<
Features

ഒലോംഗ് ടീ കേമനാണ്

oolong
മിസൂറിയിലെ സെന്‍റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍.ചായ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായിട്ടാണ് എത്തിയിരിക്കുകയാണ്. ചൈനീസ് ചായകളിലൊന്നായ ഒലോ൦ഗ് ടീ 
ഔഷധങ്ങളുടെ കലവറ കൂടിയാണെന്നും,ഇത്  സ്തനാർബുദം തടയാൻ സഹായിക്കുമെന്നും  പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു .ആന്‍റി ക്യാൻസർ റിസേർച്ച് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സ്തനാർബുദം മാത്രമല്ല പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ,ബുദ്ധിവികാസത്തിന് സഹായിക്കുന്ന ഘടകങ്ങൾ എന്നിവ ഒലോ൦ഗ് ടീയിൽ അടങ്ങിയിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.



ഗ്രീന്‍ ടീയുടെ അതേ ഗുണങ്ങളാണ് ഒലോംഗ് ടീയില്‍ അടങ്ങിയിട്ടുള്ളത്. കാത്സ്യം, കോപ്പര്‍, പൊട്ടാഷ്യം, വിറ്റാമിന്‍ എ, ബി, സി എന്നിവ ഒലോംഗ് ടീയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒലോംഗ് ടീ സ്തനാര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങളെ ഇല്ലാതാക്കുമെന്നും ,ഇത്  പതിവായി കുടിക്കുന്നത് ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ ഒലോംഗ് ടീ ചര്‍മ സംരക്ഷണത്തിനും ഏറെ നല്ലതാണെന്നും ഗവേഷകർ പറയുന്നു.തടി കുറയ്ക്കാന്‍ മാത്രമല്ലാ, കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കാനും ഇത്തരം ചായ ഉപയോഗിക്കുന്നു.


English Summary: oolong tea benefeits

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds