International Yoga Day 2022: യോഗ – ‘ഇന്ത്യൻ പാരമ്പര്യത്തിന്റെ അമൂല്യ സമ്മാനം’
ഇന്ന് ജൂൺ 21, എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം (International Yoga Day). 4000 വർഷത്തിലേറെ പഴക്കമുള്ള യോഗ ഇന്ത്യൻ പാരമ്പര്യത്തിന്റെ തന്നെ ഭാഗമാണ്. നമുക്കറിയാം, മാനസിക-ശാരീരിക ഉന്മേഷത്തിനും സംരക്ഷണത്തിനും യോഗ പരിശീലനം വളരെ അത്യന്താപേക്ഷിതമാണ്. എന്നാൽ കൊവിഡ് പോലെയുള്ള ഒരു മഹാമാരി തന്നെ വേണ്ടി വന്നു നമ്മുടെ ശരീരത്തിന്റെ സംരക്ഷണത്തിൽ ഒരൽപം ശ്രദ്ധ കൂടുതൽ നൽകാൻ.
ബന്ധപ്പെട്ട വാർത്തകൾ : Face care tips: ഫെയ്സ് വാഷ് വാങ്ങുമ്പോൾ നിങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
‘മനുഷ്യത്വത്തിനായി യോഗ’ (Yoga for Humanity) എന്നതാണ് ഈ വർഷത്തെ സന്ദേശം (Theme). ദിനംപ്രതി യോഗ പരിശീലിക്കുന്നവർക്ക് മരുന്നിന്റെ യാതൊരു ആവശ്യവും വരില്ലെന്നാണ് യോഗികളുടെ അഭിപ്രായം. മിക്ക ജീവിതശൈലീ രോഗങ്ങൾക്കുമുള്ള ഒരു മികച്ച പരിഹാരമാണ് യോഗ. മാനസിക സമ്മർദങ്ങളെ നിയന്ത്രിച്ച് ചിന്തകളെ ശാന്തമാക്കാൻ യോഗയ്ക്ക് സാധിക്കുന്നു.
അമൃത് മഹോത്സവവുമായി ബന്ധപ്പെടുത്തി വിപുലമായ പരിപാടികളാണ് ഇത്തവണത്തെ യോഗ ദിനത്തിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളം 75 കേന്ദ്രങ്ങളിലാണ് യോഗ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കുന്നത്.
പ്രതിരോധ ശേഷിയും ആരോഗ്യകരമായ ജീവിത ശൈലികളും തിരഞ്ഞെടുക്കാൻ ഒരു പരിധി വരെ നമ്മൾ ബോധവാന്മാരായി എന്നതാണ് വസ്തുത. പ്രാണായാമം പരിശീലിക്കുന്നത് ആന്തരിക സംവിധാനത്തിന്റെയും അവയവങ്ങളുടെയും ശുദ്ധീകരണത്തെ നിയന്ത്രിക്കുന്നതായി പറയപ്പെടുന്നു. മികച്ച ഉറക്കം ലഭിക്കാൻ ശവാസനവും യോഗ നിദ്രയും ഉത്തമമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് അധോ മുഖ സ്വാനാസനം, ഉർദ്ദ മുഖ സ്വാനാസനം എന്നിവ മികച്ചതാണ്.
അന്താരാഷ്ട്ര യോഗ ദിനം – ചരിത്രത്തിലൂടെ (History of the Day)
സംസ്കൃതത്തിലെ യുജിൽ നിന്നാണ് യോഗ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യുജ്.
2014 സെപ്റ്റംബർ 27ന് ഐക്യരാഷ്ട്ര സഭയുടെ (UN General Assembly) 69-ാംമത്തെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) മുന്നോട്ടുവച്ച ആശയമാണ് ‘അന്താരാഷ്ട്ര യോഗ ദിനം’. 193ൽ 177 രാഷ്ട്രങ്ങളും അദ്ദേഹത്തിന്റെ ഈ ആശയത്തെ ആംഗീകരിച്ചു. അങ്ങനെ 2015 ജൂൺ 21 ന് ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
“ഇന്ത്യൻ പൗരാണിക പാരമ്പര്യത്തിന്റെ അമൂല്യ സമ്മാനമാണ് യോഗ, മനസ്സിന്റെയും ശരീരത്തിന്റെയും ഐക്യം, ചിന്തയും പ്രവർത്തനവും, ക്ഷമയും, പൂർത്തീകരണവും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എന്നിവ ഉൾക്കൊള്ളുന്നതാണ് യോഗ. ഇത് വെറും വ്യായാമമല്ല, മറിച്ച് നമ്മളും പ്രകൃതിയും തമ്മിലുള്ള ഏകത്വം കണ്ടെത്തുകയാണ്. നമ്മുടെ ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ സമൂഹത്തിലെ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. ഒരു അന്താരാഷ്ട്ര യോഗ ദിനത്തിനായി നമുക്ക് കൈകോർക്കാം”, ഐക്യരാഷ്ട്ര സഭയിലെ നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗമാണിത്.
എന്തുകൊണ്ട് ജൂൺ 21? (Why it is celebrated on June 21?)
ജൂൺ 21, വേനൽക്കാലത്തിന്റെ അവസാനമായി കരുതപ്പെടുന്നു അതായത് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം. അതിനാലാണ് ഈ ദിവസം അന്താരാഷ്ട്ര യോഗാ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.
English Summary: International Yoga Day 2022: Yoga - The Precious Gift of Indian Tradition
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments