കെ വി ദയാല്‍ ; കേരളത്തിൻ്റെ ജൈവ ആചാര്യന്‍
പ്രമുഖ ജൈവ കൃഷി ആചാര്യനായ ആലപ്പുഴ മുഹമ്മ സ്വദേശി ശ്രീ കെ വി ദയാല്‍ പ്രകൃതി സംരക്ഷണ രംഗത്തുണ്ടായിരുന്ന പ്രോഫ .ജോണ്‍സി ജേക്കബിന്റെ ശിഷ്യനും ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയിലെ തുടക്കകാരില്‍ ഒരാളുമായിരുന്നു. മുഹമ്മ വേമ്പനാട് നേച്ചര്‍ ക്ലബ്ബിന്റെ സ്ഥാപകനും കേരള ജൈവ കര്‍ഷക സമിതിയുടെ ആരംഭകാല കണ്‍വീനറും കൂടിയായിരുന്നു അദ്ദേഹം.തികഞ്ഞ പരിസ്ഥിതി സ്‌നേഹിയായ അദ്ദേഹം ആലപ്പുഴ മുഹമ്മയിലെ മണല്‍പ്പരപ്പില്‍ 22 വര്‍ഷത്തിന്റെ ശ്രമഫലമായി ഒരേക്കര്‍ കാടായും അര ഏക്കറില്‍ കൃഷിക്കായി ഒരു മൈക്രോ മോഡലും സൃഷ്ടിച്ചെടുത്തതിന് ആദരവായി ശ്രീ.കെ വി ദയാലിനെ 2006 ല്‍ കേരള സര്‍ക്കാര്‍ വനമിത്ര പുരസ്‌കാരം നല്‍കി ആദരിച്ചു .
ലോകത്തിലാദ്യമായി ഒരു സര്‍വകലാശാലയെകൊണ്ട് കര്‍ഷകര്‍ക്ക് വേണ്ടി അവരുടെ പ്രായമോ വിദ്യാഭാസമോ കണക്കിലെടുക്കാതെ ജൈവ കൃഷിയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങുവാന്‍ നേതൃത്വം നല്‍കിയ അദ്ദേഹം നിലവില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ ജൈവ കൃഷി കോഴ്‌സിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ അടുത്തേയ്ക്കാണ് ജൈവകൃഷി പഠനത്തിനായി ഇടുക്കിയില്‍ നിന്നും മാനേജിങ് ഡയറക്ടര്‍ ശ്രീ വി ടി രവീന്ദ്രനും ചെയര്‍മാന്‍ ശ്രീ എന്‍ ആര്‍ ജൈമോന്റെയും നേതൃത്വത്തില്‍ സ്പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നാല്പത്തഞ്ചോളം പ്രവര്‍ത്തകര്‍ സര്‍വകലാശാലയില്‍ ജൈവ കൃഷി പഠനത്തിനായി എത്തിച്ചേര്‍ന്നത്.ഒരു കമ്പനിയുടെ എം ഡി യും ചെയര്‍മാനും പഠനത്തിനായി തന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നതിനേ ആകാംഷയോടെ നോക്കിക്കണ്ട അദ്ദേഹം തന്റെ പിന്‍ഗാമികളെ എസ്.പി.സി. യിലൂടെ കണ്ടെത്തുകയായിരുന്നു.
രാസകൃഷിയുടെ ദൂഷ്യഫലങ്ങളില്‍ മനം നൊന്ത കര്‍ഷകരെ സംരക്ഷിക്കാനും പിറന്ന നാടിന്റെ മണ്ണിനെ സംരക്ഷിക്കണം എന്ന ആഗ്രഹത്തോടെ ജൈവ കൃഷിയോട് എസ് പി സി കാണിച്ച സാമൂഹിക പ്രതിബദ്ധതയുമായിരുന്നു ഇതിന് കാരണം . ജൈവ വിപ്ലവത്തെ നെഞ്ചോട് ചേര്‍ക്കുന്ന ഈ കൂട്ടായ്മക്ക് പിന്തുണയായി എസ് പി സിയുടെ ഉപദേഷ്ടാവായി നിന്നുകൊണ്ട് ഇടുക്കി ജില്ലയില്‍ നിന്നും ജൈവ ആശയങ്ങള്‍ കേരളമാകെയുള്ള കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ പ്രാവര്‍ത്തികമാകുന്നത് കണ്ട് ഏറെ അഭിമാനത്തോടെ തന്റെ ശിഷ്യരുടെ ലോകക്ഷേമത്തിനായിട്ടുള്ള സഞ്ചാരത്തില്‍ വാചാലനാവുകയാണ് കേരളത്തിന്റെ ജൈവ ആചാര്യന്‍ ശ്രീ കെ വി ദയാല്‍ .
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇടുക്കി ജില്ലാ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓര്‍മ്മവരുന്നത് മഞ്ഞും മലകളും നിറഞ്ഞ കുടിയേറ്റ കര്‍ഷകരുടെ ഹരിതഭൂമിയാണ്. എന്നാല്‍ എപ്പോള്‍ ഇടുക്കി എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് എസ്.പി.സി.ഉള്‍പ്പെടുന്ന ജൈവകാര്‍ഷിക മേഖലയാണ് '.ജൈവകൃഷിയുടെ പ്രാധാന്യം ജനമനസുകളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ ഞാന്‍ മുന്‍കൈയെടുത്ത് കാര്‍ഷിക കോഴ്സ് ആരംഭിക്കുകയും അതില്‍ പങ്കെടുക്കാന്‍ ഇടുക്കി ജില്ലയുടെ മണ്ണില്‍ നിന്നും യുവ പ്രസ്ഥാനമായ എസ്.പി.സി.യുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഉള്‍പ്പെടെ നാല്പത്തിയഞ്ചോളം പേര്‍ മണ്ണിനെയും ജൈവകൃഷിയെയും കൂടുതല്‍ അറിയാന്‍ എന്റെ അടുക്കല്‍ എത്തിയത് എന്നെ അത്ഭുതപ്പെടുത്തി
അടുത്ത് അറിഞ്ഞപ്പോഴാണ് അവരുടെ ഇച്ഛാശക്തിയും നന്മയും എന്നെ ഏറെ ആകര്‍ഷിച്ചത് .കോടികള്‍ വരുമാനമുള്ള രാസവള കീടനാശിനികളുടെ വിതരണം ഉപേക്ഷിച്ചു മനുഷ്യനെയും മണ്ണിനെയും സംരക്ഷിക്കാന്‍ കോടികള്‍ നഷ്ടം സഹിച്ചും ജൈവകൃഷിയിലൂടെ നാടിനെ തിരികെ കൊണ്ടുവരാന്‍ സ്ഥാനവ്യത്യാസമില്ലാതെ ഒരു പ്രസ്ഥാനം മുഴുവന്‍ ഒറ്റകെട്ടായി എത്തിയത് അക്ഷരാര്‍ത്ഥത്തില്‍ എന്നെ അത്ഭുതപ്പെടുത്തി.ജൈവകൃഷിയില്‍ ഇവര്‍ കാണിച്ച അര്‍പ്പണമനോഭാവം എസ്.പി.സി.യുമായി മാനസികമായി കൂടുതല്‍ അടുക്കുവാന്‍ ഇടയാക്കി. കൂടുതല്‍ അറിയുംതോറും എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം അത്മീയതയില്‍ അടിഉറച്ചുനിന്നുകൊണ്ട് കാര്‍ഷിക നന്മ്മക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് അതെന്ന് എനിക്ക് മനസിലാക്കുവാനും സാധിച്ചു.
കൃഷിയുമായി മനുഷ്യമനസ്സിന് ആത്മീയമായി ഒരു ബന്ധം സ്ഥാപിച്ചു നല്‍കുന്നതില്‍ എസ്.പി.സി. നേടിയെടുത്ത വിജയം ഒരു അത്ഭുതമായി തന്നെ എന്നില്‍ നിലകൊള്ളുന്നു. സാമൂഹ്യസേവന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും പെരുമഴപോലെ അംഗീകാരങ്ങള്‍ തേടിയെത്തുകയും ചെയ്ത എസ്.പി.സി യിലൂടെ ജൈവകൃഷി പരിപാലനത്തിനായി ഞാന്‍ കണ്ടെത്തിയ അറിവുകളും ആശയങ്ങളും കര്‍ഷകരിലേക്കു എത്തിക്കുവാന്‍ ഇതിലും നല്ലൊരു മാധ്യമം വേറെയില്ലയെന്ന് എനിക്ക് തോന്നി
രാജ്യവ്യാപകമായി ജൈവകൃഷിയുടെ പ്രചാരകരാകുവാന്‍ രാസവളകീടനാശിനികളുടെ ഉപയോഗം പൂര്‍ണ്ണമായും ഉപേക്ഷിച്ചുകൊണ്ട് മഹാവ്യാധികളില്‍ നിന്നും മനുഷ്യനെയും മണ്ണിനെയും സംരക്ഷിക്കാന്‍ എസ്.പി.സി. തുടക്കം കുറിച്ച മേക്ക് ഇന്ത്യ ഓര്‍ഗാനിക് പദ്ധതിയെ കുറിച്ച് കേട്ടപ്പോള്‍ എനിക്ക് വളരെയധികം അഭിമാനം തോന്നി.ജൈവകൃഷിക്കായി ഒറ്റക്ക് നിന്നും പ്രവര്‍ത്തനം ആരംഭിച്ച എന്റെ യാത്രക്ക് ഒപ്പം ഒരു സഹോദരനെ കിട്ടിയ സന്തോഷമാണ് മനസ്സുനിറയെ.
ഇന്ന് കര്‍ഷകര്‍ നേരിടുന്ന ഒരുപിടി പ്രേശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ എന്റെ അറിവുകളുടെ അടിസ്ഥാനത്തില്‍ എസ്.പി.സി. നിര്‍മിച്ച ജൈവ ഉത്പന്നങ്ങള്‍ക്ക് കഴിഞ്ഞു. കേരളത്തിലെ കര്‍ഷകര്‍ക്ക് മഗ്നീഷ്യം അടങ്ങിയ ഡോളോമൈറ്റ് ലഭിക്കുന്നില്ല എന്ന് പഠനങ്ങളിലൂടെ എനിക്ക് മനസിലാക്കുവാന്‍ സാധിച്ചു .ഇത് എസ്.പി.സി യുമായി ഞാന്‍ പങ്കുവെക്കുകയും ഉടനെ തന്നെ മഗ്നീഷ്യം അടങ്ങിയ യഥാര്‍ത്ഥ ഡോളോമൈറ്റ് തേടി രാജസ്ഥാനില്‍ പോകുകയും ലാഭം നോക്കാതെ കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണനിലവാരം ഉള്ള ഡോളോമൈറ്റ് എസ്.പി.സി. വിതരണം ചെയ്യുകയും ചെയ്തു.കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലാദ്യമായി, 22 ശതമാനം മഗ്‌നീഷ്യം അടങ്ങിയ ജൈവ ഉത്പന്നവുമായി എസ് പി സി മറ്റൊരു ഹരിത വിപ്ലവത്തിനു തിരിതെളിയിച്ചിരിക്കുന്നു.ചെടികള്‍ക് കൂടുതല്‍ പച്ചപ്പും കരുത്തും നല്‍കി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന 'എസ് പി സി ബയോഗ്രീന്‍' എന്ന ജൈവ ഉത്പന്നത്തിലൂടെ,എക്കാലത്തും കര്‍ഷകരോടൊപ്പം നിലകൊണ്ടിട്ടുള്ള എസ് പി സി, കാര്‍ഷിക ചരിത്രത്തിന്റെ തന്നെ ഭാഗമായി തീരുകയായിരുന്നു .
കേരളത്തിലെ മണ്ണില്‍ ഏറ്റവും കൂടുതല്‍ ഉത്പാദനം സാധ്യമാക്കാന്‍ സഹായിക്കുന്ന മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ടെന്ന വ്യാജേന പല വളങ്ങളും കമ്പോളങ്ങളില്‍ രംഗ പ്രവേശനം ചെയ്തതോടെ, വ്യാജ കച്ചവടക്കാരുടെ ഇരകളായി തീര്‍ന്ന കര്‍ഷകരുടെ ഏറെ നാളായുള്ള അഭിലാഷമായിരുന്നു മികച്ച വിളവിലൂടെ ഉത്പാദനം ഇരട്ടിയാക്കുന്ന ഒരു സമ്പൂര്‍ണ്ണ ജൈവഉത്പന്നം എന്നത്.
വ്യാജന്മാരില്‍ നിന്നും കര്‍ഷകര്‍ ആഗ്രഹിച്ച മോചനമാണ് മഗ്‌നീഷ്യത്താല്‍ സമ്പുഷ്ടമായ 'എസ് പി സി ബയോഗ്രീന്‍' എന്ന 100 % ശുദ്ധമായ ജൈവ ഉത്പന്നത്തിലൂടെ എസ്. പി.സി. സാധ്യമാക്കിയത്.മികച്ച ഉത്പാദനത്തിലൂടെ കര്‍ഷകരെ അതിശയിപ്പിക്കുന്ന തരത്തില്‍ വിളവ് സാധ്യമാക്കുന്ന 'എസ് പി സി ബയോഗ്രീന്‍' രാജ്യത്തെ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലക്ക് പുതു ജീവന്‍ നല്കുമെന്നുറപ്പാണ്.
മണ്ണിന്റെ പി.എച്ച് . ക്രമീകരിക്കാന്‍ നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക കര്‍ഷകരും ആശ്രയിക്കുന്നതു കുമ്മായത്തെയാണ് .എന്നാല്‍ കുമ്മായം ഉപയോഗിക്കുമ്പോള്‍ മണ്ണിലെ സൂഷ്മജീവാണുക്കള്‍ നശിച്ചുപോകുന്നതും വിളവിനെ സാരമായ ബാധിക്കുന്നതും കര്ഷകന് വേണ്ടത്ര വിളവ് ലഭിക്കാതെ ദുരിതത്തിലാകുന്ന കാഴ്ചയും ഏറെ വേദനയോടെയാണ് ഞാന്‍ നോക്കികണ്ടത്. എന്നാല്‍ വര്‍ഷങ്ങളായുള്ള എന്റെ പഠനത്തിലൂടെ ഈ പ്രശ്‌നത്തിനും എസ്.പി.സി. യുടെ പി എച് ബൂസ്റ്ററിലൂടെ പരിഹാരമായി .കക്ക നീറ്റാതെ തന്നെ പൊടിച്ചു ഗുണമേന്മ വര്‍ധിപ്പിച്ചു പി എച് ബൂസ്റ്റര്‍ എന്ന ഉത്പന്നം നിര്‍മിക്കുക എന്ന എന്റെ ദീര്‍ഘ കാലത്തെ സ്വപ്നമായിരുന്നു എസ് പി സി നിറവേറ്റിയത് '.
സങ്കരമാകേണ്ടത് മണ്ണാണ് രാസവളത്തില്‍ N P K മാത്രം ശ്രദ്ധിച്ചാല്‍ പോരാ കാല്‍സ്യവും, കാര്‍ബണും , കൊഴുപ്പും പ്രോട്ടീനും ഒക്കെ ചേര്‍ന്ന വൈവിധ്യങ്ങള്‍ നിറഞ്ഞ ജൈവ വളകൂട്ടിനു മാത്രമേ കൃഷിയെയും മകര്‍ഷകനെയും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.
ഒരു ജൈവ വളത്തില്‍ എത്രമാത്രം വൈവിദ്ധ്യം കൊണ്ട് വരാന്‍ സാധിക്കുമോ അത്രമാത്രം ഗുണമേന്മവര്‍ധിപ്പിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. വളരെ കാലമായുള്ള അത്തരത്തിലുള്ള സമ്പൂര്‍ണ്ണ ജൈവവളം ബയോപവറിലൂടെ കര്‍ഷകര്‍ക്കു നല്‍കാന്‍ എസ പി സി ക്ക് കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തില്‍ പുഞ്ചിരി തൂകുന്ന അദ്ദേഹം സൗഹൃദസംഭാക്ഷണങ്ങള്‍ക്ക് ഇടയില്‍ താന്‍ പറഞ്ഞ ചെറിയ കാര്യങ്ങള്‍ പോലും യാതൊരു ഉദാസീനതയുമില്ലാതെ നടപ്പിലാക്കുന്ന എസ്.പി.സിയോട് അതിയായ വാത്സല്യം തോന്നിപോകുന്നതായും ശ്രീ ദയാല്‍ തുറന്നു പറയുന്നു
English Summary: K..V Dayal ;an epitome of organic agriculture
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments