യത്തിനെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ തന്നെ വൈകി ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസരങ്ങളിൽ വിശപ്പടക്കാൻ ഒരു ആപ്പിൾ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം.
അന്താരാഷ്ട്ര ആപ്പിൾ ദിനം എങ്ങനെ ആഘോഷിക്കാം?
നിങ്ങൾക്ക് ലഭ്യമാകുന്ന ആപ്പിളിന്റെ പലതരം വെറൈറ്റികൾ പരീക്ഷിച്ച് നോക്കുക. നിങ്ങൾക്ക് ഒപ്പമുള്ളവരോടും ആപ്പിൾ കഴിക്കാൻ നിർദേശിക്കാം. ആപ്പിളിനെ കുറിച്ചുള്ള ചില കൗതുക വിശേഷങ്ങൾ കൂടി വിശദീകരിച്ച് ഇന്റർനാഷണൽ ഈറ്റ് ആൻ ആപ്പിൾ ഡേ വിപുലമാക്കാം. ആപ്പിളിന്റെ വേര് തേടിപ്പോവുകയാണെങ്കിൽ, ഈ ഫലം റോസ് കുടുംബത്തിൽപെട്ടതാണ്. ലോകമെമ്പാടുമായി 7,500 ഇനങ്ങൾ ആപ്പിളുകളാണ് ഉള്ളത്. അമേരിക്കയിൽ മാത്രം 2,500-ലധികം ഇനം ആപ്പിളുകളുണ്ട്. ആപ്പിളിന്റെ 25% വായു ആണെന്നതിനാൽ തന്നെ ആപ്പിൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു.
കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: International Eat an Apple Day An apple before bed is good know the reason
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments