Features
ഊദ് ,ഒരു സുഗന്ധ വൃക്ഷം
പൊന്നിനെക്കാള്‍ വിലയുള്ള മരത്തെകുറിച്ചു കേട്ടിട്ടുണ്ടോ? പണം കായ്ക്കുന്ന മരം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ഒരു മരം. അതാണ് ചന്ദനത്തിന്‍റെ അപരനായി കരുതുന്ന ഊദ് അഥവാ അകിൽ. കാഴ്ചയില്‍ വെറുമൊരു മരക്കഷ്ണമായ ഇതിൻ്റെ മൂല്യം വളരെ വലുതാണ് സുഗന്ധ ലേപനങ്ങൾ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അകിലിന്‍റെ വില സ്വർണ്ണത്തേക്കാൾ കൂടുതലാണ്. നുറ്റാണ്ടുകള്‍ക്ക് മുൻപ് ഒരു തടികഷണം പുകച്ചാല്‍ മനസിനും, ശരീരത്തിനും ഉന്മേഷവും, സമാധാനവും ലഭിക്കുമെന്ന് നമ്മുടെ പിതാമഹാന്മാര്‍ കണ്ടുപിടിച്ചു.
ഊദ് അഥവാ അഗര്‍-അക്വിലേറിയ എന്ന മരത്തില്‍ നിന്നാണ് നമ്മള്‍ ഉപയോഗിക്കുന്ന തരത്തില്‍ സുഗന്ധദ്രവ്യമായി ഇതു തയ്യാറാക്കുന്നത്. 40 മീറ്ററോളം ഉയരത്തില്‍ ഊദ് മരം വളരും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ 17 വിഭാഗത്തില്‍പെട്ട ഊദ് മരങ്ങള്‍ വളരുന്നുണ്ട്. ഇതില്‍ എട്ടെണ്ണത്തില്‍ നിന്ന് മാത്രമാണ് ഊദ് ലഭിക്കുന്നത്. ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ. ആയുര്‍വേദ, യുനാനി ഔഷധങ്ങളിലും ഊദ് ഉപയോഗിക്കുന്നുണ്ട്.അന്‍പത് വര്‍ഷത്തോളം കാലമെടുത്താലെ ഊദ് സുഗന്ധമരമാകൂ. എന്നാല്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ളതാണ് ഈ മരം തുളയ്ക്കുന്ന ഒരു തരം വണ്ടിൻ്റെ സാന്നിധ്യത്തിന്. ഊദ് മരത്തിൻ്റെ തൊലി പൊട്ടിപിളര്‍ന്നു ഒരു തരം ദ്രാവകം പുറത്തേക്ക് വരും. ഈ ദ്രാവകത്തിന്പ്രത്യേകസുഗന്ധമുണ്ടാവും.ഇത് വണ്ടുകളെ മരത്തിലേക്ക് ആകര്‍ഷിക്കുന്നു. ഈ വണ്ടുകളാണ് യദാര്‍ത്ഥത്തില്‍ ഊദ് ഉല്‍പാദിപ്പിക്കുന്നത്. ഊദ് മരത്തിൻ്റെ കാതലിനുള്ളില്‍ വണ്ടുകള്‍ സഹവാസം തുടങ്ങുന്നു. . ഈ വണ്ടുകളില്‍ നിന്നും പുറത്തുവരുന്ന ഒരു തരം എന്‍സെം മരത്തില്‍ ഒരു തരം പൂപ്പല്‍ബാധയുണ്ടാക്കുന്നൂ. മാത്രമല്ല മരത്തിന്റെ കാതല്‍ വിവിധ രൂപങ്ങളിലായി പൊടിഞ്ഞുമാറുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഊദ് മരം വലിയ ചിതല്‍പ്പുറ്റ് പോലെയാവും. ഈ മരകഷ്ണമാണ് അമൂല്യമായ സുഗന്ധദ്രവ്യമാകുന്നത്.
ഊദില്‍ നിന്നുമെടുക്കുന്ന സുഗന്ധദ്രവ്യത്തിന് ലിറ്ററിന് ലക്ഷങ്ങള്‍ വില വരും. മരത്തിൻ്റെ കാലപ്പഴക്കമാണ് ഊദിൻ്റെ വില നിശ്ചയിക്കുന്നത്. ആറായിരം മുതല്‍ പത്തുലക്ഷം വരെ വിലയുള്ള ഊദ് വിപണിയില്‍ ലഭ്യമാണ്.എണ്ണയുടെ കട്ടിയും കടുത്ത നിറവുമാണ് ഏറ്റവും മുന്തിയവയെ തിരിച്ചറിയാന്‍ ഇടയാക്കുന്നത്. ഊദ് എണ്ണക്ക് 12 മില്ലിഗ്രാമിന് 3,000 മുതല്‍ 22,000 വരെയാണ് വില. ഇത്രയും ആദായമുള്ള ഈ മരം നട്ടുവളര്‍ത്താന്‍ പക്ഷെ ബുദ്ധിമുട്ടാണ്. 70 കിലോ ഊദില്‍ നിന്നും കഷ്ടിച്ച് 20 മില്ലി തൈലം മാത്രമാണ് ലഭിക്കുക. ഊദ് കൃഷി വ്യാപകമാകാതിരിക്കാനുളള കാരണം ഇതാണ്. 100 കൊല്ലമെങ്കിലും പ്രായമുള്ള മരത്തില്‍ നിന്ന് പ്രകൃത്യാ രോഗം വന്ന് സ്രവിക്കുന്ന ഊദ് ഏറ്റവും മികച്ചതായി കരുതപ്പെടുന്നു
സൗത്ത് ഏഷ്യന്‍ കാടുകളിലാണ് ഊദ് മരം കൂടുതലും കാണപ്പെടുന്നത്. ഏറ്റവും മുന്തിയ ഇനം ഊദ് ഇന്ത്യയില്‍ നിന്നുള്ളതാണ്. ഇന്ത്യയില്‍ ആസാമിലെ ഗുവാഹത്തി മേഖലയിലെ വനങ്ങളിലാണ്. ഇന്ത്യ, ദ് മരത്തിൻ്റെ തൈ നമ്മുടെ മണ്ണിലും വളരും. കേരളത്തിലും ഇപ്പോള്‍ വ്യാപകമായി ഊദ് മരങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. കൊല്ലം ജില്ലയില്‍ വ്യാവസായികമായി തന്നെ ഊദ് കൃഷി ചെയ്യുന്നവരുണ്ട്.. കേരളത്തിന്‍റെ കാലാവസ്ഥയിൽ തഴച്ചു വളരുന്ന മരമാണിത്.
കുറഞ്ഞ മുതല്‍ മുടക്കില്‍ ഉയര്‍ന്ന വരുമാനം ഈ മരം നമുക്ക് നല്‍കുന്നു.പ്രത്യേകമായി ഒരു പരിചരണവും ഇതിനാവശ്യമില്ല .കേരളത്തിലെ കാലാവസ്ഥ ഇതിന് ഏറെ അനുയോജ്യവും ആണ് ,അധികകൂലി ചെലവില്ലാതെ ഇടവിളയായി (കവുങ്ങ് ,റബ്ബര്‍,തെങ്ങ്,ഏലം) തോട്ടങ്ങളിലും ഇത് കൃഷി ചെയ്യാം .വെള്ളം കെട്ടി നില്‍ക്കാത്ത ഉപ്പുരസമില്ലാത്ത ഏത് മണ്ണിലും ഊദ് കൃഷി ചെയ്യാം .8×8 അടി അകലത്തില്‍1.5 അടി താഴ്ചയില്‍ കുഴികളെടുത്തു നടാം .ആദ്യത്തെ ഒരു വര്‍ഷം വേനലില്‍ നനച്ചു കൊടുക്കണം ,നട്ടുകഴിന്ച് 5 -ആം വര്‍ഷം ഇതിനെ കൃത്രിമ ഇന്നോക്കുലേഷന്‍ (ഫംഗസ് ട്രീറ്റ്മെന്റ്)നല്‍കുകയാണെങ്കില്‍ 8ആം വര്‍ഷം വിളവെടുക്കാം .കൃഷി ചെലവില്ല, രോഗകീടബാധകള്‍ തീരെ ഇല്ല,പരിചരണ മുറകളും തീരെ ഇല്ല എന്ന് തന്നെ പറയാം .
വന്‍ ആഗോള വിപണിയാണ് ഊദിനുള്ളത്,ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ അറേബ്യന്‍ നാടുകളിലാണ് .ഇവയുടെ വില ഗ്രേഡ് അനുസരിച്ചാണ്.ഊദ് മരത്തിൻ്റെ കായകള്‍ മരുന്നായും ഇലകള്‍ ചായയായും ഉപയോഗിക്കുന്നു .അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങള്‍, ശ്വസനസംബന്ധിയായ പ്രശ്‌നങ്ങള്‍, ആസ്മ, കാന്‍സര്‍, കരള്‍രോഗം, വാര്‍ധക്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഊദ് മരുന്നായി ഉപയോഗിച്ചിരുന്നു. വിവിധ ത്വക്കുരോഗങ്ങള്‍ക്ക് ഇന്നും അറബികള്‍ ഊദ് .ഉപയോഗിക്കാറുണ്ട് .

English Summary: Oudh from aromatic tree
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments