<
Features

കേരളവും ഉല്‍നാടന്‍ മത്സ്യ ബന്ധനവും (Kerala and Inland fishing )

Inland fishing-Courtesy-Southern backwaters
Inland fishing-Courtesy-Southern backwaters

കേരളവും ഉല്‍നാടന്‍ മത്സ്യ ബന്ധനവും (Kerala and Inland fishing )

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മത്സ്യനയം(Fisheries policy) ഊന്നല്‍ നല്‍കുന്ന ഒരു പ്രധാന മേഖലയാണ് ഉള്‍നാടന്‍ മത്സ്യബന്ധനം. നമ്മുടെ ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയിലെ ഉത്പാദന വിഹിതം ആകെ ഉത്പാദന വിഹിതത്തിന്റെ 28 ശതമാനത്തില്‍ താഴെയാണ്. ഈ മേഖലയ്ക്ക് ഊര്‍ജ്ജം പകരാനായി നിലവിലുള്ള ജലആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വംശനാശം നേരിടുന്ന മത്സ്യ ഇനങ്ങളെ സംരക്ഷിക്കാനും മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന കേന്ദ്രങ്ങളെ മത്സ്യസംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കക്ക സമ്പത്ത് പുനഃസ്ഥാപിക്കാന്‍ വേമ്പനാട്,അഷ്ടമുടി തുടങ്ങിയ കായലുകളില്‍ കക്ക സാങ്ച്വറികള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. നശിക്കാതെ ബാക്കിയായ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാനും കായല്‍തീരങ്ങളില്‍ കണ്ടലുകള്‍ വച്ചുപിടിപ്പിക്കാനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്.. അഴിമുഖങ്ങളിലെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും പ്രത്യേക പ്രാധാന്യം നല്‍കുന്നു.
Courtesy-english.mathrubhumi.com
Courtesy-english.mathrubhumi.com

ഉള്‍നാടന്‍ ജലാശയ സംരക്ഷണം( Protection of water bodies )

ഉള്‍നാടന്‍ ജലാശയങ്ങളിലെ ആവാസവ്യവസ്ഥക്ക് ക്ഷതമേല്‍പ്പിക്കുന്ന ഡ്രഡ്ജിംഗ്(Dredging),തടയണ നിര്‍മ്മാണം,വിനോദസഞ്ചാരം എന്നീ മേഖലകളില്‍ നിയന്ത്രണം കൊണ്ടുവരും. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രവും(Breeding Centre) നഴ്‌സറിയുമായ നദീതടങ്ങളെ പ്രത്യേക പ്രാധാന്യം നല്‍കി സംരക്ഷിക്കും. ഹാച്ചറിയില്‍ (Hatcheries) ഉത്പ്പാദിപ്പിച്ചെടുത്ത മത്സ്യകുഞ്ഞുങ്ങളെ പൊതു ജലാശയങ്ങളില്‍ നിക്ഷേപിക്കും. ജലാശയങ്ങളുടെ ആഴവും വിസ്തൃതിയും ശോഷിക്കുന്നത് സംബ്ബന്ധിച്ച് സര്‍വ്വെ നടത്തി നടപടികള്‍ സ്വീകരിക്കും. നിയമവിരുദ്ധ മത്സ്യബന്ധന രീതികള്‍ തടയും . കേരള ഇന്‍ലാന്റ് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ ആക്ടും(Kerala Inland Fisheries & Aquaculture Act) ചട്ടങ്ങളും കാലോചിതമായി പരിഷ്‌ക്കരിക്കും. പ്രകൃത്യാലുള്ള മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി പൊതുജലാശയങ്ങളില്‍ നിന്നും പ്രകൃതിദത്ത മത്സ്യവിത്ത്, പാകമായ മുട്ട വഹിക്കുന്ന മത്സ്യം എന്നിവ ശേഖരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. തനതു മത്സ്യങ്ങളെ ജീവനോടെ കയറ്റുമതി ചെയ്യുന്നത് നിയന്ത്രിക്കും. ഫാക്ടറി മാലിന്യം,സ്വീവേജ്,കൃഷിയിടങ്ങളില്‍ നിന്നും ഒഴുകിവരുന്ന ജലം എന്നിവ മത്സ്യസമ്പത്തില്‍ ഏല്‍പ്പിക്കാവുന്ന ആഘാതങ്ങളെകുറിച്ച് പഠനം നടത്തും.

റിസര്‍വ്വോയറുകളിലെ മത്സ്യോത്പ്പാദനം (Fish farming in Reservoirs)

ആയിരം ഹെക്ടറിന് മുകളില്‍ വിസ്തൃതിയുള്ള റിസര്‍വോയറുകളില്‍ റാഞ്ചിംഗിലും(Ranching) മത്സ്യബന്ധനത്തിലും അധിഷ്ഠിതമായതും ചെറിയ റിസര്‍വോയറുകളില്‍ മത്സ്യകൃഷിയില്‍ അധിഷ്ഠിതമായതുമായ മാര്‍ഗ്ഗങ്ങളില്‍ മത്സ്യോത്പ്പാദനം വര്‍ദ്ധിപ്പിക്കും. ജലസംഭരണികളിലെ മത്സ്യക്കൂടുകളില്‍ മത്സ്യവിത്ത് ഉത്പ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ സ്വീകരിച്ച്, ജലസംഭരണികളില്‍ നിക്ഷേപിക്കുന്നതിനാവശ്യമായ മത്സ്യവിത്തുകളുടെ ലഭ്യത ഉറപ്പാക്കും. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്(KSEB) പാട്ടത്തിന് നല്‍കിയതുള്‍പ്പെടെയുള്ള മുഴുവന്‍ റിസര്‍വോയറുകളിലെയും മത്സ്യബന്ധനാവകാശം ഫിഷറീസ് വകുപ്പ് മുഖേന ക്രമപ്പെടുത്തും. അണക്കെട്ടിന്റെ സുരക്ഷ കണക്കിലെടുത്ത് അണമുഖത്തിനും (Dam face) ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മനുഷ്യരോ യാനങ്ങളോ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിക്കും. ഇത്തരം നിരോധനം ആവശ്യമില്ലാത്തിടത്ത് തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് നല്‍കി മത്സ്യബന്ധന പ്രവര്‍ത്തനം ക്രമപ്പെടുത്തും. സംരക്ഷിത വനമേഖലയിലെ റിസര്‍വോയറുകളിലെ മീന്‍പിടുത്തം ആദിവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. നിലവിലെ സ്വാഭാവിക മത്സ്യസമ്പത്തില്‍ ഉള്‍പ്പെട്ട ഇനങ്ങളെ ഹാച്ചറികളില്‍ ഉത്പ്പാദിപ്പിച്ച് വന്യജീവി സങ്കേതത്തിലുള്ള ജലസംഭരണികളില്‍ നിക്ഷേപിക്കും.
Courtesy-pintrest
Courtesy-pintrest

ജലകൃഷി ( Fish farms)

ജലകൃഷി വികസിപ്പിക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. ജനിതകപരമായി മെച്ചപ്പെട്ടതോ തദ്ദേശീയമായതോ ആയ മത്സ്യഇനങ്ങളെ പ്രോത്സാഹിപ്പിക്കും. അനുവദനീയമായ വിദേശമത്സ്യ ഇനങ്ങളെ കര്‍ശനമായ ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തിയ മത്സ്യകൃഷിയിടങ്ങളില്‍ മാത്രം കൃഷി ചെയ്യാന്‍ അനുവദിക്കും. പുനഃചംക്രമണ കൃഷി രീതി ,കൂടുകളിലെ കൃഷി,വളപ്പ് കൃഷി തുടങ്ങിയ നൂതന മത്സ്യകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കും. രോഗാണുവിമുക്തമായ ചെമ്മീന്‍ വിത്തുകള്‍ ഉത്പ്പാദിപ്പിക്കുന്നതിനും പ്രൊബയോട്ടിക്‌സ് (Probiotics) ഉപയോഗിച്ച് ജലവിനിമയമില്ലാത്ത ചെമ്മീന്‍കൃഷി പ്രോത്സാഹിപ്പിക്കും. ചെമ്മീന്‍ വിളവെടുപ്പിന് ശേഷം കരിമീന്‍,പൂമീന്‍,തിരുത,കണമ്പ് തുടങ്ങിയ മത്സ്യങ്ങളെ ഇടവിളയായി കൃഷി ചെയ്യാന്‍ സഹായം നല്‍കും. നിലവിലുള്ള വിത്തുത്പ്പാദന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും നിലവിലെ ശേഷി പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും. പുതിയ കേന്ദ്രങ്ങളും ചെറുകിട റിയറിംഗ് യൂണിറ്റുകളും(Small Rearing Units) സ്ഥാപിക്കും. ഗുണ നിലവാരമുള്ള വിത്തുത്പാദനത്തിന് വിത്ത് മത്സ്യബാങ്കുകള്‍ പ്രോത്സാഹിപ്പിക്കും.
Courtesy-agrofarming.in
Courtesy-agrofarming.in

പുത്തന്‍ ഹാച്ചറികള്‍ (New hatcheries)

വരാല്‍,മുഷി,കൈതക്കോര,കാരി,പരല്‍,തൂളി,കുയില്‍ തുടങ്ങിയ തദ്ദേശീയ ശുദ്ധജല മത്സ്യയിനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിത്തുത്പാദനത്തിനും കൃഷിക്കും സുസ്ഥിര സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും പേറ്റന്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കും. ഇതോടൊപ്പം ഗിഫ്റ്റ് മത്സ്യം(Genetically Improved farmed Tilapi- GIFT), വന്നാമി ചെമ്മീന്‍ എന്നിവയുടെ വിത്തുത്പ്പാദനത്തിനുള്ള ഹാച്ചറിയും സ്ഥാപിക്കും. ഗുണമേന്മയുള്ള വിത്തുമത്സ്യങ്ങളുടെയും വിത്തിന്റെയും ഇറക്കുമതിക്കായി തുറമുഖങ്ങളില്‍ ക്വാറന്റൈന്‍(Quarantine) സംവിധാനമൊരുക്കും.

തീറ്റയുടെ ഗുണനിലവാരവും ശുചിത്വവും ( Ensure quality and cleanliness of fish feed )

ഓരോ മത്സ്യ ഇനത്തിന്റെയും പോഷകാഹാര ആവശ്യകതയ്ക്കും തീറ്റക്രമത്തിനും അനുയോജ്യമായി പ്രത്യേകതരം തീറ്റകള്‍ ഉറപ്പുവരുത്തും. മത്സ്യതീറ്റ മില്ലുകള്‍ സ്ഥാപിക്കും. കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്ന മത്സ്യ പോഷകാഹാര പിന്തുണ പദ്ധതി ആരംഭിക്കും. കൃഷിയിടത്തിന്റെ ശുചിത്വവും മത്സ്യരോഗ നിയന്ത്രണവും ഉറപ്പുവരുത്തുന്ന മത്സ്യ ആരോഗ്യ പരിപാലന പദ്ധതി നടപ്പിലാക്കും. ഇതിനായി എല്ലാ ജില്ലകളിലും അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബുകള്‍ (Aquatic animal health labs)സ്ഥാപിക്കും. മത്സ്യവിത്തിന്റെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തല്‍ ,രോഗനിര്‍ണ്ണയം,ചികിത്സ,രോഗപ്രതിരോധം,മണ്ണിന്റെയും വെള്ളത്തിന്റെയും ഭൗതിക രാസപരിശോധന,പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കല്‍ എന്നിവ ഇതിലുള്‍പ്പെടും. മത്സ്യരോഗങ്ങളെ നേരിടുന്നതിനും മത്സ്യ ആരോഗ്യ പരിപാലനത്തിനും രോഗനിര്‍ണ്ണയത്തിനും ബയോടെക്‌നോളജി (Biotechnology),നാനോടെക്‌നോളജി(nano technology),മോളിക്കുലാര്‍ ബയോളജി(Molecular Biology) എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.

Courtesy-feed navigator
Courtesy-feed navigator

രോഗനിയന്ത്രണം (Disease Control)

മത്സ്യരോഗങ്ങളും രോഗകാരണങ്ങളും കണ്ടെത്തുന്നതിനുള്ള ഗവേഷണം ത്വരിതപ്പെടുത്തും. മത്സ്യ ആരോഗ്യ നിരീക്ഷണ രീതിയും ചികിത്സാ സമ്പ്രദായവും ഏകീകരിക്കുകയും സര്‍വ്വകലാശാലകളുടെയും ഫിഷറീസ് വകുപ്പിന്റെയും ഗവേഷണ കേന്ദ്രങ്ങളുടെയും സംയുക്ത പരിശ്രമങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. ഫിഷ് ഡിസീസ് സര്‍വെയ്‌ലന്‍സ് ടീം(Fish disease survellience team) സംസ്ഥാന തലത്തിലും ജില്ലാതലത്തിലും സജ്ജമാക്കും. ജലകൃഷിയിടങ്ങള്‍,വിത്തുത്പ്പാദന കേന്ദ്രങ്ങള്‍,വിത്ത് പരിപാലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും(Registration and License) നിര്‍ബ്ബന്ധമാക്കും. പൊതു ജലാശയങ്ങളിലെ മത്സ്യത്തിന്റെ നിക്ഷേപം,സംരക്ഷണം,പരിപാലനം,വിളവെടുപ്പ് എന്നിവ സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന ക്രമപ്പെടുത്തും. ഓരോ ജലാശയങ്ങളുടെയും വഹനക്ഷമത (carrying capacity) യുടെ അടിസ്ഥാനത്തില്‍ ജലകൃഷി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും.

Coutesy-glideshare.net
Coutesy-glideshare.net

പരിസ്ഥിതി സൗഹാര്‍ദ്ദ കൃഷി ( Eco friendly farms)

ഇക്കോ ലേബലിംഗ്(Eco labelling), ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍(green certification) എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. കൃഷി,നീര്‍ത്തട സംരക്ഷണം എന്നിവയുമായി ജലകൃഷിയെ സംയോജിപ്പിക്കും. ലംബവും തിരശ്ചീനവുമായ സംയോജനം ഇന്റഗ്രേറ്റഡ് മള്‍ട്ടിട്രോഫിക് അപ്രോച്ചിലൂടെ(Integrated Multi tropic approach) നടപ്പിലാക്കും. അതുല്യ ആവാസവ്യവസ്ഥയുള്ള പൊക്കാളി,കോള്‍,കൈപ്പാട് പ്രദേശങ്ങളിലെ ഉത്പ്പന്നങ്ങള്‍ക്ക് ഔഷധഗുണം,ശുദ്ധമായ ജൈവ പ്രകൃതി, ഭൗമസൂചിക പദവി(Geographical Indications) എന്നിവയുള്ളതിനാല്‍ ആഭ്യന്തര-അന്തര്‍ദേശീയ വിപണികളില്‍ പ്രിയമേറെയാണ്. ഇത് പ്രയോജനപ്പെടുത്താന്‍ പൈതൃക കൃഷി രീതി പ്രോത്സാഹിപ്പിക്കും. മണ്‍സൂണ്‍കാലം മാത്രം നെല്‍കൃഷി ചെയ്യുന്ന പാടങ്ങളില്‍ ഇടവിളയായി ചെമ്മീന്‍കൃഷി ചെയ്യും. കുട്ടനാട്ടിലെ മത്സ്യകൃഷിക്ക് 6-7 മാസമെ ലഭിക്കൂ എന്നതിനാല്‍ ഫിംഗര്‍ലിംഗ്‌സ് (Fingerlings)വലിപ്പത്തിലുള്ള മത്സ്യകുഞ്ഞുങ്ങളെ കൃഷിക്ക് ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കും. നെല്‍കൃഷിക്കാലത്ത് മത്സ്യവിത്തുപരിപാലനവും നടത്തും. കര്‍ഷകരെ നൂതന സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മത്സ്യകൃഷിയിടങ്ങള്‍ മാതൃകാ പരിശീലന കേന്ദ്രങ്ങളാക്കും. ഇതിനായി ആയിരംതെങ്ങില്‍ ഒരു ജലമത്സ്യകൃഷി വികസന കേന്ദ്രവും നെയ്യാറില്‍ ശുദ്ധജല മത്സ്യകൃഷി വികസന കേന്ദ്രവും ആരംഭിക്കും. ജലകൃഷി വികസിച്ച പ്രദേശങ്ങളിലേക്ക് കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും പഠന യാത്രകള്‍ സംഘടിപ്പിക്കും. ജലകൃഷിക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കും. ഇതിനായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍,സ്വയം സഹായ സംഘങ്ങള്‍, പട്ടിക വര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ എന്നിവയെ ഉപയോഗപ്പെടുത്തും.

അലങ്കാര മത്സ്യകൃഷി (Ornamental Fisheries )

അലങ്കാര മത്സ്യ വ്യാപാരത്തിന്റെ പ്രമുഖ കേന്ദ്രമാക്കി കേരളത്തെ മാറ്റാന്‍ നയം ലക്ഷ്യമിടുന്നു. തദ്ദേശീയ അലങ്കാര മത്സ്യയിനങ്ങളുടെ ഉത്പ്പാദനം പ്രോത്സാഹിപ്പിക്കുക വഴി സ്ത്രീകള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും തൊഴിലവസരങ്ങളും വരുമാന സാധ്യതയും ഉറപ്പുവരുത്തും. വാണിജ്യ പ്രാധാന്യമുള്ള സമുദ്ര അലങ്കാര മത്സ്യങ്ങളുടെ വിത്തുത്പ്പാദനത്തിനുള്ള സാങ്കേതിക സഹായത്തോടെ പൊതുമേഖലയില്‍ വിത്തുമത്സ്യബാങ്കും (Brood bank) സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് മത്സ്യോത്പ്പാദന യൂണിറ്റുകളും ഉറപ്പാക്കും. അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ നിന്നും ഗുണനിലവാരമുള്ള വിദേശ അലങ്കാര മത്സ്യങ്ങളെ ഇറക്കുമതി ചെയ്ത് ,ഉത്പ്പാദനം വര്‍ദ്ധിപ്പിച്ച് ആഭ്യന്തര ആവശ്യങ്ങള്‍ക്കും കയറ്റുമതിക്കും നടപടികള്‍ സ്വീകരിക്കും.

മത്സ്യകര്‍ഷകര്‍ക്ക് സഹായവംു സാങ്കേതിക വിദ്യയും (Financial and technology help for fish farmers)

ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പ ഉറപ്പാക്കും.വിത്തുത്പാദന കേന്ദ്രങ്ങളിലും കൃഷിയിടത്തിലും കാര്‍ഷിക നിരക്കില്‍ വൈദ്യുതി ലഭ്യതയ്ക്ക മുന്‍ഗണന നല്‍കും.വിളനഷ്ടം വരുന്നവര്‍ക്ക് വിളഗ്യാരണ്ടി ഏര്‍പ്പെടുത്തും. ജലകൃഷിയിടങ്ങളിലെ മോഷണം തടയാന്‍ നടപടി സ്വീകരിക്കും. മത്സ്യകര്‍ഷക ക്ലബ്ബുകള്‍ ആരംഭിക്കും. വിദൂര സംവേദനം(Remote sensing) ,ഭൗമവിവര സംവിധാനം (Georaphical Information Syaytem),എന്നിവയുടെ സഹായത്തോടെ ജലസ്രോതസുകളുടെ വിഭവ ഭൂപട രൂപീകരണം(Resource mapping) നടപ്പിലാക്കും. ഇവ ഉപയോഗിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ജലകൃഷി പൂര്‍ണ്ണമായും അഡാക്കിന്റെ( Agency for Development of Aquaculture Kerala ) കീഴില്‍ കൊണ്ടുവരും. അഡാക്കും 14 FFDA(Fish farmers development societies) കളും പുനഃസംഘടിപ്പിക്കുകയും കൂടുതല്‍ സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യും. ജലകൃഷി വികസനത്തിനായി ജലകൃഷി ഉപദേശക ബോര്‍ഡ് രൂപീകരിക്കും. ജീവനുള്ള മത്സ്യങ്ങളുടെ വിപണനത്തെ (Live fish marketing) പ്രോത്സാഹിപ്പിക്കുന്നതിന് മുഖ്യപരിഗണന നല്‍കും. പ്രധാന നഗരങ്ങളില്‍ ജീവനുള്ള മത്സ്യം വിപണനം ചെയ്യാന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

English summery- Fisheries policy ,Government support to inland fisheries, hatcheries ,ornamental fishes


English Summary: Kerala and Inland fishing -Keralavum ulnadan mathsya bandhanavum

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds