ജൈവകൃഷി മാനേജ് ചെയ്യാനാണ് ഫിലിപ്പ് ചാക്കോയ്ക്ക് ഇഷ്ടം
പ്ലാന്റേഷന്‍ കമ്പനിയിലെ മാനേജര്‍ ജോലി ഉപേക്ഷിച്ച് ജൈവകൃഷിയിലേക്ക് ഇറങ്ങിയ എം.ബി.എ ക്കാരനെ അഭിനന്ദിക്കാന്‍ കൃഷി മന്ത്രി എത്തി മുഹമ്മ കുന്നപ്പള്ളി വീട്ടില്‍ ഫിലിപ്പ് കെ.ചാക്കോയുടെ കഞ്ഞിക്കുഴിയിലെ ജൈവ പച്ചക്കറി തോട്ടം സന്ദര്‍ശിക്കാനാണ് മന്ത്രി വി.എസ് .സുനില്‍കുമാര്‍ എത്തിയത്.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ 33ഏക്കറും മുഹമ്മ പഞ്ചായത്തില്‍ 3ഏക്കറും പാട്ടത്തിനെടുത്താണ് ഈ 31 കാരന്‍ കൃഷി ചെയ്യുന്നത്.പച്ചക്കറി കൃഷിക്കൊപ്പം പോത്ത് വളര്‍ത്തലും മത്സ്യകൃഷിയും അലങ്കാര കോഴി വളര്‍ത്തലും നടത്തുന്നുണ്ട്
.2013 ല്‍ എം.ബി.എ ബിരുദം നേടിയ ശേഷം ഫിലിപ്പ് ചാക്കോ കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ മാനേജരായി.പിന്നീട് കോട്ടയത്തെ സ്വകാര്യ പ്ലാന്റേഷന്‍ കമ്പനിയിലും മാനേജരായി ജോലി ചെയ്തു. ജൈവ കൃഷിയില്‍ താല്പര്യം തോന്നി ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ ജനവരിയില്‍ പ്യൂവര്‍ ഹാര്‍വസ്റ്റ് എന്ന െൈഹടക് തോട്ടം ഉണ്ടാക്കി
തണ്ണിമത്തനാണ് കൂടുതലായി കൃഷി ചെയ്യുന്നത്.അഞ്ച് ഏക്കറില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നുണ്ട്.വെണ്ട,പയര്‍,മത്തന്‍,പാവല്‍,പീച്ചില്‍,വെളളരി,ചീര,കക്കുംബര്‍,ചെറുപയര്‍.എളള്,ഉഴുന്ന്,സവോള,ഉരുള കിഴങ്ങ് ,ഉള്ളി തുടങ്ങിയ 21 വിളകള്‍ നട്ടിട്ടുണ്ട്.
കഞ്ഞിക്കുഴി കുണ്ടേലാറ്റുളള തോട്ടത്തില്‍ തൈ നടീല്‍ കര്‍മ്മം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു .കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍,വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാര്‍,
ജില്ലാ പഞ്ചായത്ത് അംഗം വി.ഉത്തമന്‍,പഞ്ചായത്ത് അംഗം ഷീല പ്രദീഷ്ബെല്‍, പ്രിന്‍സിപ്പാള്‍ കൃഷി ഓഫീസര്‍ ലത മേരി ജോര്‍ജ്ജ്,ഡെപ്യൂട്ടി ഡയറക്ടര്‍ ലീല കൃഷ്ണന്‍, അസി.ഡയറക്ടര്‍ ടി.സി.ഷീന,കൃഷി ഓഫീസര്‍ ജാനിഷ് റോസ് ജേക്കബ്, സി.പി.ഐ എൽ സി സെക്രട്ടറി ആർ.രവി പാലൻ തുടങ്ങിയവര്‍ പങ്കെടുത്തു.മുഹമ്മ കുന്നപ്പളളി വീട്ടില്‍ കെ.ജെ.ഫിലിപ്പ്(കൊച്ചുവാവ)യുടേയും തെക്ലാമ്മയുടേയും മകനാണ്.ഭാര്യ ആന്‍മേരി ആന്റണി. അഭിനന്ദനങ്ങൾ ചാക്കോ
കടപ്പാട് : ആർ . രവികുമാർ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നേന്ത്രക്കായിൽ വമ്പൻ സാൻസിബാർ വാഴവിത്ത് ബുക്ക് ചെയ്യാം
English Summary: Philip Chacko loves to manage organic farming
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments