സുജിത്തിന് കൃഷി ജീവിതോപാധി.
ചേർത്തല :കൃഷി എന്തിനും പരിഹാരം ആകുമെന്ന് സുജിത് തെളിയിച്ചു.സംസ്ഥാനത്തെ മികച്ച യുവ കർഷകനുള്ള 2015 ലെ അവാർഡ് നേടിയെടുത്ത ചേർത്തല ചരമംഗലം സ്വാമി നികർത്തിൽ സുജിത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.
ആരോഗ്യ സംരക്ഷണത്തിനായി കൃഷി തുടങ്ങിയതല്ല സുജിത്. ഏഴാം വയസ്സിൽഅച്ഛൻ നഷ്ടപ്പെട്ടപ്പോൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായാണ് അമ്മയോടൊപ്പം കൃഷിക്കിറങ്ങിയത്. ഇന്നത് സുജിത്തിന്റെ കൃഷിയിലെ, ജീവിതത്തിലെ വിജയഗാഥയായി.
കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. സ്കൂളിൽ ഉച്ചഭക്ഷണമായി മറ്റു കുട്ടികൾ ചോറ് കൊണ്ടുവരുമ്പോൾ സുജിത് കൊണ്ടുപോകുന്നത് 'അമ്മ കൃഷിചെയ്തുണ്ടാക്കുന്ന കപ്പയും ചേമ്പും കാച്ചിലുമൊക്കെ പുഴുങ്ങിയതായിരുന്നു. ചോറിനേക്കാൾ രുചികരമായ പുഴുങ്ങിയ കപ്പയും ചേമ്പും കാച്ചിലുമൊക്കെ മറ്റു കുട്ടികളും എടുത്തു കഴിച്ചിരുന്നു. ഇതിൽ സുജിത്തിനും അഭിമാനമേയുള്ളു. സുജിത്തിന്റെയും സഹോദരനറെയും വിദ്യാഭ്യാസം മുഴുവൻ 'അമ്മ ലീലാമണിയോടൊപ്പം സുജിത്തും സഹോദരനും കൂട്ടായി നടത്തിയ കൃഷിയുടെ വരുമാനത്തിൽ നിന്നുമായിരുന്നു.
എല്ലാവരെയും പോലെ വൈറ്റ് കോളർ ജോലിക്കായി സുജിത്തും പോയി നോക്കി. ഓട്ടോ ഡ്രൈവർ, സ്വർണ്ണ കടയിലെ സെയിൽസ്മാൻ അങ്ങനെ നിരവധി. ഒടുവിൽ മണ്ണിൽ വിളയുന്ന സ്വർണ്ണം ജീവിക്കാനായി ധാരാളം എന്ന് മനസ്സിലാക്കിയപ്പോഴും ഒട്ടും വൈകിയിരുന്നില്ല. കഞ്ഞിക്കുഴിയിലെ മാറി മാറി വന്ന കൃഷി ഓഫീസർ മാർ ഉൾപ്പെടെ നിരവധി കൃഷി സ്നേഹികളുടെ സഹായം സുജിത് മറക്കില്ല. തൃശൂർ ഉള്ള ജോസഫ് പള്ളന്റെ കൃഷി തോട്ടം കാണായി കഞ്ഞിക്കുഴിയിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം പോയത് കൃഷിയെ കൂടുതൽ സ്നേഹിക്കാൻ സുജിത്തിനെ പ്രേരിപ്പിച്ചു. മണ്ണും വളവും കൂട്ടി തടമെടുത്തു വരമ്പുണ്ടാക്കി തുള്ളി നന നടത്തി. ആയിരം ചുവടു വെണ്ട നട്ടു. പക്ഷെ വെണ്ട കൃഷി വിജയിച്ചപ്പോൾ വിപണി കണ്ടെതാനാകാതെ പരക്കം പാഞ്ഞു. എങ്കിലും അതൊരു വിജയമായി തന്നെ സുജിത് കരുതി. പയർ , ചീര, വെണ്ട, മുളക്, മത്തൻ, വെള്ളരി തുടങ്ങിയവ എന്നും സുജിത്തിന്റെ പറമ്പിൽ ഉണ്ടാകും. കാലാവസ്ഥ അനുകൂലമോ എന്നൊന്നും നോക്കാറില്ല. സ്വന്തമായുള്ള ഒരേക്കർ ഭൂമി കൂടാതെ ഒമ്പതേക്കർ പാട്ടത്തിനടുത്താണ് സുജിത് കൃഷി ചെയ്യുന്നത്.
വാരനാടുള്ള ഡയറി ഫാമില്‍ നിന്ന് ശേഖരിക്കുന്ന ചാണകവും... വൈക്കം ബണ്ട് റോഡിലെ ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്‍്റെ കുട്ടനാട് നെല്ല് കുത്ത് മില്ലിലെ ചാരവും കോഴിഫാമുകളില്‍ നിന്ന് പുറം തള്ളുന്ന കോഴിവളവും.പച്ചക്കറി കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വീടികളില്‍ നിന്നും പുറം തള്ളുന്ന മാലിന്യം എന്നിവ ഉപയോഗിചാണ് കൃഷി. വളത്തിനായി വലിയ തുക ചെലവഴിക്കാറില്ല.എല്ലാത്തിനും കൂലി ചെലവ് മാത്രം മതി..ഗാര്‍ഹിക മാലിന്യങ്ങള്‍ ഉപയോഗിച്ച് പൊതു ജലാശയങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നുണ്ട്.മത്സ്യകുഞ്ഞുങ്ങളെയും ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നു. തിലോപ്പിയാണ് കൂടുതലായി വളര്‍ത്തുന്നത്.വാഴകൃഷി മുതല്‍ നെല്‍ കൃഷി വരെ ചെയ്യുന്നു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി നവമാധ്യമങ്ങളെയും ഉപയോഗിക്കുന്നുണ്ട്..
സുജിത് പ്ലസ് ടു കഴിഞ്ഞു ഹോട്ടൽ മാനേജ്‌മെന്റ്റ് കോഴ്സ് ആണ് പഠിച്ചത്. കോളേജിൽ പോകാൻ പറ്റാത്തതിൽ വിഷമം ഉണ്ട് എങ്കിലും ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ സഹായിയും അവിടുത്തെ കൃഷിയുടെ മേല്നോട്ടക്കാരനുമാണ്. കോളേജ് അധികൃതരുടെ സമ്മതത്തോടെ അവിടുത്തെ പത്തു ഏക്കറിൽ പച്ചക്കറി കൃഷി ചെയ്യുന്നു. കോളേജിന്റെ മുന്നിലായി കൃഷി വകുപ്പിന്റെ നടൻ പച്ചക്കറി വിപണന കേന്ദ്രവും സുജിത് നടത്തുന്നു. കൃഷി ദര്‍പ്പണം എ ഗ്രേഡ് പച്ചക്കറി ക്ളസ്റ്റിറിന്‍്റെ പച്ചക്കറി വിപണന കേന്ദ്രത്തില്‍ സുജിത്തിന്‍്റെയും. നാട്ടിലെ നൂറോളം കര്‍ഷകരുടെയും പച്ചക്കറികളാണ് വില്‍ക്കുന്നത്..
കൃഷി എന്തിനും പകരം ആകും എന്നാണ് സുജിത്തിന്റെ അഭിപ്രായം. നല്ല വരുമാനവും സമൂഹത്തിൽ അംഗീകാരവും കൃഷി മൂലം തനിക്കു ലഭിച്ചു എന്നാണ് സുജിത് പറയുക. സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡിന് പുറമേ.ആലപ്പുഴ ജില്ലയിലെ മികച്ച കര്‍ഷകന്‍,കഞ്ഞിക്കുഴി. ബ്ളോക്കിന്‍്റെ ആത്മാ പുരസ്കാരം,പി.പി. സ്വാതന്ത്ര്യം.കാര്‍ഷിക അവാര്‍ഡ്, ചേര്‍ത്തല തെക്ക്,കഞ്ഞിക്കുഴി.കൃഷിഭവനുകളുടെ മികച്ച കര്‍ഷകനുള്ള പുരസ്കാരം.എന്നിങ്ങനെ നീളുന്നു ഈ യുവകര്‍ഷകനെ തേടിയത്തെിയ പുരസ്കാരങ്ങള്‍....കർഷകനെ കൂടുതൽ അറിയാൻ 9495929729...ഈ ഫോൺ നമ്പറിൽ വിളിച്ചാൽ മതി.
English Summary: kerala best farmer 2015 sujith
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments