ചരിത്രരേഖകളിൽ തമിഴ്നാടിനെ അടയാളപ്പെടുത്തിയ ജെല്ലിക്കെട്ട്
ചരിത്രത്തിൽ തമിഴ്നാടിനെ അടയാളപ്പെടുത്തിയ ആഘോഷമാണ് ജല്ലിക്കെട്ട്. അത്രത്തോളം പഴക്കമുള്ള ആചാരമാണിത്. നാലു ദിനം നീണ്ടുനിൽക്കുന്ന പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായാണ് തമിഴ്നാട്ടിൽ 'ജെല്ലിക്കെട്ട് അഥവാ ഏഴ് തഴുവത്തൽ' അരങ്ങേറുന്നത്. നാണയ കിഴി എന്ന അർത്ഥം വരുന്ന "സല്ലി കാസ്" എന്ന വാക്കിൽ നിന്നാണ് ജെല്ലിക്കെട്ട് എന്ന വാക്ക് ഉത്ഭവിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു.
പാഞ്ഞു ഓടുന്ന കൂറ്റൻ കാളയെ മെരുക്കിയെടുക്കുന്ന കായികവിനോദമാണിത്. സ്പെയിനിലെ കാളപ്പോരിനോട് സാദൃശ്യമുള്ള ആചാരം കൂടിയാണ് ജെല്ലിക്കെട്ട്. പണ്ടുകാലങ്ങളിൽ അനുയോജ്യ വരനെ കണ്ടെത്തുവാൻ ഈ കായിക വിനോദം പ്രയോജനപ്പെടുത്താറുണ്ട്.
മത്സര സമയത്ത് മൈതാനത്തിൽ ഇരിക്കുന്ന കാണികളുടെ നടുവിലേക്ക് കൂറ്റൻ കാളയെ തുറന്നു വിടുന്നതാണ് പതിവ്. ഇതിനെ കൈകൊണ്ട് കീഴടക്കുന്ന വ്യക്തിയാണ് മികച്ച പോരാളി. വാലിലോ കൊമ്പിലോ പിടിച്ച് ഇതിനെ കീഴടക്കാം. പാണ്ഡ്യ ഭരണകാലത്ത് പോലും ഈ ഉത്സവം ഏറെ പ്രൗഡിയോടെ കൊണ്ടാടിയതായി ചരിത്രരേഖകളിൽ പറയപ്പെടുന്നു. തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവത്തിൻറെ ഭാഗമായി നാലു ദിവസം നടക്കുന്ന ആഘോഷങ്ങളിലെ മൂന്നാം ദിവസം ആചാര പ്രകാരമാണ് ജെല്ലിക്കെട്ട് ആഘോഷം ആരംഭിക്കുന്നത്. ജെല്ലിക്കെട്ട് ആഘോഷങ്ങളുടെ ഭാഗമായി കാളയെ പ്രത്യേകമായി വളർത്തുന്നവരും ഉണ്ട്. ഈ കാളകളെ പ്രത്യേക പൂജ നടത്തി മൈതാനത്തിലേക്ക് വിടുന്നു. ഇതിൻറെ കൊമ്പിൽ കിഴി കെട്ടിയ നാണയങ്ങൾ ഈ ആഘോഷത്തിൽ വിജയം കൈവരിച്ച വ്യക്തിക്ക് ലഭിക്കും. ഈ ആഘോഷത്തിന് ഭാഗമായി നിരവധി പേർക്ക് ജീവഹാനി വരെ ഉണ്ടായി.
It is a sport that tames the running bull. Jellybeans are also a custom similar to Spanish bullfighting. In the past, this sport was used to find a suitable groom.
ഇതിൻറെ അടിസ്ഥാനത്തിൽ ഈ ആഘോഷത്തിന് തമിഴ്നാട്ടിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പാരമ്പര്യമായി കൊണ്ടാടിയ ഒരു ഉത്സവം ആയതിനാൽ നിരവധിപേർ ഇതിനെ ശക്തമായി എതിർക്കുകയും, പിന്നീട് ഈ വിലക്ക് നീക്കം ചെയ്യുകയും ചെയ്തു.
English Summary: Jellykettu that marked Tamil Nadu in historical records
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments