<
Features

സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം - പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സിക്കാൻ  കഴിയുന്ന ഒരു സ്ഥാപനം

dg
ടി. ശ്രീനിവാസൻ ചെയർമാൻ സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ചോമ്പാല .പി. ഒ പിൻ നമ്പർ 673308. 9539157337
d

ക്യാൻസർ ചികിത്സ ഇറക്കുമതി ഔഷധങ്ങളെ മാത്രം ആശ്രയിച്ചായിരുന്നു.

അതുകൊണ്ടുതന്നെ വളരെയധികം ചെലവേറിയതുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഗാനഗന്ധർവ്വൻ യേശുദാസും ബെന്നി ജോസഫും നേതൃത്വം നൽകുന്ന ജനപക്ഷം എന്ന സംഘടന സ്വിറ്റ്സർലാൻഡിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു മരുന്നിന് 7000 രൂപയ്ക്ക് പകരം ഒരുലക്ഷത്തിലധികം രൂപയ്ക്ക് വിറ്റു കൊണ്ടിരിക്കുന്നു എന്നും ഇതിൽ 40 ശതമാനം തുക ചികിത്സകർ  കമ്മീഷൻ വാങ്ങുന്നു എന്നുമുള്ള വിവരം പുറത്തുകൊണ്ടുവരുന്നത്.

ഈയൊരു പശ്ചാത്തലത്തിലാണ് വടകരയിലെ വിദ്യാർത്ഥി ജനതയുടെ നേതാവായിരുന്ന ദിവംഗതനായ എം.പ്രേംജിത്തിന്റെ അനുസ്മരണത്തിന്റെ  ഭാഗമായി 2008 മാർച്ച് 22ന് വടകര ടൗൺ ഹാളിൽ വച്ച് ക്യാൻസർ രോഗങ്ങളും പ്രതിരോധങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.

പ്രസ്തുത സെമിനാറിൽ നടന്ന ചർച്ചയിൽ ഇറക്കുമതി മരുന്നുകൾ ഇല്ലാതെ തന്നെ ക്യാൻസർ രോഗം ചികിത്സിച്ച് മാറ്റാൻ കഴിയുമെന്ന  പ്രബന്ധങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വടകര നഗരസഭാ ചെയർമാൻ ശ്രീ ടി.പി ചന്ദ്രൻ ആണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. ഡോക്ടർ കെ.എം മധു (കോട്ടക്കൽ ആര്യവൈദ്യശാല), ഡോക്ടർ ഗോകുൽദാസ് (ഗവൺമെൻറ് ആശുപത്രി, കോഴിക്കോട്), ഡോക്ടർ ജേക്കബ്  വടക്കുഞ്ചേരി (പ്രകൃതി ചികിത്സകൻ ), ആചാര്യ ഗോപാലകൃഷ്ണൻ (ഭാരതീയ പാരമ്പര്യം ചികിത്സകൻ),  തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പ്രസ്തുത പ്രബന്ധങ്ങൾ അച്ചടിച്ചു പ്രസിദ്ധീകരിക്കുവാനും ക്യാൻസർ രോഗം അടക്കമുള്ള രോഗങ്ങൾക്ക് പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സിക്കാൻ  കഴിയുന്ന ഒരു സ്ഥാപനം ആരംഭിക്കണം എന്നുമുള്ള സെമിനാറിന്റെ  തീരുമാനപ്രകാരമാണ് മഹാത്മദേശസേവ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകിയതും സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം  ആരംഭിച്ചതും.

വടകരയിലെ പ്രമുഖ   ആധ്യാത്മിക പ്രഭാഷകനും റിട്ട : ഡി.ഡി യും ഹരിതാമൃതം ചെയർമാനുമായ              ശ്രീ പി.പി ദാമോദരൻ മാസ്റ്റർ 2008 ജൂൺ ഒന്നിന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ജൈത്രയാത്ര തുടരുകയാണ്.

പരമ്പരാഗത ചികിത്സയുമായി ബന്ധപ്പെട്ട  നിരവധി വൈദ്യൻമാർക്ക് ചികിത്സിക്കാൻ അവസരങ്ങൾ ഒരുക്കുന്നതിനും, നിരവധി ചികിത്സാസമ്പ്രദായങ്ങളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും നാളിതുവരെയുള്ള പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്.

ഇന്ന് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ഭീകരജീവിതശൈലി രോഗങ്ങളും വളരെ ലളിതവും ചെലവുകുറഞ്ഞതുമായ നിലയിൽ പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ കഴിഞ്ഞതിന്റെ  ഒട്ടനവധി അനുഭവസാക്ഷ്യങ്ങൾ സഹിതം രേഖപ്പെടുത്തുവാൻ സാധിച്ചു. മുത്തശ്ശിവൈദ്യം, ഗൃഹവൈദ്യം, പാരമ്പര്യവൈദ്യം, മർമ്മവൈദ്യം, തുടങ്ങിയ നാശോന്മുഖമായിക്കൊണ്ടിരിക്കുന്നവയെ പുതിയ തലമുറയെ പഠിപ്പിക്കുന്നതിനുള്ള സജീവമായുള്ള ശ്രമങ്ങൾ നടത്തി വരുന്നു.

മുത്തശ്ശിവൈദ്യം, പഠനക്ലാസുകളെ  അടിസ്ഥാനമാക്കി ട്രസ്റ്റ് സെക്രട്ടറി പി.രജനി തയ്യാറാക്കിയ "മുത്തശ്ശി വൈദ്യം ആരോഗ്യപരിപാലനത്തിലെ തായ് വഴികൾ" എന്ന പുസ്തകം കറന്റ് ബുക്സ് തൃശ്ശൂർ പ്രസിദ്ധീകരിക്കുകയും പ്രശസ്ത സിനിമാതാരം ശ്രീ.ശ്രീനിവാസൻ പ്രകാശനം ചെയ്യുകയും, സമുദ്രയിലേതടക്കമുള്ള ചികിത്സകളെയടക്കം ഉൾക്കൊള്ളിച്ചുകൊണ്ട് ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ തയ്യാറാക്കിയ പാളയംകോടൻ മൈസൂർ വാഴയുടെ ഔഷധവീര്യം എന്ന പുസ്തകം ബഹു: വടകര എംഎൽഎയും മുൻമന്ത്രിയുമായ ശ്രീ സി.കെ.നാണു വടകരയിലെ പ്രമുഖ ഔഷധ നിർമ്മാണ സ്ഥാപനമായ കടത്തനാട് ആയുർവേദിക്സിന്റെ ഉടമയായ ശ്രീ എം.ടി ഭാസ്കരൻ വൈദ്യർക്കു  നൽകി പ്രകാശനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

dsfd

ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന നിരവധി പാരമ്പര്യവൈദ്യന്മാർ അവരുടെ തുടക്കകാലത്ത് ചികിത്സ നടത്തി പേരും പെരുമയും നേടിയതിന്റെ പങ്കുവഹിക്കാൻ  സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിനു കഴിഞ്ഞു എന്നത്  അഭിമാനാർഹമാണ് .

ആചാര്യ ഗോപാലകൃഷ്ണൻ, ചേർത്തല മോഹനൻ വൈദ്യർ, അന്നാമ്മ ദേവസ്യ, വൈദ്യർ ഹംസ മടിക്കൈ, വി.ടി.ശ്രീധരൻ വൈദ്യർ പുറക്കാട്, ഷുഗർ സുധാകരൻ, ചന്ദ്രമതി വൈദ്യർ, കൊയിലാണ്ടി, ടി.നാരായണൻ, വട്ടോളി, എം.ഐ മാത്യൂസ് വൈദ്യർ, തുടങ്ങിയ പാരമ്പര്യവൈദ്യന്മാർ മുൻപ് സമുദ്ര യുടെ ഭാഗമായി  പ്രവർത്തിച്ചവരാണ്. ആയുർവേദ പാരമ്പര്യ വൈദ്യത്തിന്റെ  പഥ്യ ചികിത്സ മുറുകെ പിടിക്കുന്ന           
 ഡോ: വി.കെ മാധവൻനായർ  , തിക്കോടി, ഡോ: എം.പി മണി അടക്കമുള്ള ബിരുദധാരികളെയടക്കം പ്രോത്സാഹിപ്പിക്കുവാൻ  സമുദ്രക്ക്  സാധിച്ചിട്ടുണ്ട് .

രോഗം മാറുമെന്ന  വിശ്വാസവും മാറണമെന്ന  ആഗ്രഹവും ഉണ്ടെങ്കിൽ ഏത് രോഗവും മാറും. നടന്നുവരുന്നവരെ കിടത്തലാകരുത് കിടന്നുവരുന്നവരെ നടത്തലാകണം ചികിത്സ.

പ്രപഞ്ചത്തിന്റെ  വരദാനമായ ശരീരത്തെ കുത്തിക്കീറുന്നതിന്മുമ്പ് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വന്നുചേരുന്ന മഹാഭിക്ഷഗ്വരൻമാരുടെ അഭിപ്രായം ആരായുന്നതിനുള്ള  സന്നദ്ധത സവിനയം അഭ്യർത്ഥിക്കുന്നു.


കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 10800 ലധികം രോഗികൾ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമഗ്രയിൽ മുത്തശ്ശിവൈദ്യം,  പാരമ്പര്യവൈദ്യം, മർമ്മവൈദ്യം, തുടങ്ങിയ കോഴ്സുകൾക്ക് അഞ്ഞൂറിലധികം ആളുകൾ പഠിക്കുവാനായി  രജിസ്റ്റർ ചെയ്തു.


യൂറിൻ തെറാപ്പി, ഔഷധ സസ്യ പഠനം, ഹൃദ്രോഗം, പൈൽസ്, പ്രമേഹം തുടങ്ങിയ   നിരവധി ഏകദിന പഠന ക്ലാസ്സുകളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുകയുണ്ടായി.

പാരമ്പര്യവൈദ്യത്തെ അക്കാദമിക നിലവാരം വർധിപ്പിച്ചു  മറ്റു ചികിത്സാ ശാഖകളുമായി സമന്വയിപ്പിച്ച് രോഗികൾക്ക് ആശ്വാസം പകരുന്നതിനായി സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.


English Summary: samudra ayurveda research centre for tradional ayurveda physicians

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds