<
Features

'മികച്ച സൗരോര്‍ജ്ജ ജലസേചന പ്ലാറ്റ്‌ഫോമായ നദി (NADI) യെ പരിചയപ്പെടാം'

Ramana Gogula ,Vice President ,Stanley Earth Clean Technology Innovation
Ramana Gogula ,Vice President ,Stanley Earth Clean Technology Innovation

സ്റ്റാന്‍ലി എര്‍ത്ത് ക്ലീന്‍ ടെക്‌നോളജി ഇന്നവേഷന്‍ വൈസ് പ്രസിഡന്റ് രമണ ഗോഗുലയ്‌ക്കൊപ്പം ഒരു ചര്‍ച്ച

'മികച്ച സൗരോര്‍ജ്ജ ജലസേചന പ്ലാറ്റ്‌ഫോമായ നദി (NADI) യെ പരിചയപ്പെടാം'

ലോകത്തെ ഏറ്റവും വലിയ പവര്‍ ടൂള്‍സ് കമ്പനി ,സൗരോര്‍ജ്ജ പമ്പിന്റെ മേഖലയിലേക്ക് കടന്നത് എന്തുകൊണ്ടാണ് ?
സ്റ്റാന്‍ലി ബ്ലാക്ക് ആന്റ് ഡെക്കര്‍ 14 ബില്യണ്‍ ഡോളര്‍ റവന്യൂ ലഭിക്കുന്ന, ലക്ഷ്യബോധമുള്ള വ്യവസായ സ്ഥാപനമാണ്. 60 രാജ്യങ്ങളില്‍ 61000 ത്തിലേറെ ജീവനക്കാരുള്ള സ്ഥാപനം ടൂള്‍സ് ആന്റ് സ്റ്റോറേജ് ബിസിനസില്‍ ലോകത്തെ ഒന്നാമനാണ്. ലോകത്തെ രണ്ടാമത്തെ വാണിജ്യ ഇലക്ട്രോണിക് സുരക്ഷ കമ്പനിയും സ്റ്റാന്‍ലിയാണ്. എന്‍ജിനീയറിംഗ് ഫാസ്റ്റനിംഗ് വ്യവസായത്തിന് പുറമെ എണ്ണ,ഗ്യാസ്, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലും സജീവമാണ് കമ്പനി.
ഇനി സോളാറിലേക്കുള്ള ഞങ്ങളുടെ വരവിനെകുറിച്ച് പറയാം. സ്റ്റാന്‍ലി ബ്ലാക്ക് & ഡെക്കേഴ്‌സിന്റെ സാമൂഹിക പ്രതിബദ്ധതാ നയം കെട്ടി ഉയര്‍ത്തിരിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ മൂന്ന് പില്ലറുകള്‍ അടിസ്ഥാനമാക്കിയാണ്.
സൃഷ്ടാക്കളുടെ ശാക്തീകരണം: ലോകത്തെ മാറ്റിമറിക്കാന്‍ പ്രേരകമായ ഒരു കോടി സൃഷ്ടാക്കളായ കണ്ടുപിടുത്തക്കാരെ ശാക്തീകരിക്കുക
ലക്ഷ്യബോധത്തോടെയുള്ള കണ്ടുപിടുത്തം : 500 ദശലക്ഷം വരുന്ന മനുഷ്യരുടെ ജീവിതത്തെ ഉയര്‍ത്താനും പ്രകൃതി സംരക്ഷണത്തിനും ഉതകുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുക
മെച്ചപ്പെട്ട സുസ്ഥിര ലോകം സൃഷ്ടിക്കുക: പ്രകൃതിക്കിണങ്ങുന്നതും കാര്‍ബണിന്റെ പുറംതള്ളല്‍ പൂജ്യത്തിലെത്തിക്കുന്നതുമായ കാര്‍ബണ്‍ പോസിറ്റീവ് ഓപ്പറേഷന്‍സ് ആരംഭിക്കുക
ഈ ശക്തമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്, ഞങ്ങള്‍ ഇങ്ങനൊരു തീരുമനം കൈക്കൊണ്ടത്. ഇത് ഞങ്ങളുടെ കോംപറ്റന്‍സി ഉയര്‍ത്തുക മാത്രമല്ല, പിരമിഡിന്റെ താഴെ തട്ടിലുള്ള ജനതയുടെ ജീവിതനിലവാരത്തെ ഉയര്‍ത്തുകയും പ്രകൃതിക്ക് അനുഗുണമായ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നു.
ഞങ്ങളുടെ പുത്തന്‍ സാങ്കേതിക രംഗത്തെ ആദ്യ സംരംഭം തന്നെ ഇന്ത്യന്‍ കര്‍ഷകര്‍ നേരിടുന്ന വലിയ വെല്ലുവിളിയെ കേന്ദ്രമാക്കിയായിരുന്നു, കുഴല്‍ കിണറില്‍ നിന്നും തടസമില്ലാതെ ജലം കൃഷിയിടത്തില്‍ ജലസേചനം ചെയ്യാന്‍ ലഭ്യമാക്കുക.
Solar panels
Solar panels
ഇന്ത്യയില്‍ ജലസേചനത്തിന് മാത്രമായി ഉപയോഗിക്കുന്ന 30 ദശലക്ഷത്തോളം കുഴല്‍ കിണറുകളുണ്ട്. ഈ 30 ദശലക്ഷത്തില്‍ 15 ദശലക്ഷവും പ്രവര്‍ത്തനക്ഷമത കുറഞ്ഞ ആള്‍ട്ടര്‍നേറ്റിംഗ് കറന്റ് ( എസി )പമ്പുകളും 10 ദശലക്ഷം മലിനീകരണം സംഭാവന ചെയ്യുന്ന ഡയറക്ട് കറന്റ് ( ഡിസി )പമ്പുകളുമാണ്. ഇവ പ്രവര്‍ത്തിക്കുന്നത് വലിയ സബ്‌സിഡി ലഭിക്കുന്ന ഇലക്ട്രിസിറ്റിയിലും ഡീസലിലുമാണ്. ഇത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുന്നു എന്നുമാത്രമല്ല, പ്രകൃതിക്ക് ദുരന്തമാകുന്ന കാര്‍ബണ്‍ പുറംതള്ളല്‍ വളരെ കൂടുതലാണ് താനും.
ഈ വെല്ലുവിളികളെ അതിജീവിക്കാനുളള ഒരു ക്ലീന്‍ സാങ്കേതിക വിദ്യ ഇടപെടല്‍ അനിവാര്യമായിരുന്നു. സൗരോര്‍ജ്ജം പോലെയുള്ള ക്ലീന്‍ ഊര്‍ജ്ജത്തിലുള്ള ഞങ്ങളുടെ താത്പര്യവും ഉയര്‍ന്ന ഗുണമേന്മയുള്ള മോട്ടോര്‍ നിര്‍മ്മാണത്തിലുളള പ്രാവീണ്യവുമാണ് സോളാര്‍ പമ്പുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും അത്തരമൊരു തീരുമാനം കൈക്കൊണ്ടതും.
Solar pump
Solar pump
എന്തെല്ലാം സാങ്കേതിക വിദ്യകളാണ് ഇതില്‍ ചേര്‍ന്നു വരുന്നത് ?
ബഹുവിധ സാങ്കേതിക വിദ്യകളുടെ കൂടിച്ചേരലാണ് നദി (NADI ) സ്മാര്‍ട്ട് സോളാര്‍ പമ്പിനെ കമ്പോളത്തില്‍ വേറിട്ടുനിര്‍ത്തുന്നത്. അതില്‍ എടുത്തുപറയാവുന്ന ചിലത് ഇവയാണ്. ഇതില്‍ പ്രധാനം ഞങ്ങളുടെ ഏറ്റവും മികവാര്‍ന്ന ബ്രഷ്‌ലെസ്സ് ഡിസി മോട്ടോറി( BLDC) ലാണ് നദിയെ (NADI ) പ്രവര്‍ത്തിപ്പിക്കുന്നത് എന്നതാണ്. എസി മോട്ടേഴ്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎല്‍ഡിസി മോട്ടോര്‍ വളരെ ഗുണമേന്മയുള്ളതാണെന്നു കാണാം. മോട്ടറിന്റെ ഡബിള്‍ ബിയറിംഗുള്ള ഇന്റേണല്‍ ഡിസൈന്‍ അതിന്റെ കഴിവും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഞങ്ങള്‍ മോട്ടോറിനെ പരുക്കന്‍ കാലാവസ്ഥയില്‍ നിരന്തര പരീക്ഷണത്തിന് വിധേയമാക്കി ഫീല്‍ഡിലെ പ്രയോഗക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.
ഞങ്ങളുടെ മറ്റൊരു പ്രത്യേകത, നാഡി കണക്ട് എന്ന ഇന്റര്‍നെറ്റ് ഓഫ് തിംങ്ങ്‌സ് (IOT) ഇന്റര്‍ഫേയ്‌സാണ്. പമ്പിന്റെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന ഈ സംവിധാനം കൃത്യമായി പമ്പിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും കാലാവസ്ഥയിലെ മാറ്റങ്ങള്‍ അവലോകനം ചെയത് പമ്പിനെ ശാക്തീകരിക്കുകയും ചെയ്യും. നദി കണക്ടുമായി പമ്പുകളെ ബന്ധിപ്പിക്കുന്നതിനാല്‍ ഇതിനെ മൊബൈല്‍ നെറ്റ്വര്‍ക്കിലൂടെയും ക്ലൗഡ് വിസിബിലിറ്റി വഴിയും ലോകത്തെവിടെയിരുന്നുകൊണ്ടും മാനേജ് ചെയ്യാനും സപ്പോര്‍ട്ട് ചെയ്യാനും കഴിയും. ഇന്ത്യ വളരെ വ്യത്യസ്തമായ ഭൂപ്രകൃതികളുള്ള ഒരു രാജ്യമാണ്. ഇവിടെ കൃഷിയിടങ്ങള്‍ നഗരങ്ങളില്‍ നിന്നും നൂറുകണക്കിന് മൈല്‍ അകലെയുള്ള ഗ്രാമങ്ങളിലും പര്‍വ്വത പ്രദേശങ്ങളിലുമാകും ഉള്ളത്. ഇവിടെ സോളാര്‍ പമ്പിനുള്ള പ്രധാന വെല്ലുവിളി അതിനെ കൃത്യമായി മോണിറ്റര്‍ ചെയ്യുക എന്നതും സപ്പോര്‍ട്ട് ചെയ്യുക എന്നതുമാണ്. നാഡി കണക്ട് ഈ വെല്ലുവിളിയാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
Technical pic of NADI
Technical pic of NADI
എന്തുകൊണ്ട് സോളാര്‍ പമ്പിന് നദി എന്ന് പേര്‍ നല്‍കി ?
നൂറ്റാണ്ടുകളോളം നദികളായിരുന്നു നമ്മുടെ കാര്‍ഷിക മേഖലയുടെ ജീവനാഡി. നമ്മുടെ മിക്ക ഭാഷകളിലും റിവറിന് നദി എന്നാണല്ലൊ പറയുക. ഞങ്ങള്‍ സ്മാര്‍ട്ട് സോളാര്‍ പമ്പിന് നദി എന്നു പേരിട്ടത് ഇവ നദികളെപോലെ ജലത്തെ കൃഷിയിടത്തിലെത്തിക്കണം എന്ന ലക്ഷ്യബോധത്തോടെയാണ്.
Solar system for the pump
Solar system for the pump
"നദി "പ്രകൃതിയെ സഹായിക്കുന്നത് എവ്വിധമായിരിക്കും?
ഹരിതവാതകങ്ങളുടെ പുറംതള്ളല്‍ പ്രകൃതിയെ എത്രമാത്രം മാറ്റിമറിക്കുന്നു എന്നത് സംബ്ബന്ധിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എസി പമ്പുകളും ഡീസല്‍ പമ്പുകളും കല്‍ക്കരിയും ജൈവഇന്ധനങ്ങളും ഉപയോഗിക്കുന്നതിനാല്‍ വലിയ അളവില്‍ ഹരിതവാതകങ്ങളെ പുറന്തള്ളുന്നുണ്ട്. നദി സ്മാര്‍ട്ട് സോളാര്‍ പമ്പ് ,സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് (പിവി) പാനലുകള്‍ ഉപയോഗിക്കുക വഴി മാലിന്യരഹിതവും ശുദ്ധവുമായ ഊര്‍ജ്ജമാണ് ഉത്പ്പാദിപ്പിക്കുന്നത്.
പ്രകൃതി നേരിടുന്ന മറ്റൊരു വെല്ലുവിളി താഴുന്ന ഭൂഗര്‍ഭജലലഭ്യതയാണ്.കൃത്യതയില്ലാത്ത കറണ്ട് ലഭ്യത കാരണം കറണ്ട് ലഭിക്കുമ്പോള്‍ പരമാവധി ജലം എസി പമ്പുവഴി അടിച്ചുകയറ്റി വെള്ളക്കെട്ടുണ്ടാക്കുന്ന കൃഷിരീതിയാണ് കര്‍ഷകര്‍ അനുവര്‍ത്തിക്കുന്നത്. ഇതുവഴി ധാരാളം ജലം നഷ്ടമാവുകയും വളരെ വിലയേറിയ ഭൂഗര്‍ഭജലം ഇല്ലാതാവുകയും ചെയ്യുന്നു.
നദി സ്മാര്‍ട്ട് കണ്‍ട്രോളറില്‍ സോളാര്‍ പാനല്‍ മുഴുവന്‍ സമയവും ഊര്‍ജ്ജം ഉത്പ്പാദിപ്പിക്കുന്നതിനാല്‍, കര്‍ഷകര്‍ക്ക് അവരുടെ വിളയ്ക്കാവശ്യമായത്ര ജലം മാത്രം ആവശ്യമുള്ളപ്പോള്‍ പമ്പുചെയ്താല്‍ മതിയാകും. അടുത്തപടിയായി ഞങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗൊരിതം ഉപയോഗപ്പെടുത്തി വിളയും കൃഷിയിടത്തിന്റെ വലുപ്പവും അടിസ്ഥാനപ്പെടുത്തിയുള്ള ജലഉപഭോഗം നടപ്പിലാക്കാനും ലക്ഷ്യമിടുന്നു. ഇതിനുപുറമെ ഭൂഗര്‍ഭജലം വര്‍ദ്ധിപ്പിക്കുന്നതിനായി കുഴല്‍ക്കിണറിന് ചുറ്റും മഴക്കുഴികള്‍ സ്ഥാപിക്കാനായി കര്‍ഷകരെ പ്രേരിപ്പിക്കാനും ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്.
"നദി"ചെറുകിട ജലസേചനത്തെ സഹായിക്കുന്നത് എത്തരത്തിലാണ് ?
നദി സ്മാര്‍ട്ട് സോളാര്‍ പമ്പുകള്‍ പലവിധത്തില്‍ ചെറുകിട ജലസേചനത്തിന് സഹായം നല്‍കുന്നുണ്ട്. ഞങ്ങളുടെ സ്മാര്‍ട്ട് കണ്‍ട്രോളര്‍ സോയില്‍ സെന്‍സേഴ്‌സ്, എന്‍വയണ്‍മെന്റ് സെന്‍സേഴ്‌സ് എന്നിവയുമായി ബന്ധിച്ച് മണ്ണിന്റെ ഘടന, ഈര്‍പ്പത്തിന്റെ അളവ്,താപം, ഇറേഡിയേഷന്‍ എന്നിവ കണ്ടെത്തും. കണ്‍ട്രോളറിന് ഉപയോഗിക്കുന്ന ജലത്തിന്റെ അളവ്, ഊര്‍ജ്ജ ഉപഭോഗം എന്നിവ അളക്കാനും കഴിയും. ക്ലൗഡില്‍ നിന്നും ഈ ഡേറ്റകള്‍ സ്വീകരിച്ച് നദി ,സോളാര്‍ പമ്പിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും കര്‍ഷകര്‍ക്ക് ബുദ്ധിപരമായ ഉപദേശങ്ങള്‍ നല്‍കാനും കഴിയും.
ഇതിനെ ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിലും സ്പ്രിങ്ക്‌ളേഴ്‌സിലും കണക്ട് ചെയ്ത് ഫലപ്രദമായും യുക്തിപരമായും ജലഉപഭോഗം നടത്താം. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്ക് സ്മാര്‍ട്ട് കണ്‍ട്രോളര്‍ പ്രയോജനപ്പെടുത്താം.
നദി സ്മാര്‍ട്ട് പമ്പുകള്‍ ഗ്രിഡ് ടൈഡ് ഇന്‍വര്‍ട്ടേസില്‍ കണക്ട് ചെയ്ത് അധികം വരുന്ന സൗരോര്‍ജ്ജം ഗ്രിഡിലേക്ക് നല്‍കാന്‍ കഴിയും. നെറ്റ് മീറ്ററിംഗിലൂടെ ഈ ഊര്‍ജ്ജ ട്രാന്‍സ്ഫര്‍ അളക്കാന്‍ കഴിയും. വെള്ളം പമ്പ് ചെയ്യുന്ന സമയമൊഴികെ ബാക്കി സമയം ഉത്പ്പാദിപ്പിക്കുന്ന കറണ്ടിന്റെ അളവ് കണക്കാക്കി കറണ്ട് വിതരണ കമ്പനികള്‍ക്ക് അതിന്റെ തുക കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയും.
കണ്‍ട്രോളറിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന മൂന്നാമത് സംഗതി കര്‍ഷകന് വിള,മണ്ണ്, കൃഷിക്കാവശ്യമായ ഭൂമി എന്നിവ നിജപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി കണ്‍ട്രോളര്‍ക്ക് എത്ര ജലം കൃഷിക്കാവശ്യമുണ്ട് എന്ന് നിശ്ചയിക്കാനും കഴിയും. ഇതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്ന ഭാവി. അതില്‍ പമ്പ് ഒരു ബുദ്ധികേന്ദ്രീകൃത യന്ത്രമായി മാറി, പരിസ്ഥിതിയെയും മണ്ണിന്റെ ഡേറ്റയെയും ട്രാക്കു ചെയ്ത് എങ്ങിനെ കൃത്യതാ ജലസേചനം നടത്താം എന്നും അതുവഴി കര്‍ഷകന്റെ ജീവിത നിലവാരം ഉയര്‍ത്താമെന്നും ഉപദേശിക്കുന്ന നില വരും.
ഫോണ്‍ 18004192125 വാട്ട്‌സ് ആപ്പ് -+91-9606048051,ഇമെയില്‍- hello@stanleyearth.com
4th Floor,Kapil Towers,Financial district,Gachibowli,Hyderabad,Telangana -530032

English Summary: Interview with Ramana Gogula ,Vice President, Stanley Earth Clean Technology Innovation

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds