Features

കുട്ടനാട്ടിലെ കായൽ രാജാവിന്റെ ഭവനം കാക്കണം നിധിപോലെ

മുരിക്കുംമൂട്ടിൽ തൊമ്മിച്ചന്റെ ഈ ഭവനത്തിൽ ഇന്നും പൊന്നാര്യൻറെയും ചെമ്പാവിന്റെയും നറുമണം പരിലസിക്കും.
മുരിക്കുംമൂട്ടിൽ തൊമ്മിച്ചന്റെ ഈ ഭവനത്തിൽ ഇന്നും പൊന്നാര്യൻറെയും ചെമ്പാവിന്റെയും നറുമണം പരിലസിക്കും.

രണ്ടാം ലോക മഹായുദ്ധ കാലത്ത് രാജ്യത്തിനൊപ്പം കേരളവും കൊടും ഭക്ഷ്യ ക്ഷാമത്തിലമർന്നു. തിരുവിതാം കൂർ രാജകുടുംബത്തിന്റെ ആവശ്യപ്രകാരം കുട്ടനാട്ടിലെ ഒരു കർഷകൻ തന്റെ സ്വന്തം ചിന്തയിൽ വിസ്തൃതമായ മൂന്നു കായൽ കട്ട വാരിയിട്ട് നികത്തി.

മുരുക്കുമൂട്ടിൽ ഔതച്ചൻ ജോസഫ് എന്ന മുരുക്കൻ, കായൽ രാജാവ് എന്ന പേര് തുല്യം ചാർത്തികൊടുത്ത മുരുക്കന്റെ കാവാലത്തെ വീട് ഇന്ന് അനാഥമാണ്. പതിനായിരം പറകൾ നിറച്ച ചെമ്പാവ് നെന്മണികൾ കോരിയിട്ട നെല്ലറകൾ നെൽച്ചൂരിന്റെ ഗന്ധം പേറി നിൽക്കുന്നു. കാർഷിക കേരളത്തിന്റെ ആ കാവൽ പുരയിലെ വിശേഷങ്ങൾ


1940 കൾ ,രാജ്യം ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് മുക്തമായിട്ടില്ല. പ്രജാവത്സലനായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിക്കുന്ന കാലം. രാജ വാഴ്ചയുടെ കീഴിലുള്ള തെക്കൻ നാഞ്ചിനാടും വടക്കൻ കുട്ടനാടും നെല്ലുത്പാദനത്തിന്റെ സിരാകേന്ദ്രമായിരുന്നു അക്കാലം.

രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുള്ള അരക്ഷിതാവസ്ഥ രാജ്യത്തോടൊപ്പം തിരുവിതാംകൂറിനെയും ബാധിച്ചു. ദാരിദ്ര്യം തിരുവിതാംകൂറിനെ പിടിമുറുക്കിയപ്പോൾ നെല്ലുത്പാദനം കൂടുതലാക്കാനുള്ള വഴികൾ തേടി രാജഭരണം. തുടർന്ന് രാജാവ് നാട്ടുപ്രമാണികളെ വിളിച്ചു കൂടിയാലോചന നടത്തി.

അതിൽ കുട്ടനാട്ടിലെ കാവലതു നിന്നുള്ള മുരുക്കുംമൂട്ടിൽ തൊമ്മൻ ജോസഫ് എന്ന ഔതച്ചനും ഉണ്ടായിരുന്നു. കൃഷിയെ ഹൃദയത്തോട് ചേർത്ത ശരാശരി കുട്ടനാടൻ കർഷകനായ ഔതച്ചൻ. കുട്ടനാടിന്റെ നെൽഗതി വളർത്താൻ ഞാനുണ്ട്. എന്ന് ഔതച്ചൻ രാജാവിനെ അറിയിച്ചു. എങ്കിൽ ഏതു പാടത്താണ് നെല്ല് വിതയ്ക്കുക എന്നായി രാജാവ്. കായൽ ഉണ്ടല്ലോ എന്നായി ഔതച്ചൻ. കായലിൽ കൃഷിയോ എന്നമ്പരന്നു രാജാവ്. നികത്തും എന്ന് ഔതച്ചൻ വീണ്ടും പറഞ്ഞു. അപ്പൊ എങ്ങനെ എന്നായി രാജാവ്. മഹാരാജാവേ , ഞാനൊരു കുട്ടനാടൻ കർഷകൻ എന്ന് ഔതച്ചൻ വിനയത്തോടെ മറുപടി പറഞ്ഞു.

കായൽ കൃഷിക്കായുള്ള തുല്യം ചാർത്തലോടെ മുരുക്കുംമൂട്ടിൽ ഔതച്ചൻ വിശാലമായ വേമ്പനാട്ടു കായൽ തെങ്ങുകുറ്റികളും മുളങ്കുറ്റികളും കായൽചെളിയിൽ താഴ്ത്തിയിറക്കി ചിറ കെട്ടി വെള്ളം തടഞ്ഞു മണ്ണും കട്ടകളും നിറച്ചു പാടമാക്കി മാറ്റി.

രാജകുടുംബത്തോടുള്ള ആദരവിൽ കട്ട കുത്തി പൊക്കിയെടുത്ത മൂന്നു കായലുകൾക്ക് ചിത്തിര, മാർത്താണ്ഡം, റാണി എന്നീ പേരുകൾ നൽകി. ജനാധിപത്യ ഭരണകൂടം നിർമ്മിച്ച നിയമ ഭേദഗതികളിലെ ഭൂപരിഷ്കരണ നിയമത്തിലൂടെ കായൽ നിലങ്ങൾ കൈവിട്ട ഈ കായൽ രാജാവ് 1972 ഡിസംബർ 9 ന് അന്തരിച്ചു. മുരിക്കുംമൂട്ടിൽ തൊമ്മിച്ചന്റെ ഈ ഭവനത്തിൽ ഇന്നും പൊന്നാര്യൻറെയും ചെമ്പാവിന്റെയും നറുമണം പരിലസിക്കും.

നടവഴികളിൽ നെല്ലിൻതണ്ടിന്റെയും എണ്ണമറ്റ കർഷകത്തൊഴിലാകളുടെയും വിയർപ്പിന്റെയും ഗന്ധം. ചവിട്ടിമെതിക്കുന്ന കതിർകറ്റകളുടെ പരിമളം. ആയിരപ്പറകൾ പതമായളന്നു കൊടുത്ത അങ്കണം.പതിനായിരപ്പറകൾ അളന്നളന്നു സൂക്ഷിച്ച സംഭരണ ശാലകൾ. പോയ കാലത്തിന്റെ ആത്മചൈതന്യം ഇവയല്ലാം പൊന്നുപോലെ കാത്തുപോരുന്നു. അറയും പുരയും പത്തായവും മണിച്ചിത്രത്താഴും നടുമുറ്റവും ഒക്കെയുള്ള മുരിക്കൻ തറവാട് ഒട്ടേറെ ചലച്ചിത്ര ചിത്രീകരണത്തിനു വേദിയായി. ജനാധിപത്യ സംവിധാനത്തിലെ ഏത് ഭരണ മുന്നണിയായാലും കാലഗതിയിൽ കൈമോശം വരാതെ ഈ കാർഷിക പൈതൃക കേന്ദ്രത്തെ സംരക്ഷികേണ്ടതാണ്.അത് കൃഷി അനിവാര്യമായ ഇന്നത്തെ കാലത്തിന്റെ ആവശ്യകത കൂടിയാണ്. കുട്ടനാടിന്റെ കാർഷിക ചരിത്രം കണ്ടറിയാനെത്തുന്ന തലമുറയ്ക്കായി ഈ കൃഷി ഭവനം നിധിപോലെ കാത്തുസൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :യശശ്ശരീരനായ ശ്രീ.ആർ.ഹേലി 2016 നവംബറിൽ കൃഷിജാഗരണിന് നൽകിയ പ്രത്യേക അഭിമുഖം


English Summary: The house of kaayal raajavu at kuttanadu: should be guarded like a treasure

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds