Features

കരനെല്‍ കൃഷിയില്‍ മികവ് പുലര്‍ത്തി പ്രസന്നന്‍ മാഷ്, ഒപ്പം കുറെ കൃഷി അനുഭവങ്ങളും

Prasannan Mash
Prasannan Mash

കുടുംബ വീടിനടുത്തുളള 70 സെന്റ് തെങ്ങിന്‍ പുരയിടത്തിലാണ് പ്രസന്നന്‍ മാഷ് നെല്‍കൃഷി ചെയ്യുന്നത്. വളരെ വര്‍ഷങ്ങളായി മികച്ച നിലയില്‍ നടത്തുന്ന ഈ കൃഷി വില്‍പ്പനയ്ക്കല്ല, സ്വന്തം ആവശ്യത്തിനാണ്. ചമ്പാവരിചോറ് തന്നെ നിര്‍ബ്ബന്ധമാണ് വീട്ടില്‍ എല്ലാവര്‍ക്കും. കടയില്‍ നിന്നും വാങ്ങുന്നവ എന്തെല്ലാം മായം ചേര്‍ന്നതോ കീടനാശിനി പ്രയോഗിച്ചതോ എന്ന് നിശ്ചയമില്ലാത്തതിനാലാണ് നെല്‍കൃഷി തുടങ്ങിയത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ കുറ്റിവട്ടത്താണ് പുതുവീട്ടില്‍ പ്രസന്ന കുമാര്‍ താമസിക്കുന്നത്. അച്ഛന്‍ ചന്ദ്രശേഖരന്‍ പിള്ള അധ്യാപകനായിരുന്നു എങ്കിലും കാര്‍ഷിക മേഖലയില്‍ മനസുറപ്പിച്ച വ്യക്തിത്വമായിരുന്നു.അമ്മ ഓമനയമ്മ എന്നും കൃഷികാര്യങ്ങളില്‍ വ്യാപൃതയായിരുന്നു.കൃഷി ജോലികളില്ലാത്ത ഒരു ദിവസവുമുണ്ടായിരുന്നില്ലതന്നെ. അതുകൊണ്ടുതന്നെ ചെറുപ്പത്തിലെ കൃഷി മനസിലുണ്ടായിരുന്ന പ്രസന്നന്‍ അധ്യാപകനായി വടക്കുംതല പനയന്നാര്‍കാവ് സ്‌കൂളില്‍ ചേര്‍ന്നെങ്കിലും കൃഷി താത്പ്പര്യം ഒട്ടും തന്നെ കുറഞ്ഞിരുന്നില്ല. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന പോളിസിയാണ്.അതുകൊണ്ടുതന്നെ കൃഷിയിലെ ലാഭനഷ്ട കണക്കുകള്‍ അദ്ദേഹത്തെ വിഷമിപ്പിക്കാറുമില്ല.കൃഷികാര്യത്തില്‍ സഹായിക്കുന്ന ഭാര്യ ജയപ്രഭയും അതേ സ്‌കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍ ശംഭുവും ശബരിയും മരുമക്കളും ഡോക്ടറന്മാരാണ്.

Prasannan mash
Prasannan mash

ജ്യോതിയാണിഷ്ടം

2017 ല്‍ തഴവയിലെ ഒരു കര്‍ഷകനില്‍ നിന്നും വാങ്ങിയ ജ്യോതിയാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ കൃഷിയില്‍ നിന്നും ഈ വര്‍ഷത്തേക്ക് വിത്തെടുത്ത് സൂക്ഷിച്ചു. സര്‍ക്കാര്‍ കൃഷി ഭവന്‍ വഴി നല്‍കുന്നത് ഉമ എന്ന വിത്താണ്. അതിന്റെ ചോറ് ഇഷ്ടമല്ലാത്തതിനാലാണ് ജ്യോതി ഉപയോഗിക്കുന്നത്. 2020 ഏപ്രില്‍ 20 ന് വിത്തിട്ടു. 105-110 ദിവസമെടുക്കും മൂപ്പെത്താന്‍. നിലമൊരുക്കി. വലിയ അളവില്‍ ചാണകമിട്ടാണ് വിത്തിടല്‍. പൊഴികലപ്പ ഉപയോഗിച്ചാണ് വിത്തിടുന്നത്. കൃത്യമായി വിത്ത് വീഴാനും കള പറിക്കാന്‍ ഇടയുണ്ടാവാനും ഇതാണ് നല്ലത്. വിത്തിട്ട് 16 ദിവസം കഴിഞ്ഞപ്പോള്‍ ഒന്നാം കിള നടത്തി. കളയെടുപ്പും നടത്തി ചാമ്പലിട്ടു. 10 കിലോ ഫാക്ടംഫോസും 5 കിലോ യൂറിയയുമാണ് രാസവളമായി നല്‍കിയത്. കീടശല്യം താരതമ്യേന കുറവാണ്. കുടം വരുമ്പോള്‍ ചാഴിയുടെ ശല്യമുണ്ടാകും. അപ്പോള്‍ ഏറ്റവും കുറഞ്ഞ അളവില്‍ കീടനാശിനി പ്രയോഗിക്കും. മാലത്തിയോണ്‍ 2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന നിലയിലാണ് അടിക്കുക. ഇത് രണ്ട് ദിവസത്തിലധികം ചെടിയില്‍ തങ്ങിനില്‍ക്കില്ല എന്ന് പ്രസന്നന്‍ മാഷ് പറയുന്നു. ഒരു സെന്റിന് ഒരു പറ എന്ന നിലയിലാണ് വിളവ് ലഭിക്കുക. വൈക്കോലിന് മൊത്തത്തില്‍ പതിനായിരം രൂപ കിട്ടും.

paddy field
paddy field

കൃഷി ലാഭകരമല്ല

കേരളത്തില്‍ കാര്‍ഷിക മേഖല നശിക്കാന്‍ കാരണം അമിതമായ കൂലിയും മികവ് കുറഞ്ഞ പണിക്കാരുമാണ് എന്ന് പ്രസന്നന്‍ പറയുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കായി ശബ്ദമുയര്‍ത്തിയ പുരോഗമന പ്രസ്ഥാനങ്ങള്‍ ജന്മിമാരുള്‍പ്പെടെ എല്ലാ കര്‍ഷകരെയും ശത്രുക്കളായി കണ്ടു. അതിന് മാറ്റം വന്നപ്പോഴേക്കും കൃഷി ഇല്ലാതായി. കൂലിയും വിളയുടെ വിലയും താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തോതിലുള്ള നെല്‍കൃഷി നഷ്ടമാണ് എന്ന് കണക്കുകള്‍ നിരത്തി മാഷ് പറയുന്നു. വളം ചേറി രണ്ടുതവണ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുന്നതിന് 5000 രൂപയും ചാണകവിലയായി 2000 രൂപയും വിത്തിടല്‍ കൂലിയായി 5500 രൂപയും വേണം. ഇത്തരത്തില്‍ തുടക്കത്തില്‍ 12500 രൂപ ചിലവ് വരും. കിളക്കുന്നതിന് 5000 രൂപ( 5 പേര്‍), കളയെടുക്കാന്‍ 5500 രൂപ (11 പേര്‍), കൊയ്ത്തിന് കുറഞ്ഞത് 12000 രൂപ എന്നിങ്ങനെ മറ്റു ചിലവുകള്‍. ഇത്തവണ കൊയ്ത്തിന് മെഷീന്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു പറ അരിക്ക് ( 8 കിലോ ) മാര്‍ക്കറ്റില്‍ 210-220 രൂപ ലഭിക്കുമ്പോള്‍ ഉത്പ്പാദന ചിലവ് 400 രൂപയെങ്കിലും വരും. അതുകൊണ്ടുതന്നെ നെല്ല് പൂര്‍ണ്ണമായും വീട്ടാവശ്യത്തിനായി ഉപയോഗിക്കുകയാണ്. ഈര്‍പ്പം തട്ടാതെ സൂക്ഷിച്ചാല്‍ ഒരു വര്‍ഷത്തിലേറെ കേടാകാതെ ഇരിക്കും. അരിയുടെ മേന്മയെ പ്രസന്നന്‍ മാഷ് വിലയിരുത്തുന്നത് ഇങ്ങനെ. കടയില്‍ നിന്നും വാങ്ങുന്ന ചമ്പാവരി ചോറാക്കി കഴിയുമ്പോള്‍ അതിന്റെ കഞ്ഞിവെളളം ആറിത്തണുക്കുമ്പോള്‍ ഹല്‍വ പോലെയാകും. എന്നാല്‍ വീട്ടില്‍ കൃഷി ചെയ്യുന്ന ഈ നെല്ലരിയുടെ വെളളം മൂന്ന് ദിവസം ഇരുന്നാലും കട്ടിയാകില്ല.

എള്ളുകൃഷി

മുന്‍ വര്‍ഷങ്ങളില്‍ കരനെല്‍ കൃഷി ചെയ്തിടത്ത് നവംബര്‍-ഡിസംബര്‍ കാലത്ത് എള്ള് കൃഷി ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിളവെടുക്കാവുന്ന കൃഷിയാണിത്. എള്ളിന്റെ വിതയിലാണ് പ്രത്യേകതയുള്ളത്. ഇതറിയാവുന്നവര്‍ ഇപ്പോള്‍ കുറവാണ്. അതുകൊണ്ട് മാഷ് തന്നെയാണ് വിതയ്ക്കുക. വിത്ത് കൈയ്യിലെടുത്തശേഷം ചൂണ്ടുവിരല്‍ നീട്ടിപ്പിടിച്ചും മറ്റ് മൂന്ന് വിരലുകള്‍ മടക്കി അതിനു മുകളില്‍ തള്ളവിരല്‍ വച്ചും എള്ളിന്‍ വിത്ത് വീശിയെറിയണം. ചൂണ്ടുവിരലാകും ഇതിനെ നിയന്ത്രിക്കുക. അപ്പോള്‍ കൃത്യമായ അകലത്തില്‍ വിത്ത് വീഴും. അല്ലെങ്കില്‍ ചെടികള്‍ കൂട്ടംകൂടി വിളവിനെ ബാധിക്കും. ശരിക്കും കൃഷിയിലെ ഓരോ നടപടിയിലും ഒരു കലയുണ്ട്. പഴമക്കാര്‍ക്ക് അതറിയാമായിരുന്നു. കൃഷി നശിച്ചതോടെ അതെല്ലാം അന്യം നിന്ന മട്ടായി. 10 ദിവസം കഴിയുമ്പോള്‍ എള്ളിന് 4-5 ഇലകളാകും. ഈ സമയം കിളച്ച് ചാമ്പലിട്ടുകൊടുക്കണം. 50 ദിവസം കഴിയുമ്പോഴേക്കും തഴച്ചു വളരും. മഴ ഇല്ലെങ്കില്‍ ഈ സമയം ചെറുതായി നനച്ചു കൊടുക്കണം. 15000 രൂപയാണ് ചിലവ്. 70 കിലോ കിട്ടി. കിലോ 200 രൂപ വച്ച് 40 കിലോ വിറ്റു. ബാക്കി വീട്ടാവശ്യത്തിന് എടുത്തു. കരുനാഗപ്പള്ളിയില്‍ രാഘവന്‍ മുതലളിയുടെ മില്ലിലേ എളളാട്ടുകയുള്ളു. കുറഞ്ഞത് 15 കിലോ വേണം. പിണ്ണാക്ക് അവിടെത്തന്നെ കൊടുക്കും. എള്ളും എള്ളെണ്ണയും എത്രകാലം വേണമെങ്കിലും കേടാകാതെയിരിക്കും എന്നതാണ് നേട്ടം,പ്രസന്നന്‍ പറയുന്നു. എള്ളെണ്ണ പോലെ മികച്ച മറ്റൊരെണ്ണ ഇല്ലതന്നെ.

ചില കൃഷി ഓര്‍മ്മകള്‍

കേരളത്തില്‍ വലിയ ഭക്ഷ്യക്ഷാമമുണ്ടായിരുന്ന കാലം.നെല്‍കൃഷി വിപുലമാക്കാന്‍ ഗ്രാമസേവകന്‍ സ്ഥിരമായി കര്‍ഷകരെ കാണാനും പുതിയ നെല്‍വിത്തുകള്‍ പരീക്ഷിക്കാനും പറയുമായിരുന്നു. അങ്ങിനെ അച്ഛന്‍ കൃഷി ചെയ്തതാണ് പാകിസ്ഥാന്‍ വെള്ള. ആറടി ഉയരമുണ്ടാകും നെല്ലിന്. പക്ഷെ ചോറിന് രുചിയില്ല. അതുപോലെ മറ്റൊരിനമായിരുന്നു Thainan-3. അത് ശരിക്കും ഒട്ടപച്ചരിയായിരുന്നു. ഒരു സെന്റില്‍ നിന്നും അഞ്ച് പറ നെല്ല് കിട്ടിയിരുന്നു. 80 സെന്റിലാണ് അന്ന് കൃഷി ചെയ്തത്.അന്നൊക്കെ കൃഷി ഓഫീസര്‍മാര്‍ സ്ഥിരമായി കര്‍ഷകരെ കാണാന്‍ വരുകയും ഉപദേശങ്ങള്‍ നല്‍കുകയുമൊക്കെ ചെയ്തിരുന്നു. ഇന്ന് അത്തരക്കാര്‍ അപൂര്‍വ്വം. എല്ലാവരും ഓഫീസും ഫയലുമായി സമയം നീക്കുന്നു. പഠിച്ചതിനപ്പുറം പുതിയതൊന്നും ആര്‍ജ്ജിക്കാതെയും പ്രായോഗിക പരിജ്ഞാനമില്ലാതെയും മുന്നോട്ടു പോവുകയാണ്. ഇത് കേരളത്തിലെ തകര്‍ന്ന കാര്‍ഷികമേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടും. നെല്‍കൃഷിക്ക് കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി ഹെക്ടറിന് 20,000 രൂപയുണ്ട്. അതിന്റെ ആനുപാതികമായി ഒരിക്കല്‍ 4500 രൂപ കിട്ടി. ഇക്കഴിഞ്ഞ വര്‍ഷം 2000 രൂപ അക്കൗണ്ടില്‍ വന്നു. ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക വഴി ഒരു വട്ടം 6000 രൂപ കിട്ടി. ഇതൊക്കെയാണ് കൃഷി വകുപ്പിലെ സഹായങ്ങള്‍.

മറ്റു കൃഷികള്‍

25 മൂട് ചേന നട്ടിട്ടുണ്ട്. 1700 രൂപയ്ക്കാണ് വിത്ത് വാങ്ങിയത്. പൂള് വെട്ടുന്നതും ചാണകപ്പാലില്‍ മുക്കി വയ്ക്കുന്നതുമൊക്കെ വേണ്ടത്ര പരിജ്ഞാനമില്ലാതെ ചെയ്തതിനാല്‍ കുറച്ചു നഷ്ടമുണ്ടായി. വീടിനോട് ചേര്‍ന്നുള്ള 30 സെന്റില്‍ ഇതിന് പുറമെ ഇഞ്ചിയും മഞ്ഞളും വാഴയും വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുമുണ്ട്. നെല്‍കൃഷി ചെയ്യുന്ന പറമ്പില്‍ പൂര്‍ണ്ണമായും ചേന കൃഷി ചെയ്യാനുള്ള സാധ്യത ആലോചിക്കാന്‍ കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നിന്നും ഡോ.സുജ വന്നിരുന്നു. എന്നാല്‍ മാന്യമായ വില ഉറപ്പില്ല എന്നതിനാല്‍ ആ സാഹസത്തിന് പോയില്ല. 30 സെന്റില്‍ 7000 രൂപയുടെ ചാണകമിട്ട് ചെറിയ ട്രാക്ടര്‍ ഉപയോഗിച്ച് പലവട്ടം പൂട്ടും. എല്ലുപൊടിയും ചേര്‍ക്കും. കപ്പലണ്ടി പിണ്ണാക്കും തേങ്ങാപിണ്ണാക്കും പുല്ലുമൊക്കെ കഴിച്ചു വളര്‍ന്നിരുന്ന പഴയകാല പശുവിന്റെ ചാണകം പോലെ ഗുണകരമല്ല യൂറിയ പെല്ലെറ്റ് കഴിച്ചു വളരുന്ന ഇന്നത്തെ പശുവിന്റേത്. ഗോമൂത്രവും അങ്ങിനെതന്നെ. ചാണകത്തിന് പഴയകാലത്തെ അത്ര ഡിമാന്‍ഡും ഇന്നില്ല, മാഷ് പറയുന്നു. മണിക്കൂറിന് 600 രൂപയാണ് ട്രാക്ടര്‍ കൂലി. തൊഴിലാളിയെ വയ്ക്കുന്നതിലും ലാഭം. ഇത്തവണ 100 മൂട് ഇഞ്ചി വച്ചിരുന്നു. വീട്ടാവശ്യത്തിനാണ്. പക്ഷെ, രോഗം ബാധിച്ച് മിക്കതും അവിഞ്ഞുപോയി. മഞ്ഞള്‍ കഴിഞ്ഞ വര്‍ഷം 60 കിലോ കിട്ടി. ഇപ്പോള്‍ 20-25 കിലോ നട്ടിരിക്കയാണ്. വീട്ടാവശ്യത്തിന് പുഴുങ്ങി ഉണക്കി മില്ലില്‍ പൊടിക്കും. മഞ്ഞളാണ് ഏറ്റവും മായം കലര്‍ന്ന കറിപ്പൊടി എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഞാലിപ്പൂവനും മൊന്തനും ചാരക്കാളിയും പാളയന്‍തോടനുമാണ് വാഴയിനങ്ങള്‍. അവ നന്നായി ഫലം തരുന്നു. വീട്ടു മുറ്റത്തെ കര്‍പ്പൂരമാവാണ് സമൃദ്ധി നല്‍കുന്ന മറ്റൊരിനം. നെല്‍കൃഷി ചെയ്യുന്ന പറമ്പില്‍ 70 തെങ്ങുണ്ട്. തേങ്ങ കിട്ടും ,പക്ഷെ വില കുറവാണ്. വീട്ടാവശ്യത്തിനുളള കരിക്കാണ് പ്രധാനം.

തെങ്ങു കൃഷി റിസ്‌ക്കാണ്

പഴയ കാലത്ത് തെങ്ങിനെ പരിചരിക്കാന്‍ തണ്ടാനുണ്ടായിരുന്നു. തെങ്ങ് അയാളുടെ അന്നമായിരുന്നു. ഓരോ കുടുംബത്തെയും ആശ്രയിച്ചാണ് തണ്ടാന്‍ ജീവിച്ചിരുന്നത്. അയാള്‍ തെങ്ങിന് രോഗം വരാതെ അതിനെ പരിചരിച്ചിരുന്നു. കൃത്യമായി മടലുകള്‍ക്കിടയില്‍ മണലും ഉപ്പും ചാരവുമിടുമായിരുന്നു, ചെല്ലിയെയും മറ്റും നശിപ്പിക്കാന്‍ ഇത് സഹായിച്ചു. തൈതെങ്ങിന് പാറ്റാഗുളിക ഇടുമായിരുന്നു. ഇന്ന് തേങ്ങയിടുന്നവര്‍ക്ക് ഇതൊന്നും അറിയില്ല, ചെയ്യാന്‍ മനസുമില്ല. തെങ്ങുകയറ്റം ഒരു ജോലി, തെങ്ങ് നശിച്ചാല്‍ മറ്റൊരു ജോലി എന്നതാണ് നില. രാവിലെ 3 മണിക്കൂര്‍ ജോലി ചെയ്താല്‍ ആയിരം രൂപയ്ക്ക് മുകളില്‍ കിട്ടും. അതുകൊണ്ടുതന്നെ 45 ദിവസം കൂടുമ്പോള്‍ 3000 തേങ്ങ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ കിട്ടുന്നത് വെറും 500-600 തേങ്ങ മാത്രം .പത്ത് തൈ നട്ടാല്‍ എട്ടും നശിച്ചുപോകുന്ന അനുഭവമാണ് ഇന്നുള്ളത്. സങ്കടകരമാണ് ഈ അവസ്ഥ

കോവിഡ് വരുത്തുന്ന മാറ്റം

കോവിഡ് വന്നതോടെ കര്‍ഷകരുടെ കൈയ്യില്‍ തീരെ പൈസയില്ലാതായി. കര്‍ഷകത്തൊഴിലാളികള്‍ക്കും പണിയില്ല. മറ്റു മേഖലകള്‍ നിശ്ചലമായതോടെ ,തൊഴില്‍രഹിതരുടെ എണ്ണം കൂടി. ഇപ്പോള്‍ ന്യായമായ കൂലിക്ക് ജോലി ചെയ്യാനും ആളുകള്‍ തയ്യാറായി തുടങ്ങി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍ ഭൂമിയില്‍ കാലുറപ്പിക്കാന്‍ തുടങ്ങി. മണ്ണിന്റെ മണമറിയാനും.

Prasannan Mash excels in land paddy cultivation

Prasanna Mash grows paddy in the 70 cent coconut backyard near the family home. This paddy is not for sale, but for his family use. Champavarichoru itself is a must for everyone at home. Paddy cultivation was started as it was not certain what was bought from the shop and whether it was adulterated or pesticide applied. Prasanna Kumar lives in Puthuveettil in Kuttivattam in Karunagapally taluk of Kollam district. His father Chandrasekharan Pillai was a teacher but he was basically an agriculturist. His mother Omanayamma was always engaged in agriculture. There was never a day without farm work. Though Prasanna joined Vadakumthala Panayannarkavu School as a teacher , but his interest in agriculture did not diminish at all. His aim is good food for good health. Therefore, the profit and loss figures in agriculture do not bother him. His wife Jayaprabha, who helps in agriculture, was also a teacher in the same school. Children Shambhu, Sabari and daughters -in-law are doctors.

Jyoti is his brand

He bought jyoti variety from a farmer in Thazhava in 2017 and cultivating the same till then. The seeds of Uma are provided by the government through Krishi Bhavan. He doesn't like the taste of Uma, thus prefers Jyoti .He sow it on April 20, 2020. It takes 105-110 days to mature. The ground was prepared. Sowing is done with large quantities of manure. Sowing is done with a plow. This is good for accurate sowing and weeding. Proper care is given by providing adequate quantity of potash,10 kg Factamphos and 5 kg urea . Pest infestation is relatively low.Hence, minimum amount of pesticide is applied. Malathion 2 ml in a liter of water is used. Prasanna Mash says malathion will not stay on the plant for more than two days. The yield is one 'Para' per cent.

Agriculture is not profitable

Prasanna says that the reason for the destruction of the agricultural sector in Kerala is the high wages and low quality workers. The progressive movements that raised their voices for the peasant workers saw all peasants, including the landlords, as enemies. By the time that changed, agriculture was gone. According to Mash, there is a small loss in paddy cultivation when comparing wages and crop prices. Twice tractor plowing with manure costs Rs.5000 / -, dung cost Rs.2000 / - and sowing fee Rs.5500 / -. This will initially cost Rs 12,500. Other expenses are Rs. 5000 (5 persons) for ploughing, Rs. 5500 (11 persons) for weeding and at least Rs. 12000 / - for harvesting. He also said that he intends to bring a machine for harvesting this time. When one para of rice (8 kg) fetches Rs. 210-220 in the market, the cost of production is at least Rs. 400. Therefore, paddy is being used exclusively for household purposes. It can be stored for more than a year without being damaged by moisture.

Sesame cultivation

Sesame was cultivated during November-December last year. This is a crop that can be harvested in February. Sesame sowing is very special. Few people know this now. So sowing is done by him only. After holding the seed, the sesame seeds should be thrown with the index finger extended and the other three fingers folded and the thumb on top of it and control it with the index finger. So the seeds fall at the correct distance. Otherwise the plants will cluster and affect the yield. Infact, every step of farming is an art. The farmers of yesteryear knew that. With the destruction of agriculture, it all became alien. After 10 days, sesame establish with 4-5 leaves. It matures after 50 days. If there is no rain, water lightly at this time. The cost of production is Rs 15,000. He got 70 kg on that season. 40 kg was sold at Rs. 200 per kg. The rest was stored for home use. The advantage is that sesame and sesame oil will not be damaged for any length of time, says Prasanna. There is no better oil than sesame oil.

Some farming memories

There was a time of great food scarcity in Kerala. To expand paddy cultivation, the Grama Sevak would regularly visit the farmers and ask them to try new paddy seeds. That is how my father cultivated Pakistani white. Paddy can grow up to 6 feet tall. But the rice did not taste good. Thainan-3 was another. It was really sticky, but received five paras of paddy from one cent. At that time, the farm was 80 cents. In those days, agricultural officers used to visit the farmers regularly and give advice. Such people are rare today. Everyone spends time with the office and with files. Going forward without acquiring anything new beyond what has been learned and without practical knowledge. This will accelerate the collapse of the already ruptured agricultural sector in Kerala. The Central Government subsidy for paddy cultivation is Rs. 20,000 per hectare. Proportionately, he once got Rs 4,500. Last year, Rs 2,000 came into the account. I got Rs 6000 at one time by being included in Atma scheme. These are the aids he received from the Department of Agriculture.

Other crops

25 elephant foot yam has also been planted. The yam were bought for Rs.7000/- . He has ginger, turmeric, banana and home-grown vegetables also. Dr. Suja had come from the Tuber Crops Research Center to consider the possibility of cultivating elephant foot yam completely in the paddy field. But he hasn't taken the risk as there is no assurance of a decent price . The banana varieties include Njalippoovan, Montan, Charakkali and Palayanthodan. There are 70 coconut trees in the paddy field.

Coconut cultivation is at risk

In the old days, there was good workers to take care of the coconut trees. Now,the workers are not bothered on giving proper treatment to the trees. Therefore, instead of getting 3000 coconuts every 45 days earlier leaned to only 500-600 coconuts now ,he said

The change that Covid makes

With the advent of Covid, the peasants ran out of money. There is no work for agricultural workers. As other sectors stagnated, the number of unemployed increased. Now people are starting to get ready to work for a fair wage. In other words, man began to set foot on earth and to smell the soil, he said


English Summary: Prasannan Mash excels in land paddy cultivation

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds