Features

ഹരിത മിത്ര പുരസ്കാരജേതാവ് പാസ്റ്റർ ജേക്കബ് ജോസഫിന്റെ വിശേഷങ്ങളിലൂടെ...

പാസ്റ്റർ ജേക്കബ് ജോസഫ്
പാസ്റ്റർ ജേക്കബ് ജോസഫ്

നിരാലംബരായ ഒട്ടനവധി പേർക്ക് ആശ്വാസവും കരുതലും നൽകുന്ന കൃഷി ജീവനുതുല്യം സ്നേഹിക്കുന്ന പാസ്റ്റർ ജേക്കബ് ജോസഫിന്റെ ജീവിതം എല്ലാവർക്കും പ്രചോദനം പകരുന്നതാണ്. 20 വർഷം മുൻപ് മണിമല കറിക്കാട്ടൂർ സ്വദേശിയായ പാസ്റ്റർ ജേക്കബ് ജോസഫ് ഇരവിപേരൂരിൽ എത്തുകയും ഗിൽഗാൽ ആശ്വാസ ഭവൻ സാരഥ്യം ഏറ്റെടുക്കുകയാണ് ഉണ്ടായത്. മുന്നൂറ്റി അമ്പതോളം അന്തേവാസികൾ ഗിൽഗാൽ ആശ്വാസ ഭവനിൽ ഇന്നുണ്ട്. ഗിൽഗാൽ ആശ്വാസ ഭവനിലേക്കുള്ള പച്ചക്കറികളും അദ്ദേഹത്തിൻറെ കൃഷിയിടത്തിൽ നിന്നാണ് ശേഖരിക്കുന്നത്.

സ്വന്തം സ്ഥലത്തിനു പുറമേ 25 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് അദ്ദേഹം കൃഷി ചെയ്യുന്നത്. മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ തട്ടുതട്ടായി പല പച്ചക്കറികളും നട്ടു പരിപാലിച്ച് വിത്യസ്ത കൃഷിരീതിയുടെ അമരക്കാരൻ ആയി അദ്ദേഹം ഇന്ന് മാറിയിരിക്കുന്നു. പച്ചക്കറികൃഷി പോലെതന്നെ മൃഗ പരിപാലനവും അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. 14 പശുക്കൾ, 30 ആടുകൾ, 100 കോഴികൾ എന്നിവയെയും അദ്ദേഹം പരിപാലിക്കുന്നു. അഞ്ച് ഏക്കറിൽ തീറ്റപ്പുല്ലും വളർത്തുന്നുണ്ട്.

അദ്ദേഹത്തിന്റെ സഹായത്തിനായി 15 സ്ഥിരം തൊഴിലാളികളും ഇവിടെയുണ്ട്. തട്ടുതട്ടായി ഉള്ള കൃഷിരീതിയും, മഴമറ സംവിധാനവും, തുള്ളിനന രീതിയും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തി അദ്ദേഹം കൃഷിയിൽ വിജയഗാഥ രചിച്ചു കൊണ്ടിരിക്കുന്നു . പൂർണമായും ജൈവരീതിയിൽ കൃഷി ഒരുക്കുന്ന അദ്ദേഹത്തെ തേടി ഇക്കൊല്ലത്തെ ഹരിത മിത്ര പുരസ്കാരവും എത്തിയെന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ജീവിത തപസ്യയായി എടുത്ത ഈ വ്യക്തിത്വത്തെ തേടി ഇനിയും അംഗീകാരങ്ങൾ എത്തട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...


English Summary: Pastor Jacob Joseph, winner of the Haritha Mitra Award

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds