വിപണി സാധ്യതകൾ തേടി വയനാട്ടിൽ ബാണ അഗ്രോ പ്രൊഡ്യുസർ കമ്പനി

Tuesday, 30 October 2018 09:51 PM By KJ KERALA STAFF

വയനാട്ടിലെ പടിഞ്ഞാറതറ ഗ്രാമ പഞ്ചായത്തിൽ 2014 ൽ മുട്ട ഗ്രാമം പദ്ധതിയുടെ ആരംഭമാണ് ഇന്നത്തെ ബാണ അഗ്രോ പ്രൊഡ്യുസർ കമ്പനിയുടെയും അതിൽ പ്രവർത്തിക്കുന്ന 105 ഓളം വരുന്ന കുടുംബശ്രീ അംഗങ്ങളുടെയും വിജയം. കാരണമെന്തെന്നോ?
ആ പദ്ധതിയിൽ വിതരണം ചെയ്ത കോഴികൾക്ക് ഏറെ പരാതികൾ ഉയർന്നു വന്നിരുന്നു. കോഴികൾ ചത്തൊടുങ്ങുന്നതും, ഉള്ള കോഴികൾ മുട്ട ഇടാത്തതും അങ്ങനെ നീളുന്നതായിരുന്നു പ്രശ്നം .ഇതിനു പരിഹാരമെന്നോണം കുടുംബശ്രീ എ.ഡി.എസ് ആയിരുന്ന ഗീത വയനാട്ടിലെ വെറ്റിനറി സർജനായ ജയകൃഷ്ണന്റെ നിർദ്ദേശമനുസരിച്ചാണ് ഫാമിൽ നല്ലയിനം ഹൈബ്രിഡ് കോഴികളെ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുക എന്ന ആശയം അവതരിപ്പിച്ചത്. അതിന്ന് വിജയത്തിൽ എത്തിനിൽക്കുന്നു.

പടിഞ്ഞാറതറയിലോ വയനാട്ടിലോ ഒതുങ്ങുന്ന ഒരു വിപണി അല്ല ഇവർ സ്വപ്നം കാണുന്നത്. ഒരോ പടിയായി ലോകമെമ്പാടും വിപണനത്തിന്റെ സാധ്യതകൾ തേടുകയാണ്. തികച്ചും ജൈവപരമായ ഭക്ഷണ രീതിയിലൂടെയാണ് കോഴികളെ വളർത്തൽ. പുല്ലും, മുളപ്പിച്ച ഗോതമ്പ്, തുളസി ഇല, മഞ്ഞൾ വെള്ളം തുടങ്ങിയവയുമാണ് ഇവക്കു നൽകുന്നത്. അതു കൊണ്ട് തന്നെ ഒരു ലഗോൺ മുട്ട എന്നതിലുപരി നാടൻ മുട്ടയുടെ ഗുണങ്ങൾ ഈ മുട്ടയിൽ ലഭിക്കുകയും ആവശ്യക്കാർ ഏറെയാണ്. നൽകുന്ന കോഴികളുടെ മുട്ടശേഖരിച്ച് ബാണ അഗ്ര പ്രൊഡീസർ എന്ന ബ്രാന്റിൽ വിപണിയിൽ എത്തിക്കുന്നു.

നാല്‌ ദിവസം കൂടുമ്പോൾ 14000 മുതൽ 18000 മുട്ടകൾ വരെ വിപണിയിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. വി.വി 3.8 എന്നറിയപ്പെടുന്ന വിദേശയിനം ബ്രീഡും, മിന്റ്ബ്രൗൺ എന്ന ഇന്ത്യ ബ്രീഡുമാണ് ഹൈന്ദ്രബാദിൽ നിന്ന് എത്തിച്ച് നൽകുന്നത്. മുട്ടക്കു മാത്രം വളർത്താൻ കഴിയുന്ന കോഴിയായതിനാൽഒരു വർഷത്തിൽ 300 മുട്ട വരെ ലഭിക്കും.സാധാരണ കോഴികളെ അപേക്ഷിച്ച് തൂക്കവും കുറവായിരിക്കും ഒന്നര കിലോ മുതൽ രണ്ട് കിലോ വരെയാണ് ഇവയുടെ തൂക്കം. ഒരു കോഴിക്ക് 180 കിലോഗ്രാം വരെയാണ് തീറ്റയുടെ അളവ്.ഹൈബ്രീഡ് കോഴികളെ അടയിരുത്തിവെച്ച് വിരിയുമ്പോൾ അവയുടെ പ്രൊഡക്ഷനിലും വ്യത്യാസം വരും.കമ്പനിയിലെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി ഒരോ അംഗങ്ങളും പടിഞ്ഞാതറ കുടുംബശ്രീ എ.ഡി .എസ് ചെയർപേഴ്സൻ ജിഷ ശിവദാസും ഒപ്പമുണ്ട്.

പ്രൊഡ്യൂസർ കമ്പനിയിൽ അംഗമായവർക്ക് മാത്രമല്ല കോഴികളെ നൽകുന്നത്. അല്ലാത്തവർക്കും നൽകി അവരിൽ നിന്നെല്ലാം മുട്ട വിപണിയിൽ എത്തിക്കുന്നു.കൂടാതെ കോഴികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ യഥാസമയങ്ങളിൽ പരിഹരിച്ചു നൽകാനും കമ്പനി പ്രവർത്തനസജ്ജമാണ്.പ്രൊഡ്യുസർ കമ്പനിയിൽ അംഗമാവുക എന്നത് കമ്പനി പുതുതായി വിപണിയിൽ ഇറക്കാനിരിക്കുന്ന മറ്റൊരു പ്രൊഡക്റ്റിന്റെ ഭാഗമായാണ്. പശുക്കളെ വളർത്തി അതിന്റെ ബൈ പ്രൊഡക്റ്റിന്റെ വിതരണത്തിനു വേണ്ടിയാണ്. പാലുൽപ്പന്നങ്ങളുടെ"സിറോ വേസ്റ്റ് " എന്ന ആശയത്തോടെ ആരംഭിക്കുന്നതാണിത്. പാലുൽപ്പന്നങ്ങളായ തൈര്, നെയ്യ്, പനീര്, പാൽപേഡ തുടങ്ങിവയും, പനീരിന്റെ ഉൽപാദനത്തിൽ ബാക്കി വരുന്നവ കൊണ്ട് സിപ്പപ്പും ഇവരുടെ ലക്ഷ്യമാണ്.ഇതിനാവശ്യമായ പാൽ കമ്പനി അംഗങ്ങളിൽ നിന്നു മാത്രമാണ് ശേഖരിക്കുന്നത്. അവസാനഘട്ട പണി പൂർത്തിയാക്കി നവംബർ അവസാനവാരം വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അംഗങ്ങൾ.

(തയ്യാറാക്കിയത്: അഹല്യ ഉണ്ണിപ്രവൻ)CommentsMore from Features

കൃഷിയിടത്തില്‍ സെല്‍ഫോണ്‍-മോട്ടോര്‍-സ്റ്റാര്‍ട്ടര്‍ കണ്‍ട്രോളറുമായി ജിനു തോമസ്‌

കൃഷിയിടത്തില്‍ സെല്‍ഫോണ്‍-മോട്ടോര്‍-സ്റ്റാര്‍ട്ടര്‍ കണ്‍ട്രോളറുമായി ജിനു തോമസ്‌  എല്ലാം ഡിജിറ്റല്‍ ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൃഷിയിടത്തിലെ ജലസേചനവും ഡിജിറ്റലാവുന്നു. സാങ്കേതിക വിദഗ്ധനായ ജിനു തോമസാണ് ജലസേചനത്തിനുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യ കണ്ടുപിടിച്ചിട്ടുള്ളത്. കര്‍ഷക…

November 13, 2018

ശ്രദ്ധതിരിക്കാം ഔഷധനെൽ കൃഷിയിലേക്ക്

ശ്രദ്ധതിരിക്കാം ഔഷധനെൽ കൃഷിയിലേക്ക് ഒരുകാലത്തു കൃഷി എന്നാൽ മലയാളിക്ക് നെൽക്കൃഷി തന്നെയായിരുന്നു .ഇല്ലംനിറ , നിറപുത്തരി തുടങ്ങി നമ്മുടെ ആചാരാനുഷ്ടാനങ്ങൾ വരെ നെല്കൃഷിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മൂന്നുപൂവ് നെൽകൃഷി, കൃഷിപ്പണികൾ , ഞാറ്റുവേലകൾ, എന…

November 03, 2018

തൈക്കാട് ഗാന്ധിഭവനിലെ നന്മയുടെ നാട്ടുവിപണി

തൈക്കാട് ഗാന്ധിഭവനിലെ നന്മയുടെ നാട്ടുവിപണി നാട്ടുചന്തയും നാടന്‍ വിപണി സമ്പ്രദായവും തികച്ചും അന്യമായ ഈ കാലഘട്ടത്തില്‍ ഇത്തരം ചന്തകളും വിപണികളും പുതുലമുറയ്ക്ക് പരിചയ പ്പെടുത്തുകയാണ് ഹൈടെക് കൂട്ടായ്മ എന്ന് നമ്മള്‍ വിളിക്കുന്ന ഫേസ്ബുക്ക്-വാട്‌സാപ്പ് കൂട്ടായ…

November 03, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.