Features

യുവകർഷകൻ സൈഫുല്ലയുടെ വിശേഷങ്ങൾ അറിയാം...

യുവകർഷകൻ സൈഫുല്ല
യുവകർഷകൻ സൈഫുല്ല

സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ മികച്ച യുവ കർഷകനുള്ള പുരസ്കാരം ഇത്തവണ നേടിയെടുത്തിരിക്കുന്നത് മലപ്പുറം കരിഞ്ചാപ്പാടി സ്വദേശി പറത്തൊടി സൈഫുല്ലയാണ്. മക്കരപ്പറമ്പ് ഹൈസ്കൂളിലെ പഠന കാലം തൊട്ട് ഉപ്പ കുഞ്ഞാലനോടൊപ്പം പാടത്തും പറമ്പിലും കൃഷിയിറക്കാൻ സൈഫുല്ല ഒപ്പമുണ്ടായിരുന്നു. ഇന്ന് പെരിന്തൽമണ്ണ, കുറുവ, അട്ടപ്പാടി,പുഴക്കാട്ടിരി എന്നിവിടങ്ങളിൽ തോട്ടം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.

പത്ത് ഏക്കറിൽ പച്ചക്കറി കൃഷി, ഒരേക്കറിൽ കപ്പ, 3000 വാഴകൾ ഔഷധസസ്യങ്ങൾ എന്നിവയാണ് വിവിധ സ്ഥലങ്ങളിലായി സൈഫുല്ല കൃഷിചെയ്യുന്നത്. വെള്ള കൊടുവേലി, നീലയമരി, പാൽമുതുക്ക്, ചുവപ്പു കൊടുവേലി,ചെങ്ങഴിനീർ കിഴങ്ങ് തുടങ്ങി അധികം ആരും കൃഷി ചെയ്യാത്ത ഔഷധസസ്യങ്ങൾ സൈഫുല്ല കൃഷിചെയ്യുന്നു.

കോട്ടയ്ക്കൽ ആര്യവൈദ്യശാല ഉൾപ്പെടെ ജില്ലയിലെ ഔഷധനിർമ്മാണ കേന്ദ്രങ്ങളിലേക്ക് കൊടുവേലി, നീലയമരി,ആടലോടകം, തുടങ്ങി ഔഷധസസ്യങ്ങൾ എത്തിച്ചു നൽകുവാനും സൈഫുല്ലയ്ക്ക് ഇന്ന് സാധിക്കുന്നു. 

കൃഷിയിൽ മാത്രമല്ല പഠനത്തിലും മികവുപുലർത്തിയ വ്യക്തിത്വമാണ് സൈഫുല്ല. പ്ലസ് ടു വിനു ശേഷം ബി എസ് സി ഇലക്ട്രോണിക്സ്, മണ്ണുത്തി വെറ്റിനറി കോളേജിൽ നിന്ന് എം. എസ്. സി ബയോ ടെക്നോളജിയിൽ ബിരുദാനന്തരബിരുദം, കേരള യൂണിവേഴ്സിറ്റിയിൽനിന്ന് ബയോഇൻഫർമാറ്റിക്സിൽ എംഫിലും സൈഫുല്ല നേടി.

പഠനത്തിന്റ തിരക്കുകൾക്കിടയിലും കൃഷി ഒപ്പം കൊണ്ട് പോകുവാൻ ഈ യുവകർഷകന് കഴിഞ്ഞു എന്നത് ഏറെ പ്രശംസനീയമായ കാര്യമാണ്. കൃഷിയോടുള്ള അർപ്പണബോധവും തന്നെയാണ് കാർഷികമേഖലയിൽ ഈ വൻ പുരസ്കാരത്തിന് സൈഫുല്ല യെ അർഹനാകുന്നത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി എടുത്താൽ മറ്റുള്ളവ പ്രാദേശിക വിപണനത്തിന് എത്തിച്ചു നൽകുയാണ് സൈഫുല്ല ചെയ്യുന്നത്. കാർഷിക മേഖലയിൽ നിരവധി പുരസ്കാരങ്ങൾ സൈഫുല്ലയെ തേടി എത്തിയിട്ടുണ്ടെങ്കിലും അതിൽ എടുത്തുപറയേണ്ട പുരസ്കാരമാണ് സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ യുവപ്രതിഭാ പുരസ്കാരം.

Parathodi Saifullah, a native of Karinchappadi, Malappuram, has bagged the state government's award for the best young farmer of the year. Saifullah has been with Uppa Kunjalan since his school days in Makkarapparambu to cultivate fields and fields. Today, plantations are leased in Perinthalmanna, Kuruva, Attappadi and Puzhakattiri. Saifullah cultivates vegetables in 10 acres, kappa in one acre and 3000 bananas in different places.

ഇനിയും ഇനിയും കാർഷിക മേഖലയിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുവാൻ സൈഫുല്ലയ്ക്കു സാധിക്കട്ടെ

സൈഫുല്ല തന്റെ കൃഷി വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ നാളെ കൃഷി ജാഗരൺ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ കൃത്യം 11 മണിക്ക് നിങ്ങൾക്ക് മുന്നിൽ എത്തുന്നു.


English Summary: Parathodi Saifullah a native of Karinchappadi Malappuram has bagged the state government's award for the best young farmer of the year

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds