<
Features

ആദായത്തിനും അലങ്കാരത്തിനും മുന്തിരിത്തക്കാളി 

അടുക്കളത്തോട്ടത്തിനും പൂന്തോട്ടത്തിനും അലങ്കാരവും എന്നാൽ വരുമാനവും നല്‍കുന്ന തക്കാളിയിനമാണ് മുന്തിരിത്തക്കാളി. ഒരൽപ്പം ശ്രദ്ധ നൽകിയാൽ നമ്മുടെ കേരളത്തിലും നല്ല വിളവുതരുന്ന തക്കാളിയിനമാണ്. ഇത്  മുന്തിരിത്തക്കാളി നമ്മുടെ നാട്ടില്‍ വയനാട്, ഇടുക്കി എന്നിവിടങ്ങളിലും കൃഷിചെയ്തു വരുന്നു.നന്നായി പരിചരിച്ചാല്‍ മറ്റു സ്ഥലങ്ങളിലെ തോട്ടങ്ങളിലും മുന്തിരിത്തക്കാളി  വളര്‍ത്താം.

സൊളിനേസിയേ കുടുംബക്കാരനായ മുന്തിരത്തക്കാളിയുടെ ശാസ്ത്രീയനാമം ലൈക്കോ പെര്‍സിക്കോണ്‍ എസ്‌കുലന്‍റം സെറാസിഫോര്‍മെ എന്നാണ്.ഉത്തരേന്ത്യയിൽ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ്  ശൃംഖലകൾക്കായി വൻതോതിൽ ഉൽപ്പാദിക്കുന്ന മുന്തിരിത്തക്കാളിയ്ക്ക് മികച്ച വിപണിയാണുള്ളത്. അധികം പൊക്കമില്ലാത്ത കുറ്റിയായി വളരുന്ന ഇനവും വള്ളി പോലെ നീണ്ടുവന്ന് താങ്ങുകാലുകളില്‍ പടരുന്ന ഇനവും എന്നിങ്ങനെ രണ്ടുതരം മുന്തിരിത്തക്കാളി ചെടികളാണ് നിലവിൽ പ്രചാരത്തിലുള്ളത്.

ഹരിത ഗൃഹങ്ങളില്‍ താങ്ങുകാലുകളില്‍ വളര്‍ത്താവുന്ന ഇവ നന്നായി കായ്ക്കും. കുറ്റിയായി വളരുന്നതില്‍ ബാല്‍ക്കെണി റെഡ്, മിനിബെല്‍, വില്‍മാ, മൈക്രോടോം എന്നീയിനങ്ങളാണ് പ്രചരിച്ചുവരുന്നത്.സാധാരാണ തക്കാളിയെപ്പോലെ മിതോഷ്ണകാലാവസ്ഥയാണ് മുന്തിരിത്തക്കാളിക്കും ആവശ്യം.  സാധാരണ തക്കാളിയില്‍ സ്വപരാഗണത്തിലൂടെ കായകളുണ്ടാകുമ്പോള്‍ മുന്തിരത്തക്കാളിയില്‍ പരപരാഗണത്തിലൂടെയാണ് കായപിടിക്കുന്നത്.

munthiri takkali

വിത്തുകള്‍ ഉപയോഗിച്ചാണ് പുതിയ തൈകള്‍ മുളപ്പിച്ചെടുക്കുക. . പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കി അതില്‍ പാകി മുളപ്പിച്ചെടുത്ത തൈകള്‍ രണ്ടാഴ്ചയ്ക്കുശേഷം ചട്ടിയിലോ ഗ്രോബാഗിലോ തടങ്ങളിലോ നട്ടുപിടിപ്പിക്കാവുന്നതാണ്.തൈകള്‍ തയ്യാറാക്കുന്നതിന് മുന്‍പ് പോട്ടിങ് മിശ്രിതം നിറച്ച്‌ പോളിത്തീന്‍ കവറുകള്‍ തയ്യാറാക്കണം. മൂന്നുചട്ടി മണല്‍, മൂന്നുചട്ടി മണ്ണ്, മൂന്നുചട്ടിചാണകപ്പൊടി അല്ലെങ്കില്‍ രണ്ടുചട്ടി കംമ്പോസ്റ്റ്, ഒരു കിലോവേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയതാണ് പോട്ടിങ്ങ് മിശ്രിതം. 

സെപ്റ്റംബര് മുതൽ ഡിസംബര്‍ വരെയുള്ള കാലമാണ് തൈകൾ നടാൻ നല്ലത്. ഓരോ ചെടിക്കും ഒരുമീറ്റര്‍ അകലമിട്ട് തടങ്ങളിലും ചെടികൾ നടാം. ഒരടി വീതം ആഴവും നീളവും വീതിയുമുള്ള കുഴികളില്‍ പോട്ടിങ് മിശ്രിതം നിറച്ചാണ് നിലത്ത് തൈകള്‍ നടേണ്ടത്. ഒരു സെന്റ് സ്ഥലത്ത് 60 മുതൽ 80 വരെ തൈകൾ നടാം. വിവിധതരം പോഷകങ്ങളുടെ കലവറകൂടിയാണ് മുന്തിരിത്തക്കാളി.

പ്രത്യേക തരം പോഷകങ്ങളുടെ കലവറയാണ് മുന്തിരിത്തക്കാളി. തക്കാളിക്ക് ചുവന്നനിറം നല്‍കുന്ന ലെക്കോപ്പിന്‍ സാധാരണ തക്കാളിയിലുള്ളതിനെക്കാള്‍ 40 ഇരട്ടിവരെ മുന്തിരത്തക്കാളിയിലുണ്ട്. ഇതില്‍ ധാരാളം ജീവകം സിയും ജീവകം എ യും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. സൂപ്പ്, സോസ്, പേസ്റ്റ്, അച്ചാര്‍ എന്നിവ തയ്യാറാക്കാനും കറികളില്‍ തക്കാളിക്ക് പകരം ഉപയോഗിക്കാനും ഇത് ഒന്നാന്തരമാണ്.

English Summary: munthiri takkali

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds