മാലിന്യ സംസ്കരണത്തിന് പന്നിവളർത്തലും കോഴിവളർത്തലും: മൃഗസംരക്ഷണ വകുപ്പിന് പുതിയ പദ്ധതി
കേരളത്തിൽ വർദ്ധിച്ചു വരുന്ന വീട്ടു മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് എളുപ്പവഴിയായി സർക്കാർ പന്നിവളർത്തലും കോഴി വളർത്തലും പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായാണ് മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ വെച്ച് മൃഗസംരക്ഷണ വകുപ്പ് മൂന്ന് ദിവസത്തെ ഗ്രീൻ പിഗ്ഗ്സ് ആൻറ് എഗ്ഗ്സ് എന്ന പേരിൽ മൂന്ന് ദിവസത്തെ മേള സംഘടിപ്പിച്ചത്.
സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ജൈവമാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയമായ പന്നി, കോഴി വളർത്തൽ മേഖലകൾക്കുള്ള അഭേദ്യമായ പങ്ക് തിരിച്ചറിഞ്ഞാണ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ, ആരോഗ്യ വകുപ്പ് , മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയെ സഹകരിപ്പിച്ച് മൃഗസംരക്ഷണ വകുപ്പ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. ഉറവിട മാലിന്യ സംസ്കരണം, ശുദ്ധമായ മാംസ - മുട്ട ഉൽപ്പാദനം, മൃഗസംരക്ഷണ സംരംഭങ്ങളുടെ വിപുലീകരണവും നിയമങ്ങളും തുടങ്ങിയ കാര്യങ്ങളിൽ കർഷകരിൽ അവബോധം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതോടൊപ്പം ജനങ്ങളിൽ പുതിയൊരു സന്ദേശ മെത്തിക്കുന്നതിനായി ആകർഷണീയമായ രീതിയിൽ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
English Summary: Pig Farming for waste disposal
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments