<
Features

കര്‍ഷകര്‍ക്ക് വിജയമന്ത്രം പകര്‍ന്ന് റിലയന്‍സ് ഫൗണ്ടേഷന്‍സേവനങ്ങള്‍

reliance foundation

കര്‍ഷകര്‍ക്ക് വിജയമന്ത്രം പകര്‍ന്ന് റിലയന്‍സ് ഫൗണ്ടേഷന്‍സേവനങ്ങള്‍ ഞാന്‍ ജോഷി, വയസ്സ് 56. എറണാകുളം പള്ളിപ്പുറം പഞ്ചായത്തിലെ ചെറായിയില്‍ താമസിക്കുന്നു. കഴിഞ്ഞ 22 വര്‍ഷമായി കൃഷി ചെയ്യുന്നു. റിലയന്‍സ് ഫൗണ്ടേഷന്റെ കാര്‍ഷിക നിര്‍ദേശം ലഭ്യമായതു വഴി 1,40,000 രൂപയുടെ ലാഭമാണ് വാഴ കൃഷിയില്‍ എനിക്ക് ലഭിച്ചത്.

2015 ല്‍ മൂവാറ്റുപുഴയില്‍ നടന്ന 'ആത്മ ടെക്‌നോ മീറ്റി'ല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് സ്റ്റാള്‍ കാണാനിടയായി. മീറ്റിലെ മറ്റു കൃഷി സ്റ്റാളുകള്‍ സന്ദര്‍ശിച്ചകൂട്ടത്തില്‍ റിലയന്‍സ് സ്റ്റാളും സന്ദര്‍ശിച്ചു. റിലയന്‍സ് ഫൗണ്ടേഷന്‍ കൃഷി മേഖലയ്ക്കായി എന്തെല്ലാമാണ് ചെയ്യുന്നത് എന്നറിയുകയായിരുന്നു ലക്ഷ്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സാമൂഹ്യ പ്രതിബദ്ധത വിഭാഗമാണ് റിലയന്‍സ് ഫൗണ്ടേഷന്‍. കൃഷി-മത്സ്യ-മൃഗസംരക്ഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ അവരുടെ ഇന്‍ഫര്‍മേഷന്‍ സേവനം സൗജന്യമായി നല്‍കുന്നുണ്ടെന്ന് അറിയുവാന്‍ കഴിഞ്ഞു.

റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്റെ സൗജന്യ സേവനം എന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കുവാന്‍ വേണ്ടി ഞാന്‍ മൊബൈല്‍ നമ്പര്‍ രജിസ്ടര്‍ ചെയ്തു. വാഴയും, പച്ചക്കറിയും, കപ്പയുമാണ് ഞാന്‍ കൂടുതല്‍ കൃഷി ചെയ്തു വരുന്നത്. ഓരോ സീസന്‍ അനുസരിച്ച് വിളകള്‍ മാറ്റി നടുന്ന രീതിയാണ് എന്റെത്. വാഴയിലെ ഇലപ്പുള്ളി രോഗം എന്നെ എപ്പോഴും ബുദ്ധിമുട്ടിച്ചു കൊണ്ടേയിരിന്നു. രോഗം ബാധിച്ച് വാഴ നശിക്കുന്നതിനാല്‍ വിചാരിച്ച ആധായം ലഭിച്ചിരുന്നില്ല. അങ്ങനെ ഞാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ടോള്‍ ഫ്രീ നമ്പറായ 18004198800 ല്‍ ഈ പ്രശ്‌നത്തിന് പരിഹാരം തേടി വിളിച്ചു. ഉടന്‍ തന്നെ റിലയന്‍സ് ഫൗണ്ടേഷന്‍ പ്രതിനിധി എന്റെ കോള്‍ കൃഷി വിദഗ്ദ്ധന് കണക്ട് ചെയ്തു. പ്രശ്‌നത്തിന് പരിഹാരമായി 'കൊണ്ടാഫ്' മരുന്ന് ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളില്‍ തളിക്കാന്‍ അദ്ദേഹം പറഞ്ഞു. കൂടാതെ കീടം ഉണ്ടെങ്കില്‍ ജൈവകീടനാശിനിയായ വേപ്പിന്‍പിണ്ണാക്ക് സത്തില്‍ സോപ്പ് ലായനി ചേര്‍ത്ത് സ്‌പ്രേ ചെയ്യുവാനും അദ്ദേഹം നിര്‍ദേശിച്ചു.



അതനുസരിച്ച് മരുന്ന് വഴകൃഷിയില്‍ പ്രയോഗിച്ചപ്പോള്‍ വന്ന മാറ്റം അതിശയിപ്പിക്കുന്നതായിരിന്നു. രോഗം കുറയുകയും വാഴ നല്ല ആരോഗ്യമായി നില്‍ക്കുകയും ചെയ്തു. കൃഷി വിദഗ്ദ്ധന്‍ നിര്‍ദേശിച്ച പ്രകാരം കുടപ്പന്‍ ഒടിച്ചു കളഞ്ഞപ്പോള്‍ കുലയുടെതൂക്കം കൂടുകയും ചെയ്തു. കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കാണുന്ന രോഗ കീടസംശയം ദൂരീകരിക്കാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുന്നത് പതിവാക്കി. നിര്‍ദേശം സ്വീകരിക്കുകയും അത് കൃഷിയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു തുടങ്ങി. റിലയന്‍സ് ഫൗണ്ടേഷന്റെ കാര്‍ഷിക ശബ്ദസന്ദേശം എന്റെ മൊബൈല്‍ ഫോണില്‍ സ്ഥിരമായി വരാറുണ്ട്. നമ്മളുടെ കൃഷിയില്‍ വരുന്ന രോഗകീട പ്രശ്‌നവും അതിന്റെ നിയന്ത്രണ മാര്‍ഗങ്ങളും ശബ്ധസന്ദേശമായി മൊബൈല്‍ ഫോണിലൂടെ നമുക്ക് ലഭിക്കും. സന്ദേശം ലഭിക്കുന്നത് കൊണ്ട് പല കാര്യങ്ങള്‍ എനിക്ക് അറിയുവാന്‍ സാധിച്ചു.

കീടം കൊണ്ടാണോ, രോഗം കൊണ്ടാണോ കൃഷിയില്‍ പ്രശ്‌നം വരുന്നതെന്നും, അത് തരംതിരിച്ചു വേണം മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതെന്നും മനസിലായി. റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സേവനം നമ്മള്‍ കര്‍ഷകര്‍ക്ക് വളരെ ഉപകാരപ്രദമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെ ടോള്‍ ഫ്രീ നമ്പറായ 18004198800 ല്‍ നമ്മുടെ സംശയത്തിന് സൗജന്യമായി വിളിക്കാവുന്നതാണ്. ഒരു ദിവസം എത്ര പ്രാവശ്യം വേണമെങ്കിലും നമുക്ക് കൃഷി വിദഗ്ദ്ധനോട് സംശയം ചോദിച്ച് മനസിലാക്കാവുന്നതാണ്. ഒരു മടിയും കൂടാതെ അവര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.


English Summary: Reliance Foundation Helping Farmers

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds