<
Features

ടി.ജി. അശോകൻ ; പുതുക്കാട് കാരുടെ ചക്ക വിഭവങ്ങളുടെ അംബാസിഡർ

Jackfruit dishes

സംസ്ഥാന ഫലമായ ചക്ക സീസൺ ആകുമ്പോൾ പല സ്ഥലങ്ങളിലും ഉപയോഗിക്കാതെ കേടായി പോകാറുണ്ട്. ചക്ക കൂടുതൽ ഉണ്ടാകാറുള്ള മേഖലകളിൽ പ്രത്യേകിച്ചും.  എന്നാൽ

തൃശൂർ ജില്ലയിലെ പുതുക്കാട് സ്വദേശിയായ ടി.ജി. അശോകൻ ചക്ക വെറുതേ കളയാറില്ല.  മൂല്യവർദ്ധിത ഉല്പന്നം ഉണ്ടാക്കി വില്കുകയാണ് ചെയ്യുക.

ചക്ക വരട്ടിയെടുത്ത്  അത് ബോട്ടിൽ ചെയ്ത് വില്ക്കുകയാണ്. 'രുചി " എന്ന ബ്രാന്റ് ആണ് അശോകൻ നല്കിയിരിക്കുന്നത്. കൂടാതെ പച്ച ചക്ക ഉണക്കി പായ്ക്ക് ചെയ്ത് വിൽക്കും. വർഷങ്ങൾ കേടാവാതെ ഇരിക്കും. ചക്ക ഇല്ലാത്ത സമയത്ത് ആവശ്യക്കാർക്ക് ഉപയോഗിക്കാം.

Value added product is made and sold. The jack is dried and bottled and sold. Ashokan has branded 'Ruchi' and sells the green chakra dry, packed and kept for years

T G Ashokan

മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ചക്ക സീസണിൽ കിട്ടുന്നത്ര ചക്ക ശേഖരിച്ച് വരട്ടി വയ്ക്കും.  അന്നാട്ടിലെ എല്ലായിടവും എന്ത് പരിപാടി ഉണ്ടായാലും അശോകന്റെ ചക്ക വിഭവങ്ങൾ ഉണ്ടാകും. അത്ര രുചികരമായ പരമ്പരാഗത വിഭവങ്ങൾ ഉണ്ടാക്കാൻ അശോകൻ മിടുക്കനാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ അദ്ധ്വാനം. തന്റെ ഇരുപതാമത്തെ വയസിൽ തുടങ്ങിയ

തേനീച്ച വളർത്തൽ മുതൽ നാടൻ പശുവിന്റെ മൂത്രം ചാണകം ഇവ ഉപയോഗിച്ചുള്ള സീറോ ബജറ്റ് കൃഷി രീതിയുമായി തിരക്കിലാണ് ഈ അദ്ധ്വാനിയായ മനുഷ്യൻ.Beginning in his twenties This hardworking man has been busy with the Zero Budget farming methodology, from beekeeping to domestic cow's urine dung.

കുടുംബ സ്വത്തായി കിട്ടിയ ഒരേക്കർ പറമ്പിൽ തെങ്ങ്, കവുങ്ങ്, ജാതി പ്ലാവ് വിവിധയിനം പച്ചക്കറികൾ എന്നിവയും 75 സെന്റ് വയലിൽ നെൽകൃഷിയും കൂടാതെ നാടൻ പശുക്കളേയും വളർത്തുന്നു. കൃഷിക്ക് ഫെർട്ടിഗേഷൻ സൗകര്യം ഉപയോഗപ്പെടുത്തി. പശുവിന്റെ മൂത്രവും  ,തൊഴുത്തു കഴുകുന്ന വെള്ളവും ഒരു ടാങ്കിലേയ്ക്ക് മോട്ടോർ ഉപയോഗിച്ച് അടിച്ചു കയറ്റി ,

ആ വെള്ളത്തിൽ ശർക്കര ചേർത്ത ചാണകവുംചേർത്ത് ഓരോദിവസവും ഒന്നോരണ്ടോ തെങ്ങിനോ ജാതിക്കോ തുറന്നു വിടും.

The cow's urine and farmhouse wash water into a tank with a motor, Then mixed with jaggery and dung One or two each day Open to coconut or to Nutmeg

Ashokan and family

ചക്ക വരട്ടി ഉണ്ടാക്കുന്ന വിധം.

നല്ല പഴുത്ത ചക്കയുടെ കുരു കളഞ്ഞെടുത്ത് പുഴുങ്ങിയെടുക്കും . പിന്നീട് അത് മിക്സിയിൽ അടിച്ചെടുക്കും. ഒരു കിലോ ചക്കയ്ക്ക് 300 ഗ്രാം ശർക്കര ചേർത്ത് ഒപ്പം 20 ഗ്രാം നെയ്യും ജീരകവും ചുക്കും ഏലയ്ക്കയും ചേർത്ത്

ചൂടായ ഉരുളിയിൽ 4 മുതൽ 5 മണിക്കൂർ വരെ വേവിച്ച് ചക്കയിലെ ജലാംശം വറ്റിക്കും. ചൂടാറി കഴിയുമ്പോൾ 400gm 700gm ടിന്നുകളിലാക്കി വയ്ക്കും. ഇത് 6 മാസം വരെ കേടുകൂടാതെ ഇരിക്കും. ഫ്രിഡ്ജിൽ വച്ചാൽ അതിൽ കൂടുതൽ കാലം സൂക്ഷിക്കാൻ കഴിയും. ശർക്കര, നെയ്യ്, ചുക്ക്, ജീരകം, ഏലയ്ക്കാ ഈ 5 കൂട്ടമല്ലാതെ മറ്റൊന്നും ചേർക്കുന്നില്ല.

പരമ്പരാഗതമായി വീടുകളിൽ ചെയ്യുന്ന രീതിയാണ്. അത് അശോകനും ഭാര്യ പ്രിയയും അമ്മ 86 വയസ്സുള്ള മാധവിയും ചേർന്നാണ് എല്ലാം ചെയ്യുന്നത്. പുറത്തു നിന്നാരും ഒരു സഹായത്തിനുമില്ല. കൂടാതെ അശോകന്റെ 2 ആൺമക്കളും വീട്ടിലുള്ളപ്പോൾ ഒപ്പം ചേരും. ഈ കോവിഡ് കാലത്ത് എല്ലാവരും വീട്ടിൽത്തന്നെ ഉണ്ട് എന്നതും ഒരു സഹായമാണ്.

Is traditionally done in homes. It is done by Ashokan, his wife Priya and his mother Madhavi, 86. No one from outside helped. Asoka's 2 sons will also join him at home. It is also a help that everyone is at home during this Kovid.

Natural jackfruit food

അതിനൊപ്പം പച്ചചക്ക യുടെ ചുള മുറിച്ച് ഉണക്കി സൂക്ഷിക്കും. അതിനായി ഒരു ചെറിയ ഡ്രയർ വാങ്ങി. അത് പണികൾ എളുപ്പമാക്കി. സാധാരണ വെയിലത്ത് ഇട്ട് ഉണക്കിയാൽ ഒറ്റദിവസം കൊണ്ട് ഉണക്ക് പൂർണ്ണമാവില്ല. പൂർണ്ണമാകാതിരുന്നാൽ ചക്കയിൽ ഫംഗസ് ബാധയുണ്ടാകും. വിൽക്കാനാവില്ല. അതിനാലാണ് ഡ്രയർ വാങ്ങിയത്. 65 °C ചൂടിൽ സെറ്റ് ചെയ്ത ഡ്രയറിൽ ഉണക്കിയ ചക്ക പാക്ക് ചെയ്ത് വിൽക്കുന്നുണ്ട്. ഒരുപാട് പേർക്കൊന്നും ഇതിനെക്കുറിച്ചറിയില്ല.

പരമ്പരാഗതമായി നെൽകൃഷി ചെയ്ത് അരിയാക്കി വില്കുന്നതിനാൽ  ചക്കയുടെ ഉല്പന്നങ്ങൾക്ക് വലിയ രീതിയിലുള്ള ബിസിനസ് ആയി ചെയ്യുന്നില്ല. അരി വാങ്ങുന്ന ആൾക്കാർക്ക് തന്നെ ചക്കയും കൊടുക്കും. കൂടാതെ ഒന്ന് രണ്ട് കടകളിൽ സ്ഥിരമായി ചക്ക വരട്ടി കൊടുക്കുന്നുണ്ട്. എങ്കിലും കൂടുതൽ ആവശ്യക്കാർ ഉണ്ടെങ്കിൽ കൂടുതൽ ഉണ്ടാക്കാനാണ് തീരുമാനം.

ജ്യോതി വിത്ത് ഉപയോഗിച്ച് നെൽകൃഷി ചെയ്ത്  നെല്ല് കുത്തി 50 ശതമാനം തവിടോടു കൂടിയ നാടൻ അരിയാക്കി വില്കുന്നു.

അശോകന്റെ കൂടുതൽ വിവരങ്ങൾ അറിയാം ഈ ഫോൺ നമ്പരിൽ വൈകിട്ട് 6-9 വരെ  9747217366.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരളത്തിൽ ഈന്തപ്പന കൃഷി ചെയ്താൽ വിജയിക്കുമോ?


English Summary: TG Ashokan Ambassador of fresh Jackfruit dishes

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds