വിശാലമായ മുറ്റം...... മുറ്റത്തിന്റെ അതിരിൽ തണൽ വിരിക്കുന്ന വിവിധങ്ങളായ മരങ്ങൾ.
നോവലുകളിലും സിനിമകളിലും വായിച്ച സ്വപ്ന വീടിന്റെ കാര്യമാണിത്. എന്നാൽ ഇന്നത്തെ കാലത്തു എല്ലാവരും വൃക്ഷ പ്രേമികളായി മാറിയിരിക്കുന്നു . വീട്ടുവളപ്പിൽ കുറച്ചു സ്ഥലമുണ്ടെങ്കിൽ ചെറിയ വൃക്ഷങ്ങൾ നട്ടുപിടിപ്പിയ്ക്കാൻ ഇഷ്ടമാണ് തണലിനുവേണ്ടിയും പൂക്കൾ പഴങ്ങൾ അലങ്കാരം എന്നിവയ്ക്കും സാധാരണയായി നട്ടുപിടിപ്പിക്കാറുള്ളത് എന്നാൽ വാസ്തു, ലക്ഷണങ്ങൾ എന്നിവ നോക്കി വൃക്ഷങ്ങൾ വെക്കുന്നവരും കുറവല്ല. എങ്ങനെയായാലും വൃക്ഷങ്ങൾ വീടിന്റെ മുറ്റത്തിന് അലങ്കാരമാണ് ജീവവായുവാണ്. ഒരിക്കൽ നട്ടാൽ ഒന്നുരണ്ട് വര്‍ഷമെങ്കിലും ചിട്ടയായ തുടര്‍പരിചരണം നൽകിയാൽ മതിയാകും അലങ്കാര പൂമരങ്ങളും, ഫലവൃക്ഷങ്ങളും, ആയാല്‍ എന്നെന്നും നമുക്ക് പ്രയോജനപ്പെടുത്താനാവും.
വീട്ടുപരിസരങ്ങളിൽ വൃക്ഷങ്ങൾ വയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . മരങ്ങൾ നടുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇലകൾ ദൂരേക്ക് പറന്ന് മറ്റുള്ളവർക്ക് ശല്യമാകരുത് എന്നാണ് അയൽക്കാരന്റെ സന്തോഷമാണ് നമ്മുടെ മനസമാധാനം എന്നത് എപ്പോളും മനസ്സിൽ വേണം . വൃക്ഷങ്ങൾ നടുമ്പോൾ കാതലില്ലാത്ത മരങ്ങളാവരുത് നടുന്നത് കാരണം ഇവ ചെറിയ കാറ്റുവീശിയാൽ പോലും മറ്റും പൊട്ടിവീണു അപകടമുണ്ടാക്കും. എന്നാൽ വലിയ വൃക്ഷങ്ങളെയും ഒഴിവാക്കണം കാരണം വടവൃക്ഷമായി പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നവ വീട്ടുപരിസരത്തെ വിലപ്പെട്ട സ്ഥലം അപഹരിക്കപ്പെടും.
വേരുകള്‍ നീണ്ടുവളര്‍ന്നുവരുന്ന ഇനങ്ങളെ തീർത്തും ഒഴിവാക്കണം കാരണം ക്രമേണ മുറ്റത്തും വീടിന്റെ തറയുടെ അടിഭാഗത്തും ഇരച്ചുകയറി ചുവരിനും മറ്റും ദോഷംചെയ്യും.വീട്ടുമുറ്റത്തു നേടാവുന്ന ചില വൃക്ഷങ്ങൾ ഇതാ
നെല്ലി: ഒരു വീട്ടില്‍ ഒരു നെല്ലിമരം അത്യാവശ്യമാണ്. നെല്ലിക്ക പോഷക–ഔഷധ ഗുണങ്ങളില്‍ മുമ്പനാണ്. അധികം ഉയരത്തില്‍ വളരാറില്ല അധികം പടർന്നു വളരാറില്ല എന്നതാണ് ഇതിന്റെ ഗുണം. വരള്‍ച്ചയും ശൈത്യവും എല്ലാം താങ്ങാനാവും. ബലമുള്ള കാതലാണ്. 45 സെ.മീ. സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് ജൈവവളവും ചേര്‍ത്ത് നിറച്ച് തൈകള്‍ നടാം.
വാളന്‍പുളി: വീട്ടുപരിസരത്ത് ഒരു പുളിമരം (വാളന്‍പുളി) ആവശ്യമാണ്. ഇലകൾ ചെറുതാണെങ്കിലും നല്ല തണലും നൽകും കാതലിനു നല്ല ബലവുമാണ് .വിത്തുപാകി മുളപ്പിച്ച തൈകള്‍ നടാം. രണ്ടുമൂന്നുവര്‍ഷം വേനല്‍ക്കാല സംരക്ഷണം നല്‍കണം
പ്ളാവ്, മാവ്: ഇവ രണ്ടും വീട്ടുവളപ്പില്‍ അനുയോജ്യമാണ്. വീട്ടുപരിസരത്തുനിന്നഎ അല്‍പ്പം മാറ്റി നടുക. പഴവര്‍ഗവിളയായും തണല്‍മരമായും എല്ലാം പ്രയോജനപ്പെടും. വിത്തുപാകി മുളപ്പിച്ച തൈകളാണ് ഉപയോഗിക്കുക. ഒട്ടുമാവുകളും ഒട്ടുപ്ളാവുകളും നിലവിലുണ്ട്. ഇവ കൂടുതല്‍ ഉയരത്തില്‍ വളരില്ല. നാടന്‍ പ്ളാവും സംരക്ഷിക്കപ്പെടണം.
ഇലഞ്ഞി: നിത്യഹരിത ഇടത്തരം മരമാണ്. പൂന്തോട്ടത്തിൽ അലങ്കാര വൃക്ഷമായി വളർത്തി വരുന്നു . പൂക്കള്‍ സുഗന്ധം പരത്തും. തടി ബലമുള്ളതും ഭംഗിയുള്ളതുമാണ്. വരള്‍ച്ചയെയും മഴയെയുമെല്ലാം ചെറുക്കും. വിത്തു മുളപ്പിച്ച തൈകള്‍ ഉപയോഗിക്കാം.
അശോകം: പൂമരമാണ്. അലങ്കാരമായും ഔഷധമായുമെല്ലാം ഉപയോഗിക്കാം. കടുത്ത ഓറഞ്ച് നിറത്തിലുള്ള പൂക്കളും താഴേക്ക് തൂങ്ങിനില്ക്കുന്ന ഇലകളും അഴകാണ് . അധികം ഉയരത്തില്‍ വളരില്ല. വിത്തിലൂടെയാണ് പ്രജനനം. വീട്ടുപരിസരത്ത് ഈ മരം ഐശ്വര്യമാണ്. അലങ്കാരമാണ്.
കണിക്കൊന്ന: നല്ല പൂമരമാണ്.കൊന്നപ്പൂ കാണാൻ ഇഷ്ടമില്ലാത്തവർ കാണില്ല അലങ്കാരവൃക്ഷമായി നടാം. അധികം ഉയരത്തില്‍ വളരില്ല. വിത്തുവഴിയാണ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുക. വരള്‍ച്ചയും മഴയും ചെറുത്ത് വളരും. തണല്‍ തരും.
English Summary: must have trees in your house premises
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments