<
Features

ലളിതം സുന്ദരം..

ലളിത ജയകുമാർ
ലളിത ജയകുമാർ

പാടിവട്ടത്തെ ചാക്യാമുറി വീട്ടിന്റെ മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം ഏവർക്കും മനംകവരുന്ന കാഴ്ചയാണ്. വെറും 700 ചതുരശ്രഅടി മട്ടുപ്പാവിൽ പച്ചക്കറി വിപ്ലവം ഒരുക്കിയ ലളിത ജയകുമാർ ഇന്ന് ഒട്ടേറെപ്പേർക്ക് പ്രചോദനമാണ്. ഈ വീട്ടമ്മ കൃഷി ജീവിതചര്യയുടെ ഭാഗമാക്കിയിട്ട് വർഷങ്ങൾ ഏറെയായിരിക്കുന്നു. ഇതിനിടയിൽ ലളിത ജയകുമാറിനെ തേടി നിരവധി പുരസ്കാരങ്ങൾ എത്തി. 2008ലാണ് മട്ടുപ്പാവിൽ ജൈവകൃഷി ചെയ്യാമെന്ന് ആശയം ലളിത ജയകുമാറിന് ഉദിക്കുന്നത്. ഈ ആശയത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി ലളിതയുടെ ഭർത്താവ് ജയകുമാറും, മകൾ അശ്വതിയും ഒപ്പം കൂടി.

പയർ, തക്കാളി, ചേന, വഴുതനങ്ങ, നിത്യ വഴുതനങ്ങ, മുളക് തുടങ്ങി എല്ലാവിധ പച്ചക്കറികളും, വ്യത്യസ്ത ഇനം ഇഞ്ചി കളും, മഞ്ഞളും, മധുര തുളസിയും, നിരവധി ഔഷധ സസ്യങ്ങളും, ഫലവർഗങ്ങളും ഈ വീട്ടമ്മയുടെ കൃഷിയിടത്തിന് മനോഹാരിത ചാർത്തി നൽകുന്നു. പച്ചക്കറി കൃഷിക്കു പുറമെ കോഴിവളർത്തലും മീൻ വളർത്തലും എല്ലാം ലളിത പരീക്ഷിക്കുന്നുണ്ട്.കൂടാതെ നെയ്‌ചേന എന്നയിനം പാരമ്പര്യമായി സൂക്ഷിച്ചു പോകുന്നു.കൃഷിയുമായി ബന്ധപ്പെട്ട ലളിത എന്ന വീട്ടമ്മയുടെ ഏറ്റവും വലിയ വിജയം 2018ലെ വെള്ളപൊക്കം സമയത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 20പോലീസ് കാർക്ക് എന്റെ കൃഷിയിടത്തിലെ പച്ചക്കറികൾ ഉപയോഗിച്ച് ഊണ് കൊടുക്കാൻ സാധിച്ചു, അതും സൗജന്യം ആയി തന്നെ.

പൂർണ്ണമായും ജൈവ രീതിയിലാണ് ഈ വീട്ടമ്മ കൃഷി ചെയ്യുന്നത്. മട്ടുപ്പാവിൽ
കൃഷിയിറക്കുന്നവർ പലപ്പോഴും റെയിൻ ഷെൽട്ടർ ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഈ വീടിൻറെ മട്ടുപ്പാവിൽ അങ്ങനെ ഒരു സംഗതി ഇല്ല. കാരണം ഈ വീട്ടമ്മ പറയുന്നു നമ്മുടെ ചെടികൾ നമ്മുടെ കാലാവസ്ഥ അനുസരിച്ച് വളരണം. മഴ കൊള്ളാനും വെയിൽ കൊള്ളാനും ഈ ചെടികൾക്കും ഇല്ലേ ആഗ്രഹം?.ലളിത എന്ന വീട്ടമ്മയുടെ ഏറ്റവും വലിയ ലക്ഷ്യം തന്നെ കൃഷിയിൽ താഴെ തട്ടിൽ ഉള്ളവരെയും മുഖ്യ ധാരയിൽ എത്തിക്കുക എന്നതാണ്.

വീട്ടിൽ രുചി വിഭവങ്ങൾ ഒരുക്കി നൽകാൻ മാത്രമല്ല പ്രാദേശിക വിൽപന നടത്തുവാനും പച്ചക്കറി ഇവിടന്ന് ലഭ്യമാകുന്നു . എന്നാലും ലളിത പറയുന്നു പണ സമ്പാദനത്തിനുള്ള വഴിയല്ല എനിക്ക് കൃഷി, മാനസിക സന്തോഷം പകർന്നുനൽകുന്ന ഒരു പ്രവർത്തന മേഖല ആണ് എനിക്കിത്. ഒട്ടേറെപ്പേർ മട്ടുപ്പാവിലെ ഈ പച്ചക്കറി വിപ്ലവം കാണുവാൻ അന്യനാടുകളിൽ നിന്ന് വരെ ഇവിടെയെത്തുന്നു.

The vegetable garden on the terrace of the Chakyamuri house in Padivattam is a sight to behold. Lalitha Jayakumar, who organized the vegetable revolution on a mere 700 sq ft terrace, is an inspiration to many today.

എല്ലാവരോടും ലളിതയ്ക്ക് പറയാനുള്ളത് ഒന്ന് കൃഷിയിലേക്ക് കടന്നു വരാൻ മടിക്കരുത്. മണ്ണോട് ചേരുന്ന നാം മണ്ണിൻറെ മണം അറിഞ്ഞു ജീവിക്കണം. കൃഷിയിൽ നിന്ന് കിട്ടുന്ന ആത്മസംതൃപ്തി എന്നെപ്പോലെ നിങ്ങളും അനുഭവിച്ചറിയണം.


English Summary: lalitha farmer from ernakulam got several prized in differrent farming activites

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds