ഒരുകാലത്തു കൃഷി എന്നാൽ മലയാളിക്ക് നെൽക്കൃഷി തന്നെയായിരുന്നു .ഇല്ലംനിറ , നിറപുത്തരി തുടങ്ങി നമ്മുടെ ആചാരാനുഷ്ടാനങ്ങൾ വരെ നെല്കൃഷിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മൂന്നുപൂവ് നെൽകൃഷി, കൃഷിപ്പണികൾ , ഞാറ്റുവേലകൾ, എന്നിവയൊക്കെ നമ്മുടെ ജീവിതവും സംസ്ക്കാരവും രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചു. പ്രാദേശികമായ കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുക്കുന്ന മികച്ച വിളവുതരുന്ന നിരവധി നാടൻ നെല്ലിനങ്ങൾ നമുക്കു സ്വന്തമായിരുന്നു.ചിറ്റേനി, വെള്ളോടൻ, നവര, എരുമക്കരി, രക്തശാലി തുടങ്ങി 100 ഓളം വിവിധയിനങ്ങൾ ഇവയെല്ലാം ഔഷധഗുണങ്ങൾ ഉള്ളവയുമായിരുന്നു. അത്യദ്പ്പാദന ശേഷിയുള്ള നാടൻ നെല്ലിനങ്ങൾ കൃഷിചെയ്തു മണ്ണിന്റെ ഗുണനിലവാരം ഗുണനിലവാരം നഷ്ടപെടുകയും, തൊഴിലാളികളുടെ ലഭ്യതക്കുറവും, കൂടിയഉല്പാദനച്ചെലവും നെൽകൃഷിയിൽനിന്ന് കർഷകരെ ക്രമേണ അകറ്റുകയാണുണ്ടായത്.
സമീപകാലത്തു നെൽകർഷകരുടെ ഇടയിൽ ഔഷധനെൽകൃഷിക്ക് പ്രചാരം ഏറിവരുന്നുണ്ട്. ഔഷധനെൽകൃഷി നൽകുന്ന അധിക വരുമാനമാണ് ഇതിന്റെ പ്രധാന കാരണം .ഔഷധനെല്ലിന് ആവശ്യക്കാരും കൂടിക്കൂടിവരുന്നുണ്ട് എന്നാൽ അതനുസരിച്ചുള്ള ഉൽപ്പാദനം ഔഷധനെൽകൃഷി മേഖലയിൽ കൂടിയിട്ടില്ലതാനും. തരിശ്ശുപാടങ്ങളിൽ ഔഷധനെൽകൃഷി വ്യാപിപ്പിക്കുന്നതാണ് ഇതിനൊരു പ്രധിവിധി
ഞവര (നവര). ജീരകശാല, ഗന്ധകശാല, എരുമക്കാരി, കറുത്ത ചമ്പാവ്, കുഞ്ഞിനെല്ല് എന്നിവയും ഔഷധനെല്ലിനങ്ങളിൽ പ്രമുഖമാണ് , കൃഷിക്ക് കൂടുതൽ വെള്ളം ആവശ്യമില്ല. മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് ഉൽപ്പാദനം കുറവാകും. മൂപ്പെത്തിയാലുടൻ മണികൾ കൊഴിഞ്ഞുവീഴാൻ തുടങ്ങും. വളരെ ബലംകുറഞ്ഞ, മെലിഞ്ഞ തണ്ടുകളോടുകൂടിയവയാണ് എന്നിവയാണ് ഔഷധനെല്ലിനങ്ങളുടെ .പ്രത്യേകതകൾ കതിരു വരുമ്പോൾതന്നെ ചെടി മറിഞ്ഞുവീണുപോകാനുള്ള സാധ്യത ഏറെയാണ്. ഇവയുടെ വിത്തുകൾ അധികാലം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കില്ല..രോഗപ്രതിരോധ ശേഷി കൂടുതലാണ്. കുറഞ്ഞ പരിചരണം മാത്രം മതി.ഇടവിളയായും കൃഷിചെയ്യാം.പാകിയും പറിച്ചുനട്ടും കൃഷിചെയ്യാം.
മൂപ്പെത്തുന്നകാര്യത്തിലും ഈ ഔഷധനെല്ലിനങ്ങൾ വ്യത്യസ്തമാണ് നവര ‐ 90‐110 ദിവസം കൊണ്ട് പാകമാകുമ്പോൾ ചെന്നെല്ല് ‐ 130 ദിവസവും, എരുമക്കാരി ‐ 120 കറുത്ത ചെമ്പാവ് ‐ 130 ഉം ജീരകശാല ‐ 180 ഉം ഗന്ധകശാല ‐ 180 ഉം കുഞ്ഞിനെല്ല് ‐ 160 ഉം കൃഷ്ണ കൗമോദ ‐ 150 ദിവസവും എടുത്താണ് മൂപ്പെത്തുന്നത്.
വയനാട്ടിലെ കർഷകനായ ചെറുവയൽ രാമൻ എന്ന കർഷകൻ നിരവധി നാടൻ നെല്ലിനങ്ങൾ സംരക്ഷിക്കുനുണ്ട്. കേരള കാർഷിക സർവകലാശാലയുടെ വിവിധ ഗവേഷണ, വിൽപ്പന കേന്ദ്രങ്ങളിലും ഫാമുകളിലും വിത്തുകൾ ലഭിക്കും. ഔഷധ നെൽകൃഷിക്ക് പ്രചാരമേറിയതിനാൽ ഒട്ടുമിക്ക ജില്ലകളിലും വിവിധ ഫാമുകളിൽ വിത്ത് ലഭ്യമാണ്.
Share your comments