പഠനത്തോടൊപ്പം കൃഷിയിലും മിടുക്കനായി വിദ്യാർത്ഥി.
കോടഞ്ചേരി തിരുമലയിൽ വീട്ടിൽ ഷാജി മാത്യുവിന്റെയും, ഷൈനിയുടെയും മകനായ
ഷാൽവിൻ ഷാജി വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് മാതൃക തീർക്കുന്നു.
കോടഞ്ചേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ വിദ്യാർത്ഥിയായ ഷാൽവിൻ ഷാജി പഠനവും കൃഷിയും ഒരേപോലെ കൊണ്ടുപോകുന്നു.Shalvin Shaji, a first year student of St. Joseph's Higher Secondary School, Kodancherry, pursues both education and agriculture.
ചെറുപ്പം തൊട്ടേ കൃഷിയിൽ താല്പര്യമുള്ള ഉള്ള ഷാൽവിൻ പിതാവിൻറെ കൃഷി കണ്ടുള്ള പ്രേരണയും പ്രചോദനമുൾക്കൊണ്ടാണ് ലോക് ഡൗൺ കാലം മുതൽ കൃഷിയിലേക്ക് സജീവമായി ഇറങ്ങിയത്.
ആദ്യം വീടിൻറെ മുറ്റത്ത് ഗ്രോബാഗിൽ മുളക് ,വഴുതന, ചീര, വെണ്ട എന്നിവ കൃഷി ആരംഭിച്ചു. അതിനുശേഷം ഗ്രോബാഗിൽ തന്നെ കാബേജ് ,കോളി ഫ്ളവർ, ബ്രോക്കോളി എന്നിവയും ചെയ്തു തുടങ്ങി.
സാധാരണ കുമ്പളം മുതൽ അപൂർവ്വമായി കാണപ്പെടുന്ന ആകാശവെള്ളരി വരെ
തന്റെ കൃഷിയിടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
നാട്ടിൽ അധികമാരും ചെയ്യാത്ത ചെറിയ ഉള്ളി 250 ചുവട് കൃഷിയും ആരംഭിച്ചിട്ടുണ്ട്. കൂടാതെ വീടിന് തൊട്ടുതാഴെ ഉള്ള സ്ഥലത്ത് പരമ്പരാഗത പയർ വിത്തായ കാർകൂന്തൽ കൂടാതെ മംഗള ഇനത്തിൽപ്പെട്ട പയറും കൃഷി ആരംഭിച്ചിട്ടുണ്ട്. സാധാരണ കുട്ടികളെ പ്പോലെ മൊബൈലിൽ ചിലവഴിക്കാതെ സദാ കൃഷി പരിചരണം തന്നെയാണെന്നാണ് മാതാവ് ഷൈനി പറയുന്നത്.
സ്കൂൾ ഇല്ലാത്ത സമയത്ത് ഇത് ഇത് വലിയൊരു കാര്യം തന്നെയാണെന്ന് അവർ പ്രത്യേകം പറഞ്ഞു. എല്ലാ കൃഷിയും കുമ്മായം ചെയ്താണ് ആരംഭിക്കുന്നത്. കൂടാതെ വീട്ടിൽ തന്നെയുള്ള കോഴിക്കാഷ്ഠം, ബയോഗ്യാസ് സ്ലറി , ഉണങ്ങിയ കരിയിലകൾ ,എന്നിവ
വളമായി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് , പച്ചച്ചാണകത്തെളി എന്നിവയും ജൈവവളമായി കൊടുക്കുന്നു. ഗോമൂത്ര -കാന്താരി മിശ്രിതം സ്വന്തമായി ഉണ്ടാക്കി പച്ചക്കറിയിലെ കീടങ്ങൾക്കെതിരെ ഷാൽ വിൻ നന്നായി പ്രയോഗിക്കുന്നു.
വീട്ടിലെ ആവശ്യങ്ങൾ പുറമേ അദ്ദേഹം ഉള്ള പച്ചക്കറികൾആവശ്യക്കാർക്ക് വിറ്റ് ഓൺലൈൻ ക്ലാസ്സ് കേൾക്കാൻ വേണ്ടി ഒരു മൊബൈൽ ഫോൺ തന്നെ ഷാൽവിൻ വാങ്ങിയിട്ടുണ്ട്.
കോടഞ്ചേരി കൃഷിഭവനിൽ നിന്നും ജീവനി പദ്ധതി പ്രകാരം കൊടുത്ത പച്ചക്കറി വിത്തുകൾ ആണ് ആദ്യം ഷാൽ വിൻ ഉപയോഗിച്ചത്. കൂടുതൽ സാങ്കേതിക ഉപദേശങ്ങൾ കോടഞ്ചേരി കൃഷി ഓഫീസർ കെ. എ ഷബീർ അഹമ്മദും നല്കി വരുന്നു. മാതൃകയാക്കാം ഈ കുട്ടിക്കർഷകനെ .
വിവരങ്ങൾക്ക് കടപ്പാട് : :ഷബീർ അഹമ്മദ് കെ എ
കോടഞ്ചേരി കൃഷി ഓഫിസർ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :
English Summary: Student excels in agriculture as well as studies.
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments