<
Features

കേരളത്തിന്റെ മത്സ്യനയം ( Fisheries policy) -Part-4- വിപണന മാര്‍ക്കറ്റിംഗ് സംവിധാനം (Trading and marketing system)

Cold storage
Cold storage

കേരളത്തിന്റെ മത്സ്യനയം ( Fisheries policy) -Part-4- വിപണന മാര്‍ക്കറ്റിംഗ് സംവിധാനം (Trading and marketing system)

Kerala goes for total changes in sea fishing

Kerala and Inland fishing

വേഗത്തില്‍ കേടാകുന്ന ഒരുത്പ്പന്നം എന്ന നിലയില്‍ മത്സ്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. മത്സ്യബന്ധനയാനം മുതല്‍ മത്സ്യമാര്‍ക്കറ്റ് വരെ നീളുന്ന വിതരണ ശ്രംഖലയില്‍ ,പിടിക്കപ്പെടുന്ന മത്സ്യത്തിന്റെ 18 ശതമാനം വരെ കേടാകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ തുടക്കം മൂതല്‍ ഒടുക്കം വരെ ശീതീകരണ ശ്രംഖല( Cold chain) ഒരുക്കും
ശീതീകരണ സംവിധാനങ്ങള്‍ (Cold storage )
പൊതുമേഖലയിലുള്ള ഐസ് പ്ലാന്റുകള്‍, ശീതീകരണ ശാലകള്‍,മറ്റ് സൗകര്യങ്ങള്‍ എന്നിവ ആധുനികവത്ക്കരിച്ച് നന്നായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ക്കോ മറ്റ് സ്ഥാപനങ്ങള്‍ക്കോ മുന്‍ഗണന നല്‍കി പാട്ടവ്യവസ്ഥയില്‍ കൈമാറും. ശീതീകരണ ശാലകളുടെ ഉപയോഗിക്കപ്പെടാത്ത സംഭരണശേഷി പ്രയോജനപ്പെടുത്തുന്നതിനായി സ്വകാര്യമേഖലയുടെയും പൊതുമേഖലയുടെയും സഹകരണത്തോടെ മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം ഹ്രസ്വകാലത്തേക്ക് ശീതീകരിച്ച് സൂക്ഷിക്കുന്നതിനായി പ്രയോജനപ്പെടുത്തും. പ്രകൃതിക്ഷോഭം മൂലമോ മറ്റോ അടിയന്തിര വിളവെടുപ്പ് നടത്തേണ്ടിവരുമ്പോഴും ഈ സംവിധാനം പ്രയോജനപ്പെടുത്തും
Latest cold storage
Latest cold storage

ഗുണനിലവാരം ഉറപ്പുവരുത്താന്‍ (Assured quality)

നിരോധിച്ചതോ ദോഷകരമായതോ ആയ വസ്തുക്കള്‍ മത്സ്യത്തില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. മത്സ്യങ്ങളില്‍ ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടോയെന്ന് കണ്ടുപിടിക്കാന്‍ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേര്‍ന്ന് മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. മത്സ്യോത്പ്പന്നങ്ങള്‍ക്ക് ഗുണനിലവാര സാക്ഷ്യപത്രം നല്‍കും.

വിതരണത്തിനുള്ള സംവിധാനം (Distribution system)

ഇപ്പോഴുള്ള മത്സ്യവിപണന സംവിധാനം പുനഃസംഘടിപ്പിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവിലയും ഉപഭോക്താവിന് ഗുണമേന്മയുമുള്ള മത്സ്യവും ഉറപ്പുവരുത്തും. മത്സ്യലേലത്തിലെ ചൂഷണത്തില്‍ നിന്നും മത്സ്യത്തൊഴിലാളിയെ മോചിപ്പിക്കും. ഇതിനായി മത്സ്യലേലം,വിപണനം,ഗുണനിലവാരം എന്നിവ നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരും. നിലവിലുള്ള മത്സ്യമാര്‍ക്കറ്റുകള്‍ ആധുനികവത്ക്കരിക്കും. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ശൗചാലയം,വിശ്രമസ്ഥലം എന്നിവ ഉള്‍പ്പെടുത്തി സ്ത്രീ സൗഹൃദ മത്സ്യ മാര്‍ക്കറ്റുകള്‍ ആരംഭിക്കും.
Hygenic cold storage facility
Hygenic cold storage facility

മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കും( value added products)

മത്സ്യങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. റഡി ടു കുക്ക്(Ready to cook), റഡി ടു ഈറ്റ്)Ready to eat) എന്നീ മൂല്യവര്‍ദ്ധിത മത്സ്യോത്പ്പന്നങ്ങള്‍(Value added fish products) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഗ്രൂപ്പുകള്‍ മുഖേന തയ്യാറാക്കി വിവധ സൂപ്പര്‍ മാര്‍ക്കറ്റ് ശ്രംഖലകളിലൂടെ വിപണനം നടത്തും.ഇത്തരം ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക ബ്രാന്‍ഡിംഗ് ഏര്‍പ്പെടുത്തും.
മത്സ്യബന്ധന തുറമുഖങ്ങള്‍ ( Fishing ports )

മത്സ്യബന്ധനത്തിന് ഏറെ അനിവാര്യമായ ഒന്നാണ് ഫിഷ് ലാന്റിംഗ് സെന്ററുകള്‍(Fish landing centers) .ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ പരിഗണിച്ച് ഇത്തരം സെന്ററുകള്‍ ആവിഷ്‌ക്കരിക്കും. നിലവിലുള്ള മത്സ്യബന്ധന തുറമുഖങ്ങള്‍ സമ്പൂര്‍ണ്ണമായി പ്രവര്‍ത്തന ക്ഷമമാക്കും. സമഗ്രമായ കോസ്റ്റല്‍ മാനേജ്‌മെന്റ് പ്ലാനിന്റെ ഭാഗമായി പുതിയ ഹാര്‍ബറുകള്‍ക്ക് അംഗീകാരം നല്‍കും. ഫിഷിംഗ് ഹാര്‍ബറുകള്‍,ലാന്റിംഗ് സെന്ററുകള്‍,മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവയും അവയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന തീരദേശറോഡുകളും വികസിപ്പിക്കും. അവയുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തും. അതിനായി മാനേജ്‌മെന്റ് സൊസൈറ്റികള്‍ രൂപീകരിക്കും. തുറമുഖ നിര്‍മ്മാണവും നവീകരണവുമായി ബന്ധപ്പെട്ട് തൊഴിലും ഉപജീവനവ സൗകര്യവും ആവാസവ്യവസ്ഥയും നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് അനുയോജ്യമായ പുനരധിവാസവും മിതമായ നഷ്ടപരിഹാരവും ഉറപ്പാക്കും

Modern cold storage
Modern cold storage

മത്സ്യത്തൊഴിലാളി വികസനം( Fishers development)

മത്സ്യസമ്പത്ത്,തീരക്കടല്‍,തീരപ്രദേശം,മത്സ്യബന്ധനഉപാധികള്‍,കായലുകള്‍ എന്നിവയ്ക്കുമേല്‍ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ നിയമം നടപ്പിലാക്കും. സജീവ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനോപരണങ്ങളും പ്രവര്‍ത്തന മൂലധനവും സ്വായത്തമാക്കുന്നതിന് ആവശ്യമായ പലിശരഹിത വായ്പാസൗകര്യം സഹകരണമേഖലയിലൂടെ ലഭ്യമാക്കും. കാലാവസ്ഥയിലുണ്ടാകുന്ന തീവ്രവ്യതിയാനങ്ങളായ കൊടുങ്കാറ്റ്,തിരയിളക്കം എന്നിവയെ പ്രകൃതി ദുരന്തങ്ങളായി കണക്കാക്കി ഇവമൂലമുണ്ടാകുന്ന തൊഴില്‍നഷ്ടം കണക്കാക്കി തൊഴിലാളികള്‍ക്ക് അതിജീവനത്തിനായി സഹായം നല്‍കും. കടലില്‍ ജീവന്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് വേഗത്തില്‍ ആനുകൂല്യം ലഭിക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കും.

ഉപജീവനത്തിനുള്ള പുതിയ പദ്ധതികള്‍ (New schemes for better jobs)

മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിത യുവജനങ്ങള്‍ക്ക് വിദഗ്ധപരിശീലനവും ധനസഹായവും നല്‍കി ഇതരമേഖലകളില്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സൗകര്യമൊരുക്കും. മത്സ്യമേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഇതര ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ദിനങ്ങളിലെ കുറവ് പരിഹരിക്കാന്‍ തീരങ്ങളുടെ വൃത്തിയാക്കല്‍,തീരസംരക്ഷണത്തിനായി കണ്ടല്‍/മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍,ജലാശയങ്ങള്‍ വൃത്തിയാക്കല്‍,സംരക്ഷണ ബണ്ടുകളുടെ നിര്‍മ്മാണം എന്നിവകൂടി തൊഴിലുറപ്പു പദ്ധതില്‍ കൂടുതലായി ഉള്‍പ്പെടുത്തും, വിദ്യാര്‍ത്ഥികളേയും യുവജനങ്ങളേയും കായികമേഖലയിലേക്ക് തിരിച്ചുവിടുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യവും വിദഗ്ധപരിശീലനവും നല്‍കും. വിവിധ മത്സരപരീക്ഷകള്‍ക്കായി മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകപരിശീലനം നല്‍കും. തീരദേശത്ത് സാക്ഷരത ഉയര്‍ത്താന്‍ കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ നിയോഗിക്കും.

വിദ്യാഭ്യാസ മേഖലയിലെ ഇടപെടല്‍ ( Educational facilities)
ഫിഷറീസ് വിഷയങ്ങളിലെ ഹയര്‍ സെക്കണ്ടറി,പ്രൊഫഷണല്‍ ബിരുദം(Graduation),ബിരുദാനന്തരബിരുദം(Post graduation) എന്നീ പഠനങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സീറ്റ് സംവരണം നല്‍കും. ഫിഷറീസ് ബിരുദ കോഴ്‌സുകളില്‍ നിശ്ചിത ശതമാനം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി(ഫിഷറീസ്) വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കും. ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി(Centres of excellence ) മാറ്റുന്നതിനും എല്ലാ ഫിഷറീസ് സ്‌കൂളുകളിലും ഫിഷറീസ് വിഷയങ്ങളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം കൂടി ആരംഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.
തീരദേശത്തെ ശുചിത്തം( Coastal cleanliness)

മത്സ്യഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ ഉപ്പ് ,കോളിഫോം,ബാക്ടീരിയ,ഇരുമ്പ് എന്നിവയുടെ സാന്നിധ്യം അധികമായതിനാല്‍ കുടിവെളളക്ഷാമം രൂക്ഷമാണ്. എല്ലാ മത്സ്യഗ്രാമങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കും. തീരപ്രദേശത്ത് തദ്ദേശസ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ മാലിന്യനിര്‍മ്മാര്‍ജ്ജനം ഉറപ്പാക്കും.താഴ്ന്ന പ്രദേശത്തുള്ള മുഴുവന്‍ ടോയ്‌ലറ്റുകള്‍ക്കും അനുയോജ്യമായ സെപ്റ്റിക് ടാങ്കുകള്‍ ഏര്‍പ്പെടുത്തും. തീരദേശമേഖലയെ മാലിന്യമുക്തമാക്കുന്നതിനായി സംവിധാനം ശക്തിപ്പെടുത്തും.

സുരക്ഷിതത്വം, ആരോഗ്യം ( Security and health)

മത്സ്യത്തൊഴിലാളികളെ അവര്‍ ആഗ്രഹിക്കുന്നപക്ഷം കടല്‍തീരത്തുനിന്നും 200 മീറ്റര്‍ അകലത്തില്‍ പുനരധിവസിപ്പിക്കും. തീരപ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. മദ്യപാനം,മയക്കുമരുന്ന് എന്നിവയില്‍ നിന്നും മത്സ്യത്തൊഴിലാളികളെ മുക്തരാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തും ( Empowering Cooperatives )

നിലവിലുള്ള മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെ പുനരുജ്ജീവിപ്പിച്ച് ഓരോ മത്സ്യഗ്രാമത്തിലും പ്രവര്‍ത്തനക്ഷമമായ ഒരു മത്സ്യത്തൊഴിലാളി സഹകരണസംഘമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാ സജീവ മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് സഹകരണസംഘങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരും. പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

English summery - Kerala Fisheries policy ,Trading and marketing,cold storage,quality assurance,distribution system,value added products,fishing ports,fishers development,new schemes for better jobs,Educational facilities,coastal cleanliness,Security and health,empowering cooperatives 


English Summary: Kerala fisheries policy-part-4 -Trading nad marketing -kerla mathsya nayam -vipananavum marketingum

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds