Features

ശരണ്യക്ക് മനസ്സുനിറയെ കൃഷിയാണ്. കൈ നിറയെ വിളയും

sharanya

sharanya


ഇത് ശരണ്യ, ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പരമ്പരാഗതകര്‍ഷകരായ തിരുവിഴ കോലനാട്ട് വീട്ടില്‍അച്ഛന്‍ ശശിധരന്‍ നായരുടെയും സരളമ്മയുടെയും മകൾ. പഠനം പൂർത്തിയാക്കിക്കഴിഞ്ഞു എല്ലാ പെൺകുട്ടികളെയും പോലെ ബാങ്ക് കോച്ചിങ്ങിനോ പി എസ് സി ക്‌ളാസ്സിനോ പോയില്ല. പകരം അച്ഛനിൽ നിന്നും അമ്മയിൽ നിന്നും പറയാതെ പറഞ്ഞു കിട്ടിയ കൃഷി പാഠങ്ങളുടെ പരീക്ഷണവുമായി ശരണ്യ പറമ്പിൽ കൃഷി ചെയ്തു. ആദ്യമൊക്കെ കുട്ടിക്കളി പോലെയേ അച്ഛനും അമ്മയ്ക്കും ഉൾപ്പെടെ എല്ലാവര്ക്കും തോന്നിയുള്ളൂ. പക്ഷെ ശരണ്യ ഉറച്ചു തന്നെയായിരുന്നു. ഇന്നവൾ ചേര്‍ത്തല തെക്ക്,കഞ്ഞിക്കുഴി പഞ്ചായത്തുകളിലായി അഞ്ച് ഏക്കറിലാണ് ജൈവ കൃഷി ചെയ്യുന്നത്.അതിനൊപ്പം .ഗ്രോബാഗ് തയ്യാറാക്കല്‍ ,പച്ചക്കറി തൈ ഉല്പാദനം,ട്രാക്ടര്‍ ഓടിക്കല്‍, പച്ചക്കറിതോട്ട നിര്‍മ്മാണം,കൃഷി മേല്‍നോട്ടം,മണ്ണ് പരിശോധന,ജൈവവളനിര്‍മ്മാണം,തെങ്ങ് കയറ്റം , പച്ചക്കറി വില്പന എന്നിങ്ങനെ ശരണ്യതൊടാത്ത കര്‍ഷിക മേഖലയില്ല.കഴിഞ്ഞ അഞ്ചവര്‍മായി കൃഷിയാണ് മുഖ്യഉപജീവനമാര്‍ഗ്ഗം.

sharanya with  her father and friends

sharanya with her father and friends

വീട്ടില്‍ മൂന്ന് പശുക്കളുണ്ട്.എല്ലായിനം പച്ചക്കറികള്‍ക്കൊപ്പം വെറ്റില,കുരുമുളക്,തിപ്പല്ലി,വാഴ,പപ്പായ എന്നിവയും കൃഷി ചെയ്യുന്നു.മത്സ്യകൃഷിയും ഉണ്ട്.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെയും കായിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും അഗ്രോസര്‍വ്വീസ് സെന്ററുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കോവിഡ് അതിജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഓണ്‍ ലൈന്‍പച്ചക്കറി വിപണന പദ്ധതിയില്‍ വാളണ്ടിയറായി പ്രവര്‍ത്തിക്കുന്നുണ്ട്.കഴിഞ്ഞ ഓണക്കാലത്ത് 52 ക്വിന്റല്‍ പച്ചക്കറികളുംമണ്ഡലകാല സീസണില്‍ 61 ക്വിന്റല്‍ പച്ചക്കറികളും ഉല്പാദിപ്പിച്ചു. ഈവര്‍ഷംവേനല്‍ക്കാല സീസണില്‍ 70 ക്വിന്റല്‍ പച്ചക്കറികളും മഴക്കാല സീസണില്‍ ഇതുവരെ 25ക്വിന്റല്‍ പച്ചക്കറികളും ഉല്പാദിപ്പിച്ചു. 

sharanya

ടീം കഞ്ഞിക്കുഴി എന്ന കര്‍ഷക കൂട്ടായ്മക്കൊപ്പം നിന്നാണ് പച്ചക്കറി തോട്ടം തയ്യാറാക്കി നല്‍കുന്നത്.കഞ്ഞിക്കുഴി ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘത്തിന്റെ പച്ചക്കറി വില്പന കേന്ദ്രത്തിലാണ് പച്ചക്കറി വില്‍പന.2019-- 2020 സാമ്പത്തിക വര്‍ഷം കാല്‍ ലക്ഷം പച്ചക്കറിതൈകള്‍ ഉല്പാദിപ്പിച്ച് നല്‍കിയിട്ടുണ്ട്.കൃഷിയോളം സന്തോഷം നല്‍കുന്ന തൊഴില്‍ മറ്റൊന്നുമില്ലെന്ന് ശരണ്യ പറയുന്നു. നല്ല ഒന്നാന്തരം കർഷകരുടെ മക്കൾ ഒരു പുല്ലു പോലും പറിക്കാനറിയാതെ വിഷമിച്ചു നിൽക്കുന്നിടത്താണ് ശരണ്യ ഇങ്ങനെ കൃഷിയിൽ തന്റെ വൈദഗ്ധ്യം തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും ശരണ്യക്ക് കൃഷിജാഗരൺ മാസികയുടെ അഭിനന്ദനങ്ങൾ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ലോക്ഡൗണ്‍ കാലത്ത് ജൈവ പച്ചക്കറിയുമായി ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം

#Farmer#FTB#Krishijagran#agriculture


English Summary: Saranya is farming wholeheartedly. The hand will grow full

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine