1. News

കേരളത്തിൽ ഈന്തപ്പന കൃഷി ചെയ്താൽ വിജയിക്കുമോ?

ഈന്തപ്പന കൃഷിക്ക് ചിട്ടയായ വളപ്രയോഗവും ജലസേചനവും ആവശ്യമാണ് . നീണ്ട വേനലും കുറഞ്ഞ അന്തരീക്ഷ ആര്ദ്രതയും കായ്പാകമായി വരുന്ന സമയത്ത് നീണ്ടു നില്ക്കുന്ന മഴയുമില്ലാത്ത ഒരു കാലാവസ്ഥയാണ് എങ്കിൽ ഈന്തപ്പന കൃഷി വിജയിക്കും. അത് കേരളത്തിലായാലും. ഈന്തപ്പനയില് ആണ്പനകളും പെണ്പനകളുമുള്ളതിനാല് കുരുമുളച്ചുണ്ടാകുന്നവയില് പകുതിയും ആണ്പനകളായിരിക്കും.

K B Bainda
Palm cultivation

ഈന്തപ്പന കൃഷിക്ക്  ചിട്ടയായ വളപ്രയോഗവും ജലസേചനവും ആവശ്യമാണ്. നീണ്ട വേനലും കുറഞ്ഞ അന്തരീക്ഷ ആര്‍ദ്രതയും കായ്പാകമായി വരുന്ന സമയത്ത് നീണ്ടു നില്‍ക്കുന്ന മഴയുമില്ലാത്ത ഒരു കാലാവസ്ഥയാണ് എങ്കിൽ  ഈന്തപ്പന കൃഷി വിജയിക്കും. അത് കേരളത്തിലായാലും.

ഈന്തപ്പനയില്‍ ആണ്‍പനകളും പെണ്‍പനകളുമുള്ളതിനാല്‍ കുരുമുളച്ചുണ്ടാകുന്നവയില്‍ പകുതിയും ആണ്‍പനകളായിരിക്കും. ആയതിനാല്‍ ടിഷ്യുകള്‍ച്ചര്‍ തൈകളും വിശേഷപ്പെട്ട പെണ്‍പനകളുടെ ചുവട്ടില്‍ നിന്നും പൊട്ടിക്കിളിര്‍ക്കുന്ന വേരോടു കൂടിയ ചിനപ്പുകളുമാണ് നടീല്‍ വസ്തുക്കളായി ഉപയോഗിക്കുന്നത്. Half of the palmtree are male. Therefore, tissue culture seedlings and root shoots that burst from the bottom of specialized females are used as planting material.

എന്നാല്‍ പരാഗണം നടക്കാനായി തോട്ടത്തിലെ രണ്ട് ശതമാനം ആണ്‍പനകളെ വളര്‍ത്തും. സമുദ്ര നിരപ്പില്‍ നിന്നും 200 മീറ്റര്‍ വരെ ഉയര്‍ന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാം. ഏഴ് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില സഹിച്ചുവളരും. പക്ഷെ ഏറ്റവും അനുയോജ്യം 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയാണ്. പക്ഷെ കായകള്‍ പാകമായി വരുമ്പോള്‍ മഴയുണ്ടാകാന്‍ പാടില്ല.

അതുപോലെ അന്തരീക്ഷ ആര്‍ദ്രതയും കുറവായിരിക്കണം. പകല്‍ നല്ല ചൂടും രാത്രി ഉയര്‍ന്ന  താപനിലയുമാണെങ്കില്‍ കായ്കളുടെ ഗുണനിലവാരം മികച്ചതായിരിക്കും.  പരാഗണം കാറ്റ് വഴിയാണെങ്കിലും കൂടുതല്‍ കായ്കള്‍ പിടിച്ചു കിട്ടണമെങ്കില്‍ യന്ത്രസഹായത്തോടെ കൃത്രിമ പരാഗണം നടത്തേണ്ടി വരും. കായ്കള്‍ പാകമായി വരുമ്പോള്‍ ഈന്തപ്പഴം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകും.

തമിഴ്‌നാട്ടില്‍ ചിലയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈന്തപ്പന കൃഷി തുടങ്ങിയിട്ടുണ്ട്. ധര്‍മപുരി ജില്ലയിലുള്ള സാലിഹ നഴ്‌സറി ബര്‍ഹിയിനത്തിലുള്ള ഈന്തപ്പനയുടെ ടിഷ്യു കള്‍ച്ചര്‍ തൈകള്‍ വില്‍ക്കുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ വഞ്ചിപ്പാളയത്ത് കെ.ജി മുരുഗവേല്‍ എന്ന കര്‍ഷകന്റെ 200 ലധികം പനകളുള്ള തോട്ടമുണ്ട്.

Seedlings of palm tissue culture are being sold at Saliha Nursery  in Dharmapuri district. There are over 200 palm plantations of KG Murugavel, a farmer at Vanchippalayam, about 30 km from Coimbatore.

ഏഴു വർഷം പ്രായമുള്ള ഈന്തപ്പന തൈയ്കൾ അലി ആലത്തൂർ എന്ന ഈന്തപ്പന കർഷന്റെ നഴ്സറിയിൽ നിന്നും ആവശ്യക്കാർക്ക് ലഭ്യമാണ് ഫോൺ no. 7306462450, 9947297915

കടപ്പാട്

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വനമഹോത്സവം : പരിസ്ഥിതി പുന:സ്ഥാപനത്തിന് ഒട്ടേറെ പദ്ധതികളുമായി വനംവകുപ്പ്

English Summary: Palm cultivation in Kerala Will it succeed?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds