Features

ഷാജി കേദാരത്തിന് കിഴങ്ങുവർഗ വിളകളുടെ സംരക്ഷണത്തിൽ വീണ്ടും ദേശീയാംഗീകാരം

ഷാജി കേദാരം
ഷാജി കേദാരം

കിഴങ്ങുവിളകളുടെ സംരക്ഷകനായ ഷാജി കേദാരത്തിന് ദേശീയ അംഗീകാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് പ്രഖ്യാപിച്ചത്. ഗൂഗിൾ മീറ്റിലൂടെ നടത്തിയ പരിപാടിയിലായിരുന്നു പ്രഖ്യാപനം. കാണികളിലൊരാളായി ഗൂഗ്ൾ മീറ്റിൽ പങ്കെടുത്ത ഷാജിയുടെ കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. വിവിധയിനം നാടൻ കിഴങ്ങ് വിളകളുടെ സംരക്ഷണം മുൻ നിർത്തിയാണ് വ്യക്തിഗത വിഭാഗത്തിലെ പുരസ്കാരം ലഭിച്ചത്. രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക.

ഷാജിയുടെ ശേഖരത്തിലുള്ള വൈവിധ്ദ്യ വിളകൾ

പ്രകൃതിയേയും ജൈവ വൈവിധ്യങ്ങളെയും സംരക്ഷിച്ചു കൊണ്ടുള്ള ഷാജിയുടെ സമ്മിശ്ര കൃഷിയിൽ 200 ൽ പരം കിഴങ്ങുവർഗങ്ങൾ, വിവിധയിനം ഇനം നാടൻ നെൽവിത്തുകൾ പച്ചക്കറികൾ ഔഷധചെടികൾ പശു ക്കൾ ആട് കോഴി തേനിച്ച മത്സ്യകൃഷി പക്ഷികൾ തുടങ്ങി വൈവിധ്യമാർന്ന പലയിനങ്ങളും സംരക്ഷിക്കുന്നു.

ആദിവാസികളുടെയും കുടിയേറ്റ കർഷകരുടെയും പ്രധാന ആഹരമായിരുന്ന കാട്ട് കിഴങ്ങ് വർഗങ്ങളായ നുറോകിഴങ്ങ്/ അരി കിഴങ്ങ്,നാരോ കിഴങ്ങ്,പുല്ലെത്തി കിഴങ്ങ് തുടങ്ങി പല ഇനങ്ങളും മാട്ടു കാച്ചിൽ, നീണ്ടി കാച്ചിൽ, ഇഞ്ചി കാച്ചിൽ,  നീലകാച്ചിൽ, ചോര കാച്ചിൽ, കടുവ കൈയ്യൻ തുടങ്ങി പലയിനം കാച്ചിലുകൾ. പാൽ ചേമ്പ്, താമര കണ്ണൻ,ചെറു ചേമ്പ് ,കുഴി നിറയൻ,കരീ ചേമ്പ്, മക്കളെ പോറ്റി തുടങ്ങി നിരവധി ചേമ്പിനങ്ങൾ. നാടൻ ചേന, നെയ്യ് ചേന, കാട്ടുചേന, വളരെ അപുർവ്വമായി മണ്ണിനടിയിലും മുകളിലും ഒരു പോലേ കായ്ക്കുന്ന ചേന, ചെറുകിഴങ്ങ് , നന കിഴങ്ങ്, മുക്കിഴങ്ങ് പലയിനം മധുരക്കിഴങ്ങുകൾ പലയിനം മരച്ചീനികൾ 40 ഓളം വ്യത്യസ്ത ഇനം മഞ്ഞളുകൾ.

30 ഓളം വ്യത്യസ്ത ഇനം ഇഞ്ചികൾ, പലയിനം കൂവവർഗങ്ങൾ തുടങ്ങി 200 ഓളം വ്യത്യസ്ത ഇനം കിഴങ്ങുവർഗങ്ങളുടെ ജനിതക ശേഖരം തന്നെ ഉണ്ട്. തനതായ നെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല, കുള്ളൻ തൊണ്ടി, പാൽതൊണ്ടി. "അപൂർ ഇനം നെല്ലായ അന്നൂരി 27 ദിവസം കൊണ്ട് " വിളവെടുക്കാം. ഇങ്ങനെ അന്യം നിന്നുപോയേക്കാവുന്ന പലയിനം നെൽവിത്തുകളും ഷാജിയുടെ സംരക്ഷണത്തിലുണ്ട് .

പുരസ്കാരങ്ങൾ

ഷാജിയുടെ അധ്വാനത്തിന് ഫലമെന്നോണം ലഭിച്ച ഈ ദേശീയ പുരസ്‌കാരത്തിന് പുറമേ 2014ൽ ദേശീയ പുരസ്കാരമായ പ്ലാന്റ ജീനോം സേവിയർ അവാർഡ് ,ഇന്ത്യൻ ബയോ ഡൈവേഴ്സിറ്റി (Conservation of domesticated species അവാർഡ് 2018 : , കേരള ബയോഡൈവേഴ്സിറ്റി അവാർഡ് 2016, കൈരളി പീപ്പിൾ റ്റി വി സംസ്ഥാന കതിർ അവാർഡ് ,സംസ്ഥാന അക്ഷയ ശ്രി അവാർഡ് 2017, കേരള അഗ്രികൾച്ചർ യുണിവേഴ്സിറ്റി അവാർഡ് 2018 തുടങ്ങി 85 ഓളം അവാർഡുകൾ ലഭിച്ചിട്ടുണ്ട് ..

ഈ ദേശിയ പുരസ്കാരത്തിനായി ഷാജിയെ അർഹനാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച കേരള അഗ്രികൾച്ചർ യുണിവേഴ്സിറ്റിയിൽ നിന്നു വിരമിച്ച Dr. എൽസി യെ കൃതജ്ഞതാപൂർവം ഓർക്കുകയാണ് ഷാജി ഈ അവസരത്തിൽ. ഭാര്യ ജിജിയും മക്കളായ ഇമ്മാനുവൽ, ആൻ മരിയ എന്നിവരും അച്ഛനും അമ്മയും കൃഷിയിടത്തിൽ സജീവമാണ്


English Summary: Shaji Kedaram regains national recognition in protection of tuber crops

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds