കൃഷി ഒരു പുനരുൽപാദന പ്രക്രിയയാണ്. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിച്ചുള്ള കൃഷിരീതിയാണ് ജൈവകൃഷി.
Agriculture is a regenerative process. Organic farming is the practice of cultivating using natural methods without the use of chemical fertilizers and pesticides.
കൃത്രിമമായി നിർമ്മിച്ച രാസവളങ്ങൾ, കീടനാശിനികൾ, വളർച്ച സഹായികൾ തുടങ്ങിയവ ഉപയോഗിക്കാതെ പരമാവധി ജൈവവളങ്ങളായ കാലിവളം, കമ്പോസ്റ്റ്, പച്ചില വളങ്ങൾ മറ്റു ജൈവവസ്തുക്കൾ എന്നിവ ഉപയോഗിച്ച് കൃഷിചെയ്യുകയും ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും അതുവഴി മണ്ണിൻറെ ഫലഭൂയിഷ്ഠത വർധിപ്പിക്കുകയും ചെയ്യുന്നതാണ് ജൈവകൃഷിരീതി കൊണ്ട് അർത്ഥമാക്കുന്നത്.
ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചെടികളുടെ പ്രകൃതി ഉള്ള കീടരോഗ പ്രതിരോധശക്തി നിലനിർത്താൻ സാധിക്കുന്നു. പാരിസ്ഥിതികമായും സാമ്പത്തികമായും സുസ്ഥിരത അസാധ്യമാണെന്ന് തെളിയിച്ച കഴിഞ്ഞ ആധുനിക രാസ കൃഷിക്ക് ബദലായി ലോകമെങ്ങും ജൈവകൃഷി സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കൃഷിക്കാരൻ പ്രധാനമായും മൂന്ന് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ഉൽപാദന കുറവും, ഉത്പാദനക്ഷമതയിൽ ഉള്ള ഇടിവും, മണ്ണിൻറെ ഫലഭൂയിഷ്ഠത നഷ്ടപ്പെടലും കീടരോഗബാധ എന്നിവയാണിവ. ഇതിനായി രാസവളങ്ങളും കീടനാശിനികളും ആശ്രയിക്കുമ്പോൾ മണ്ണിൻറെ ഫലഭൂയിഷ്ഠത കുറയും മണ്ണിൽ സൂക്ഷ്മജീവികൾ ഇല്ലാതാക്കുകയും ചെയ്യുന്നു. മണ്ണിൽ ഇടുന്ന ഓരോ തുള്ളി കീടനാശിനിയും ഓരോ നുള്ള് രാസവളവും ഒടുവിൽ എത്തിച്ചേർന്നത് ജലത്തിൽ ആയിരിക്കും അങ്ങനെ ജലവും പരിസ്ഥിതിയും മലിനമായി മാറുന്നു.
ജൈവകൃഷിയുടെ അടിസ്ഥാനതത്വങ്ങൾ
ജൈവകൃഷിയിൽ പ്രധാനമായും ഊന്നൽ നൽകുന്നത് ജൈവവളങ്ങൾക്ക് ആണ്. ഇതിനോടൊപ്പം കീടനിയന്ത്രണത്തിന് ഗന്ധകം, സസ്യജന്യ കീടനാശിനികൾ, വൈറസുകളെ ഉപയോഗിച്ചുള്ള രോഗകീടനിയന്ത്രണം എന്നിവയ്ക്ക് ജൈവകൃഷിയിൽ പ്രസക്തിയുണ്ട്. ജൈവകൃഷി പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.
1. രാസവളങ്ങൾക്ക് പകരം ജൈവവളങ്ങളും ജൈവവസ്തുക്കൾ ഉപയോഗിക്കുക
2. രാസ കീടനിയന്ത്രണത്തിന് പകരം ജൈവ കീടനിയന്ത്രണം അവലംബിക്കുക.
പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ കൃഷി വിഭവങ്ങൾ കൈകാര്യം ചെയ്യുവാനും, വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വിഭവങ്ങളിൽ അടിസ്ഥാനമാക്കിയ മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുവാനും, ജൈവവൈവിധ്യ സംരക്ഷിച്ച് വിള വൈവിധ്യത്തിലൂടെ പരമാവധി ഉത്പാദനം നേടുവാനും ജൈവ കൃഷി രീതികൾ നല്ലതാണ്. ജൈവകൃഷി എന്നത് ഒരു കൃഷി രീതി എന്നതിലുപരി ഒരു ജീവിതരീതിയാണ്. ഇതിനുവേണ്ടി അനുയോജ്യമായ കൃഷി സങ്കേതങ്ങളും പാരമ്പര്യ വിജ്ഞാനവും ഉപയോഗപ്പെടുത്താം.
അനുബന്ധ വാർത്തകൾ :
Share your comments