<
Features

ഉമിക്കരി - കൃഷിയുടെ വിളവ് വർദ്ധനവിന് ഉത്തമ തോഴൻ

s

കൃഷിയിടങ്ങളിലെ നെല്ലിന്റെ പുറം‌പാളിയായ ഉമി കരിച്ചാൽ ലഭിക്കുന്നതാണ് ഉമിക്കരി. ഉമിക്കരിയുടെ സ്‌പോഞ്ച് പോലുള്ള ഘടന മണ്ണിലെ വെള്ളവും വളവും ഒലിച്ചുപോകാതെ പിടിച്ചുവയ്ക്കാന്‍ സഹായിക്കുന്നു. മണ്ണിനു ജീവന്‍ നല്‍കുന്ന കോടാനുകോടി ജീവാണുക്കള്‍ക്ക് സുരക്ഷിതമായി താമസിച്ചു പ്രവര്‍ത്തിക്കാനുള്ള ഇടവും ഉമിക്കരിയിൽ അടങ്ങിയ സുഷിരങ്ങള്‍ നല്‍കുന്നു.

വീടുകളിലെ അടുക്കളതോട്ടത്തിന് പോട്ടിങ് മിശ്രിതത്തിൻ്റെ കൂടെയോ മണ്ണിൻ്റെ കൂടെയോ പത്ത് ശതമാനം ഉമിക്കരി ചേർക്കുന്നത് ചെടിയുടെ വളർച്ചയ്ക്കും വിളവ് വർദ്ധനവിനും സഹായിക്കുന്നു. ചെടികളുടെ വേരിന് നല്ല വായു സഞ്ചാരം ലഭിക്കുന്നതിനാൽ വേരുകൾക്ക് നല്ല വളർച്ച ലഭിക്കുന്നു. ഇത് ചെടിയുടെ വളർച്ചയേയും മണ്ണിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കാനുള്ള കഴിവിനെയും ത്വരിതപ്പെടുത്തുന്നു.

dq
Rice Husk Biochar - Electronic Microscope View

ഇലട്രോണിക്‌ മൈക്രോസ്കോപ്പ്‌ ഉപയോഗിച്ചുള്ള ഉമിക്കരിയുടെ ആന്തരിക ഘടന

 

എന്നാല്‍ ഉമി നേരിട്ട് കത്തിക്കാതെ അവ ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍, കുറഞ്ഞ ചൂടില്‍ കരിച്ചെടുക്കുന്ന കരിയാണ് ഉമിക്കരി . ഉമിക്കരി ഇപ്രകാരം കത്തിക്കുന്നതിനെ ‘പൈറോളീസിസ്’ എന്നാണ് പറയുന്നത്.

മരം കത്തിക്കുമ്പോഴുണ്ടാകാറുള്ള ചാരം പൈറോളിസിസ് എന്ന രീതിയില്‍ കത്തിക്കുമ്പോള്‍ ഉണ്ടാകാറില്ല. ഒരു ടണ്‍ ഉമി ഉപയോഗിച്ച് ഉമിക്കരി ഉണ്ടാക്കുമ്പോള്‍ ഉദ്ദേശം 350 കിലോഗ്രാം വരെ ലഭിക്കും. നല്ല രീതിയില്‍ ഉമിക്കരി ഉണ്ടാക്കുമ്പോള്‍ ജൈവവസ്തുക്കളില്‍ അടങ്ങിയ 50 ശതമാനത്തോളം കാര്‍ബണ്‍ അതില്‍ അവശേഷിക്കും. അതിലടങ്ങിയ സൂക്ഷ്മ മൂലകങ്ങള്‍ ഉമിക്കരിയുടെ ഭാഗമായിത്തീരും.

മണ്ണിന്റെ ഫലഭൂയിഷ്ഠത തീരുമാനിക്കുന്ന ജൈവകാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടാതെ മണ്ണില്‍ ‘പൂട്ടി’ വയ്ക്കാനും ഉമിക്കരിയ്ക്ക് കഴിയും..

g
Rice husk Biochar in soil

ഉമിക്കരി മണ്ണിൽ ഉപ്രവർത്തിക്കുന്നതിന്റെ ഗ്രാഫിക്സ് ചിത്രം

 

കേരളത്തിലെ ഭൂരിഭാഗം മണ്ണും അമ്ലത്വ സ്വഭാവമുള്ളതാണ്. കുമ്മായമോ ഡോളമൈറ്റോ ചേര്‍ത്തു അമ്ലത്വം കുറച്ചാല്‍ മാത്രമേ ഇത്തരം മണ്ണ് മെച്ചപ്പെട്ട വിളവ് നല്‍കുകയുള്ളൂ. ഉമിക്കരി അമ്ലത്വം കുറയ്ക്കുവാന്‍ സഹിയ്ക്കുന്നതിനു പുറമെ അമ്ലത്വം മൂലം ചെടിക്കു വലിച്ചെടുക്കാന്‍ സാധ്യമല്ലാത്ത മൂലകങ്ങള്‍ ചെടിക്ക് ലഭ്യമാക്കുവാനും സഹായിക്കുന്നു. കൂടാതെ മണ്ണില്‍ ഉപയോഗിക്കുന്ന രാസവളങ്ങള്‍ വെള്ളത്തില്‍ ഒലിച്ച് നഷ്ടപ്പെടുന്നതും തടയും. അതുവഴി മണ്ണിന് നല്‍കുന്ന രാസവളത്തിന്റെ അളവ് കുറയ്ക്കുവാനും ഉമിക്കരി ഉപയോഗിക്കാവുന്നതാണ്.

‘ഒരു തുള്ളി ജലത്തില്‍ നിന്നു കൂടുതല്‍ ഉത്പാദനം’ എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ഈ കാലത്ത് ഉമിക്കരി വലിയ പങ്കാണ് വഹിക്കുന്നത്. മണ്ണിലുള്ള വെള്ളം നീരാവിയായി പോകാതേയും ഒലിച്ചു പോകാതെയും ഉമിക്കരി സംരക്ഷിക്കും. അങ്ങനെ വെള്ളത്തിന്റെ ലഭ്യതക്കുറവുള്ള പ്രദേശങ്ങളില്‍ ഉമിക്കരി ഉപയോഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

മണ്ണില്‍ എത്രകണ്ട് ഉമിക്കരി ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. മണ്ണിന്റെ ഘടന, ഫലഭൂയിഷ്ഠത, ജല ലഭ്യത, ഉമിക്കരി ഉണ്ടാക്കുവാന്‍ ഉപയോഗിച്ച വസ്തുക്കളുടെ ഗുണമേന്മ, ഉമിക്കരി ഉണ്ടാക്കുന്ന രീതി എന്നിവ അനുസരിച്ച് ഉപയോഗിക്കേണ്ട ബയോചാറിന്റെ അളവ് മാറിക്കൊണ്ടിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നത് ഒരു ഹെക്ടറിന് 550 ടണ്‍ വരെ ഉമിക്കരി ഉപയോഗിക്കാമെന്നതാണ്. ഒരുതവണ ഉപയോഗിച്ച് മണ്ണ് ഗുണപ്പെടുത്തിയാല്‍ കാലാകാലത്തോളം അതിന്റെ ഗുണം ലഭിക്കും എന്ന പ്രത്യേകതയും ഉമിക്കരിയ്ക്കുണ്ട് .

fvfg

ഇടത്തേയറ്റം - ഉമിക്കരി ഉപയോഗിച്ചപം ഉള്ള ചെടിയുടെ വളർച്ച 

തൈയുടെ വളർച്ച ഉമിക്കരി ഉപയോഗിച്ചപ്പോൾ


English Summary: Rice Husk Biochar - Benefits in Agriculture

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds