<
Features

ബസുകൾ വിറ്റ്, പോത്ത് കൃഷിയിലേക്ക് തിരിഞ്ഞ ഒരു ബസുടമ!

Lockdown crisis Bus Owner starts buffalo farm

കാസർഗോഡ്: കൊറോണ വൈറസ് ബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ മറികടക്കാൻ പോത്ത് ഫാം ആരംഭിച്ച് ഒരു ബസ് മുതലാളി! കാഞ്ഞങ്ങാട്-നീലേശ്വരം- കാലിച്ചാനടുക്കം റൂട്ടിലോടിയിരുന്ന ‘ഗാലക്സി’ എന്ന ബസിന്റെ ഉടമയായ മടിക്കൽ കാഞ്ഞിരപ്പൊയിൽ സ്വദേശിയായ എം നജീബാണ് പോത്ത് ഫാം ആരംഭിച്ചത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ബസുകളുടെ സർവീസ് നിലയ്ക്കുകയും വരുമാനം തടസപ്പെടുകയും ചെയ്‌തതായിരുന്നു നജീബിന്റെ ജീവിതത്തിലെ വഴിത്തിരിവ്. നാല് ടൂറിസ്റ്റ് ബസുകൾ ഉൾപ്പടെയുള്ള ബസുകളാണ്‌ ഇതോടെ ഗാരേജിൽ നിന്നും പുറത്തിറങ്ങാതെയായത്. ടാക്‌സുകൾ അടയ്ക്കാനും വീട്ടിലെ ആവശ്യങ്ങൾ നടത്താനുമായി ഈക്കാലയളവിൽ ഏറെ ബുദ്ധിമുട്ടേണ്ടി വന്നതോടെ നജീബ് തന്റെ ലൈൻ ബസ് വിൽക്കുകയും ചെയ്‌തു.

ഇങ്ങനെ ജീവിതം വഴിമുട്ടി നിൽക്കുന്ന സമയത്താണ് കന്നുകാലി വളർത്തലിനെ കുറിച്ച് നജീബ് ചിന്തിക്കുന്നതും കൂടുതൽ ലാഭകരമായ പോത്ത് വളർത്തൽ പരീക്ഷിക്കാൻ തീരുമാനിച്ചതും. അങ്ങനെ ഇരട്ട സഹോദരന്മാരായ ഇർഫാൻ, ഇർഷാദ്, അച്ഛൻ ഇബ്രാഹിം എന്നിവരുടെ സഹായത്തോടെ പോത്ത് ഫാം ആരംഭിക്കുകയായിരുന്നു.

Lockdown crisis Bus Owner starts buffalo farm

ആന്ധ്രാപ്രദേശിൽ നിന്നും കർണാടകയിൽ നിന്നും കൊണ്ടുവന്ന തദ്ദേയ പോത്തുകളെയാണ് ആദ്യം നജീബ് എത്തിച്ചത്. അതിനുശേഷം ഹരിയാനയിൽ നിന്നും പോത്തുകളിലെ ഏറ്റവും മികച്ച ഇനമായ മുറ പോത്തുകളെ ഫാമിൽ എത്തിച്ചു. ഇപ്പോൾ, ഏകദേശം 50 പോത്തുകളാണ് നജീബിന്റെ ഈ ഫാമിലുള്ളത്.

''ബസുകൾ 'കട്ടപ്പുറത്ത്' കയറിയെങ്കിലും ടാക്‌സുകൾ അടയ്ക്കണമായിരുന്നു. സർവീസുകൾ ഉണ്ടായിരുന്ന സമയത്ത് ബസുകൾക്കുള്ള ഇന്ധനത്തിന് ചിലവുണ്ടായിരുന്നു. എന്നാൽ, പോത്തുകളെ വളർത്താൻ കുറച്ച് പുല്ലും വെള്ളവും മാത്രം കണ്ടെത്തിയാൽ മതിയായിരുന്നു.'' നജീബ് പറയുന്നു.

തുടക്കത്തിൽ, തന്റെ പറമ്പിൽ തന്നെയാണ് നജീബ് പോത്തുകളെ വളർത്തിയിരുന്നത്.എന്നാൽ, പോത്തുകളുടെ എണ്ണം കൂടിയതോടെ കാലിച്ചാനടുക്കത്ത് ഒരു ഫാം ക്രമീകരിക്കുകയുമായിരുന്നു. ഇപ്പോൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമാണ് പോത്തുകളെ വാങ്ങാൻ ആളുകൾ ഈ ഫാമിലെത്തുന്നത്.

M Najeeb, a bus owner who started a cattle farm to overcome lockdown crisis following the corona virus outbreak.


English Summary: Lockdown crisis Bus Owner starts buffalo farm

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds