Features

കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ വാഴക്കൃഷി പുരാണം.

banana cultivation
banana farm near kanjikkuzhi scb 1558 farmer G Udayappan

ചേർത്തല: കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് 1558 ന്റെ നേതൃത്വത്തിൽ നടത്തിയ വാഴ കൃഷി എലിശല്യത്തിൽ താറുമാറായി. മിക്ക വാഴയുടെയും അടിവേര് തുരപ്പനെലി  മാന്തി കൃഷി ആകെ നശിപ്പിച്ചു കളഞ്ഞു. ബാങ്കിന്റെ കാർഷിക സമിതി കൺവീനർ ജി.ഉദയപ്പനും ജീവനക്കാരൻ സലിമോനും മിക്ക ദിവസങ്ങളിലും കൃഷി സ്ഥലത്തു എത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ ഒന്ന് രണ്ടു ദിവസം കൃഷി നോക്കാൻ എത്താതിരുന്നതിനാലാണ് വാഴയുടെ ചുവടുകൾ ഏലി മാന്തി നശിപ്പിച്ചത് അറിയാതെ പോയത്.   സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ബാങ്ക് അഞ്ഞൂറു വാഴകൾ വച്ചതു.ഞാലിയും പൂവനും ഏത്തനും റോബസ്റ്റും പാളയൻതോടനുമൊക്കെയുണ്ടായിരുന്നു.എന്നാൽ ചിലതു കഴിഞ്ഞ മാസമുണ്ടായ  കനത്ത മഴയിലും കാറ്റിലും  ഒടിഞ്ഞുവീണിരുന്നു.അങ്ങനെ  മൂപ്പെത്തും മുൻപേ വിളവെടുക്കേണ്ടി വന്നു.

ഏത്തവാഴയ്ക്കു പുറമേ പൂവനും റോബസ്റ്റും ഞാലിപ്പൂവനും എല്ലാം ഉണ്ടായിരുന്ന  കൃഷിക്കു  രണ്ടു നേരങ്ങളിൽ നനച്ചാണ് വാഴകൃഷി നടത്തിയത്.നന ഒരു ദിവസം പോലും മുടക്കിയിരുന്നില്ല ചാണകവും കോഴി വളവും ഉപയോഗിച്ചായിരുന്നു കൃഷി.വിവിധ ഇനം വാഴ കൃഷി കൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ 

കപ്പലണ്ടി കൃഷിയും ബന്ദിപൂവ് കൃഷിയും ബാങ്ക്നടത്തിയിരുന്നു. പച്ചക്കറികളിലും വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയത്. 

In addition to bananas, there were poovan, robasta and njalippoovan. Banana cultivation was done by irrigating twice.

Irrigation was not stopped for a single day. The cultivation was done with cow dung and poultry manure.

Kaplandi cultivation and Bandipoov cultivation were done by the bank. Great gains were also made in vegetables.

vazhathottam
vazhathottam

ഒരു കുഞ്ഞു വളരുന്നതുപോലെയാണ് ഉദയപ്പൻ ചേട്ടനും ടീമും കൃഷി നോക്കി നടത്തിയത്..

ആദ്യം കാലവർഷത്തിൽ ഒടിഞ്ഞുപോയത് കുലച്ച ഏത്ത വാഴകളായിരുന്നു.പതുക്കെ മറ്റുള്ളവയും....

പിന്നെ ഒരു വാശിയോടെ ബാക്കി നിൽക്കുന്ന വാഴകളെങ്കിലും സംരക്ഷിക്കണം എന്ന് കരുതി ദിവസവും ബാങ്കിൽ നിന്ന് ആരെങ്കിലും കൃഷി സ്ഥലത്തു പോയിരുന്നു,.എങ്ങനെയും വിളവ്, വാഴ വെച്ചവർ തന്നെ എടുക്കണം എന്ന ആഗ്രഹത്തോടെ. സാധാരണ കപ്പ കൃഷിയിലും മറ്റുമാണ് എലിശല്യം കാണാറുള്ളത്. എന്നാൽ ഇവിടെ വാഴയും ഏലി വെറുതെ വിട്ടില്ല. എങ്കിലും വാഴക്കുല തങ്ങൾ തന്നെ വെട്ടും എന്ന് വാശിയോടെയാണ് ബാങ്ക് പ്രസിഡന്റ അഡ്വ.എം.സന്തോഷ് കുമാറുംഉദയപ്പൻ ചേട്ടനും പിന്നെ മറ്റു അംഗംങ്ങളും.

കൂടുതൽ അനുബന്ധ വാർത്തകൾക്കു:ബാങ്കിൻ്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജായ' kanjikuzhy Scb എന്നതിലൂടെയാണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്

#FTB#Farmer The Brand#Agriculture#agri#AW


English Summary: Kanjikuzhi Service Co-operative Bank's Banana Cultivation

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds