തുമ്പപ്പൂവും കാക്കപ്പൂവും; ഗൃഹാതുരതയുണർത്തുന്ന നാട്ടുവരമ്പിലെ ഓണപ്പൂക്കൾ
ഓണമെന്നാല്‍ മലയാളികള്‍ക്ക് ഓർമകളുടെ ഒരു ഉത്സവക്കാലം കൂടിയാണ്. ഒത്തുചേരലിലും പൂക്കളമൊരുക്കുന്നതിലും സദ്യയിലുമെല്ലാം പഴയകാലത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ പലകുറി കയറിയിറങ്ങും.
ഓണത്തിന് പൂക്കളമൊരുക്കാന്‍ പാടത്തും പറമ്പിലുമെല്ലാം കൂട്ടുകാര്‍ക്കൊപ്പം പൂക്കള്‍ തേടിയിറങ്ങിയ ഓര്‍മ്മകള്‍ പലര്‍ക്കും ഉണ്ടാകും. ഓണാഘോഷത്തിന്റെ കെട്ടും മട്ടുമെല്ലാം മാറിയതിനൊപ്പം പൂക്കളമൊരുക്കലിന്റെ രീതികളും ഒരുപാട് മാറി. നാട്ടുവരമ്പിലും പാടത്തും വര്‍ണ്ണക്കാഴ്ചയൊരുക്കിയിരുന്ന പല പൂക്കളെയും കണികാണാന്‍ പോലും കിട്ടാതായി. അത്തരത്തില്‍ വിസ്മൃതിയിലായ ചില ഓണപ്പൂക്കളെ അറിയാം.
തുമ്പ
ഓണപ്പൂക്കളത്തില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത ഒന്നായിരുന്നു തുമ്പപ്പൂവ്. എന്നാല്‍ നാട്ടിന്‍പുറങ്ങളില്‍പ്പോലും തുമ്പ ഇന്ന് അപൂര്‍വ്വമായ കാഴ്ചയായി മാറിയിട്ടുണ്ട്. പൂക്കളത്തിലെ പ്രധാനിയായിരുന്ന ഇത്തിരിക്കുഞ്ഞന്‍പൂവിന് പകരം വയ്ക്കാന്‍ മറ്റൊരു പൂവില്ലെന്ന് തന്നെ പറയാം.
ചെത്തി
പൂക്കളത്തില്‍ വര്‍ണ്ണങ്ങളാല്‍ വിസ്മയം തീര്‍ക്കണമെങ്കില്‍ ചെത്തിപ്പൂവ് തന്നെ വേണമായിരുന്നു. നാട്ടുചെത്തി, കാട്ടുചെത്തി, അശോക ചെത്തി എന്നിങ്ങനെ പലവിധം ചെത്തിപ്പൂക്കളുണ്ട്. ചുവപ്പ് ചെത്തിപ്പൂക്കളാണ് കൂടുതലായി കാണുന്നതെങ്കിലും വെളള, മഞ്ഞ നിറങ്ങളിലുളള ചെത്തിപ്പൂക്കളുമുണ്ട്.
കോളാമ്പിപ്പൂക്കള്‍
നാടന്‍പൂക്കളെപ്പറ്റി പറയുമ്പോള്‍ ഒരിക്കലും മറക്കാനാവാത്തതാണ് കോളാമ്പിപ്പൂക്കള്‍. വിസ്മൃതിയിലായിപ്പോയ കോളാമ്പിപ്പൂക്കള്‍ പലരും ഫ്‌ളാറ്റുകളിലടക്കം വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ വളര്‍ത്താമെന്നതാണ് കോളാമ്പിപ്പൂക്കളുടെ പ്രത്യേകത.
കാക്കപ്പൂവ്
വയലുകളിലും കുന്നിന്‍പ്രദേശങ്ങളിലുമെല്ലാം കുടുതലായിക്കാണുന്ന പൂവാണ് കാക്കപ്പൂവ്. വയലറ്റ് നിറത്തില്‍ക്കാണുന്ന ഈ കുഞ്ഞന്‍പൂവ് പൂക്കളങ്ങള്‍ക്ക് അലങ്കാരമായിരുന്നു. പൂരാടം നാളില്‍ പൂക്കളം തീര്‍ക്കുമ്പോള്‍ കാക്കപ്പൂവ് വേണമെന്ന് ഒരുകാലത്ത് നിര്‍ബന്ധമായിരുന്നു. മാംസഭോജികളായ സസ്യമായാണ് ഇതിനെ പറയുന്നത്.
കൃഷ്ണകിരീടം
ചിലയിടത്ത് പെഗോഡ എന്ന പേരിലും ഈ പൂവ് അറിയപ്പെടുന്നുണ്ട്. കിരീടം പോലെയാണ് ഇതിന്റെ പൂങ്കുലകള്‍. ചുവപ്പ്, ഇളം ചുവപ്പ് നിറങ്ങളില്‍ കാണാറുളള ഈ പൂവ് ഓണപ്പൂക്കളത്തിലെ പ്രധാനിയായിരുന്നു.
ശംഖുപുഷ്പം
ഔഷധഗുണങ്ങള്‍ ഏറെയുളള ഈ പൂവും ഓണപ്പൂക്കളങ്ങള്‍ അലങ്കരിക്കുന്നതില്‍ പ്രധാനമായിരുന്നു. വയലറ്റ്, വെളള നിറങ്ങളിലാണ് ശംഖുപുഷ്പം കണ്ടുവരുന്നത്. രൂപത്തില്‍ ശംഖിനോട് സാമ്യമുണ്ട് ഈ പൂവിന്. നാടന്‍ വളളിസസ്യമാണിത്.
കൊങ്ങിണിപ്പൂവ്
പലയിടത്തും പല പേരുകളിലാണ് കൊങ്ങിണിപ്പൂവ് അറിയപ്പെടുന്നത്. കൊങ്ങിണിപ്പൂവ്, കിങ്ങിണിപ്പൂവ്, ഒടിച്ചുകുത്തി എന്നിവ അതില്‍ച്ചിലതാണ്. വേറിട്ടൊരു ഗന്ധമാണ് ഇതിന്റെ പ്രത്യേകത.
മുക്കുറ്റി
ചെമ്പരത്തി
English Summary: most prominent flowers used for onam flower carpet
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments