<
Features

ഏലത്തോട്ടത്തിലെ കണക്ക് ടീച്ചർ; അറിയാം സെൽവമാരിയുടെ പോരാട്ടത്തിന്റെ വഴികൾ

സെൽവമാരി തോട്ടത്തിൽ പണിയെടുക്കുന്നവരോടൊപ്പം
സെൽവമാരി തോട്ടത്തിൽ പണിയെടുക്കുന്നവരോടൊപ്പം

സെൽവമാരിക്ക് പറയാനുള്ളത് അതിജീവനത്തിന്റെയും സ്വന്തം വിധിയെ വെല്ലുവിളിച്ച് നേടിയ വിജയത്തിന്റെയും കഥയാണ്. വിദ്യാഭ്യാസമുണ്ടായിട്ടും തേയിലത്തോട്ടത്തിൽ പണിയെടുക്കുന്ന സെൽവമാരിയെ കളിയാക്കിയവരൊക്കെ ഇന്ന് അമ്പരപ്പിലാണ്. തന്റെ കണക്കു കൂട്ടലുകളൊന്നും പിഴക്കാതെ നിശ്ചയദാർഢ്യത്തോടെ നേരിട്ട സെൽവമാരി ഇന്ന് വഞ്ചിവയൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലെ കണക്ക് അധ്യാപികയാണ്.

ഏലത്തോട്ടത്തിൽ നിന്ന് അധ്യാപികയിലേക്ക്

കേരളത്തിന്റെ അതിർത്തി ഗ്രാമമായ കുമളി ചേറ്റുപാറയിലെ തമിഴ് മാത്രം സംസാരിക്കാൻ കഴിയുന്ന തോട്ടം തൊഴിലാളിയായ പെൺകുട്ടി ഏലക്കാടുകളോട് പടവെട്ടുമ്പോഴും പഠനത്തിൽ ഒരു വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായിരുന്നില്ല. സർക്കാർ സ്കൂളിൽ പഠിച്ച് മികച്ച വിജയം നേടിയ സെൽവമാരി  തൈക്കാട് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷനിൽ ഡോ. സമീർ ബാബുവിന്റെ കീഴിൽ പിഎച്ച്ഡി പഠനത്തിലാണ്.

തമിഴ്നാട്ടിലായിരുന്നു പ്ലസ്ടു പഠനം. തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്ന് ബിരുദവും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തരബിരുദവും നേടി. കുമളി എംജി യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിഎഡ് പൂർത്തിയാക്കിയ സെൽവമാരി തൈക്കാട് ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നിന്ന് എംഎഡും എടുത്തു. എംഫില്ലിൽ എ പ്ലസ് ഗ്രേഡോടെ ഒന്നാമതായി.

സെൽവമാരി
സെൽവമാരി

പഠനം നിർത്തണം, വിവാഹം കഴിക്കണം

ചെറുപ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ച് പോയ സെൽവമാരിയെയും 2 അനിയത്തിമാരെയും അമ്മയും മുത്തശ്ശിയും ചേർന്നായിരുന്നു സംരക്ഷിച്ചിരുന്നത്. മക്കളെ വളർത്താൻ കഷ്ടപ്പെട്ടിരുന്ന അമ്മയ്ക്കൊപ്പം അവധി ദിവസങ്ങളിൽ സെൽവമാരിയും പണിക്കിറങ്ങി. പിന്നീട് സ്വന്തം പഠനത്തിന് ആവശ്യമായ പണത്തിന് വേണ്ടി ഏലക്കാടുകളോട് പടപൊരുതി. പഠനം മതിയാക്കി വിവാഹം കഴിക്കാൻ നിരവധി ഉപദേശങ്ങൾ കേട്ടിട്ടും തളരാതെ രാത്രി ഉറക്കം ഉറക്കമിളച്ചിരുന്ന് പഠിച്ച് പിഎസ്സി പരീക്ഷയും വിജയിച്ചു. പിഎസ്സിയുടെ വനിതാ സിവിൽ പോലീസ് റാങ്ക് ലിസ്റ്റിലാണ് സെൽവമാരിയുടെ പേര് ആദ്യം വന്നത്.

അതിനോട് താത്പര്യം കുറവായതിനാൽ 2017ലാണ് ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്ക് പിഎസ്സി പരീക്ഷ എഴുതിയത്. നിയമന ഉത്തരവ് 2020ൽ ലഭിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് ജോലിയിൽ പ്രവേശിക്കാനായത്. സഹോദരങ്ങളായ സുകന്യയും സുധയും സെൽവമാരിയെ മാതൃകയാക്കിയാണ് പഠിക്കുന്നത്. സുകന്യ എംഎസ്സി, ബിഎഡും സുധ ബിഎസ്സി, ബിഎഡും ആണ്. അധ്യാപനം ഇഷ്ടമാണെങ്കിലും സെൽവമാരിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സിവിൽ സർവീസ് ആണ്. പോരാട്ടങ്ങൾക്ക് വിശ്രമമില്ലെന്ന് സാരം.

Related story: മണൽത്തിട്ട വനമാക്കിയ 'ജാദവ് പായേങ്ങ്' എന്ന അത്ഭുത മനുഷ്യൻ


English Summary: success story of selva mari

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds