തുച്ഛ വിലയ്ക്ക് രുചിയേറും മുർത്തപ്പ
മലയാളിക്ക് അത്ര പരിചയമുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. തമിഴ് നാട്ടിൽ വളരെയധികം പ്രചാരമുള്ളതും പ്രിയപ്പെട്ടതുമായ ആഹാരമാണ് മുർത്തപ്പ. വെജിറ്റേറിയൻസിന് കൂണും കോളി ഫ്ലെവറും ഉൾപ്പെടുത്തിയും മാംസാഹാരം ഇഷ്‌ടപ്പെടുന്നവർക്ക് ചിക്കനിലോ ബീഫിലോ ഇത് തയ്യാറാക്കാം. മുപ്പ എന്നും മുർത്താബാക് എന്നും ഇതിന് മറ്റൊരു പേരുണ്ട്.
പൊറോട്ട എന്നാൽ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ്. ഇതിനകത്ത് നല്ല സ്വാദുള്ള കൂട്ടും ചേർത്ത് ചമ്മന്തിക്കും കുറുമക്കുമൊപ്പം ഒരു അടിപൊളി കോമ്പോ പരീക്ഷിക്കാൻ ഇഷ്‌ടപ്പെടുന്നവർക്ക് കഴിക്കാൻ പറ്റിയ ഭക്ഷണമാണിത്.
എന്താണ് മുർത്തപ്പ?
പൊറോട്ടക്കകത്തോ ഗോതമ്പിൽ തയ്യാറാക്കിയ റൊട്ടിക്കകത്തോ ആയി ഇറച്ചിയോ കൂൺ, പച്ചക്കറികളോ നിറച്ച് ഉണ്ടാക്കുന്ന വിഭവമാണ് മുർത്തപ്പ. മിഡിൽ ഈസ്റ്റ് ആണ് മുർത്തപ്പയുടെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്.
എന്നാൽ, തമിഴ്നാട്ടിലെ തിരുവാരൂരിലുള്ള ഗ്രാമപ്രദേശങ്ങളിൽ ബ്രാഹ്ണവിഭാഗത്തിൽ പെട്ടവർ കൂൺ മുർത്തപ്പയും കോളിഫ്ലെവർ, ഉള്ളി, വാഴക്കൂമ്പ് തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചുള്ള മുർത്തപ്പയും തങ്ങളുടെ പതിവ് ഭക്ഷണരീതിയിൽ ഉൾപ്പെടുത്താറുണ്ട്.
ചെന്നൈ, വേളാങ്കണ്ണി എന്നീ സ്ഥലങ്ങൾക്കും തഞ്ചാവൂരിനും ഇടയ്‌ക്കുള്ള ഗ്രാമപ്രദേശമാണ് തിരുവാരൂർ. ഏഷ്യയിലെ ഏറ്റവും വലിയ രഥോൽസവം നടക്കുന്ന ക്ഷേത്രമെന്ന പേരിൽ ത്യാഗരാജ സ്വാമി ക്ഷേത്രം പ്രശസ്‌തി ആർജിച്ചിട്ടുണ്ട്. അമ്പലത്തിന്‍റെ പരിസരപ്രദേശങ്ങളിലുള്ള വൈവിധ്യമാർന്ന ഭക്ഷണരീതികൾ തീർഥാടകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന തനതായ രുചികളാണ്.
ഒരു നേരത്തേക്കുള്ള സുഭിക്ഷ ഭക്ഷണമായി വയറു നിറക്കാൻ മുർത്തപ്പക്ക് ആകുമെന്നതാണ് വലിയ പ്രത്യേകത. കൂടാതെ, എരിവിലും രുചിയിലും അത്യുഗ്രം. തിരുവാരൂരിലെ അതിപ്രശസ്‌തമായ ത്യാഗരാജ സ്വാമി ക്ഷേത്രത്തിന്‍റെ ചുറ്റുവട്ടത്ത് ചെറിയ മെസ്സുകളിൽ നന്നായി വിറ്റഴിവുള്ള ഭക്ഷണമാണിത്.
അഗ്രഹാരത്തിൽ വീടിനോട് ചേർന്നുള്ള ഭാഗത്തോ, അല്ലെങ്കിൽ ഒരുകാലത്ത് വീടായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളിലോ ആണ് ഈ മെസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, ഇവിടെ നോൺ- വെജിറ്റേറിയൻ ഭക്ഷണങ്ങൾ ലഭിക്കില്ല.
തുച്ഛവിലക്ക് ഉഗ്രൻ രുചി
വളരെ തുച്ഛമായ, അതായത് 35 രൂപ മുതൽ 40 രൂപ നിരക്കിലാണ് വെജിറ്റേറിയൻ മുർത്തപ്പ വിൽക്കുന്നത്. ചിക്കൻ മുർത്താബാക്കും ബീഫ് മുർത്താബാക്കും വിൽക്കുന്ന കടകളും പരിസരപ്രദേശത്ത് തന്നെയുണ്ട്. അവിടെ ഇതിന്‍റെ വില 70- 90 വരെയാണ്.
പൊറോട്ടക്കകത്ത് ചിക്കനോ കൂണോ വച്ചുള്ള മസാല നിറച്ച് പൊരിച്ചെടുക്കുന്നു. ശേഷം ഇവ പിസ്സ പോലെ നാലു കഷ്‌ണങ്ങളാക്കി മുറിക്കുന്നു.
ചിക്കൻ ലാപ്പക്ക് സമാനമായ ഭക്ഷണവിഭവമാണ് ഇതെങ്കിലും രുചിയിലും ഭക്ഷണത്തിനകത്തെ പദാർഥങ്ങളിലും വ്യത്യസ്‌തമാണ്. ചട്‌നിയും കുറുമയും കൂട്ടിയാണ് മുർത്തപ്പ കഴിക്കുന്നത്. എന്നാൽ, അകത്ത് മസാല ചേർത്ത് പാകം ചെയ്ത കൂണും വാഴക്കൂമ്പുമുള്ളതിനാൽ മറ്റ് കറികളുടെയൊന്നും ആവശ്യമില്ല.
മട്ടൻ മുർത്തപ്പയിൽ ഏകദേശം 15 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതായാണ് പറയപ്പെടുന്നത്. പല തരത്തിലുളള മുർത്താബാക്കുകളുണ്ട്. മലേഷ്യയിലും മറ്റും മുർത്തപ്പ പ്രിയപ്പെട്ട സ്‌ട്രീറ്റ് ഫുഡ് ലിസ്റ്റിൽ ഇടം പിടിച്ചു.
English Summary: murthappa food for vegetarians and non- veg
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments