നൂതന സാങ്കേതികവിദ്യയിലൂടെ സുസ്ഥിരവികസനവും കാർഷിക വരുമാനവും; KVKകൾ മുന്നിൽ
നാലാം പഞ്ചത്സര പദ്ധതി മുതലാണ് ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിൽ രാജ്യവ്യാപകമായി കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (KVK) സ്ഥാപിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ ICAR സ്ഥാപനങ്ങൾ, സംസ്ഥാന കാർഷിക സർവകലാശാലകൾ (SAUs), സംസ്ഥാന സർക്കാർ വകുപ്പുകൾ, സർക്കാരിതര സംഘടനകൾ (NGO) എന്നിവയിലൂടെയാണ് കെവികെകൾ പ്രവർത്തിക്കുന്നത്.
ഡെപ്യൂട്ടി ഡയറക്ടർ ജനറലാണ് (അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ) അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ ഡിവിഷന്റെ തലവൻ. രാജ്യത്തെ 11 ഐസിഎആർ- അഗ്രികൾച്ചർ ടെക്നോളജി ആപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്സ് (ATARIs) മുഖേന കൃഷി വിജ്ഞാന കേന്ദ്രങ്ങളെ നിരീക്ഷിച്ച് അവലോകനം ചെയ്യുന്നത് ഡെപ്യൂട്ടി ഡയറക്ടർ ജനറലാണ്. കെവികെ ശൃംഖലയിലൂടെ കർഷക സമൂഹത്തിന്റെ സാങ്കേതിക വിലയിരുത്തൽ, സാങ്കേതിക പ്രദർശനം, വികസനം എന്നിവയിൽ ICAR-ATARIകൾ മുൻനിരയിലാണ്.
ഇവരിൽ പ്രധാനിയാണ് ബെംഗളൂരുവിലെ ഹെബ്ബാളിൽ സ്ഥിതി ചെയ്യുന്ന ICAR-ATARI, Zone-XI. 48 കെവികെകളെ നിയന്ത്രിക്കുന്നതും ഇവിടെയാണ്. കർണാടക (33), കേരളം (14), ലക്ഷദ്വീപ്(1), ഇവയിൽ SAU (33 കെവികെ), NGO-കൾ (8 കെവികെ), ICAR ഇൻസ്റ്റിറ്റ്യൂട്ടുകൾ (7 കെവികെ) എന്നിങ്ങനെയാണ് പ്രവർത്തിക്കുന്നത്.
പ്രവർത്തന മേഖലകൾ
- സാങ്കേതികവും ഗുണമേന്മയുള്ളതുമായ ഇൻപുട്ട് ബാക്ക്-അപ്പിലൂടെ മെച്ചപ്പെട്ട വിളകളെയും കന്നുകാലി ഇനങ്ങളെയും പരിചയപ്പെടുത്തുക
- സംയോജിത പോഷക പരിപാലനത്തിലൂടെയും ജൈവ കൃഷി തന്ത്രങ്ങളിലൂടെയും സുസ്ഥിര വിള ഉൽപ്പാദനം
- സംയോജിത കീട-രോഗ നിയന്ത്രണം
- സാങ്കേതിക ഇടപെടലിലൂടെ മെച്ചപ്പെട്ട പോഷകാഹാരം, വരുമാനം, കഠിനാധ്വാനം കുറയ്ക്കുക എന്നിവ വഴി സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുക
- പക്ഷി-മൃഗാധികളുടെ ശാസ്ത്രീയ പരിപാലനം
- ഹോർട്ടികൾച്ചറിനെ പ്രോത്സാഹിപ്പിക്കുക, കുടുംബ വരുമാനം വർദ്ധിപ്പിക്കുക
- ഗാർഹിക, വാണിജ്യ സംരംഭങ്ങളുടെ മൂല്യവർദ്ധന, സംസ്കരണം, വിപണി സുഗമമാക്കൽ
- മണ്ണ്-ജല സംരക്ഷണം
- സമയം ലാഭിക്കുന്നതിന് ചെറുകിട യന്ത്രവൽക്കരണം
- സ്വയം തൊഴിൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുക
- മത്സ്യബന്ധന മേഖലയിൽ മനുഷ്യവിഭവശേഷി വികസനം
പ്രത്യേക പരിപാടികൾ/പദ്ധതികൾ
- NFSM-ന് കീഴിലുള്ള പൾസുകളെക്കുറിച്ചുള്ള ക്ലസ്റ്റർ മുൻനിര പ്രദർശനങ്ങൾ
- NFSM (NMOOP) ന് കീഴിൽ എണ്ണക്കുരുക്കൾ സംബന്ധിച്ച ക്ലസ്റ്റർ മുൻനിര പ്രദർശനങ്ങൾ
- വിത്ത് കേന്ദ്രങ്ങൾ
- കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാർഷിക കണ്ടുപിടുത്തങ്ങൾ (NICRA)
- നൈപുണ്യ വികസന പരിപാടി (ASCI)
- യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതി (ARYA)
- സ്വച്ഛത അഭിയാൻ
- ഡിസ്ട്രിക്ട് അഗോ മെറ്റീരിയോളജിക്കൽ യൂണിറ്റുകൾ (DAMU)
- Farmers FIRST
English Summary: sustainable development and agricultural income through innovative technology Krishi Vigyan Kendras are ahead
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments