<
Features

മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകത

മണ്ണ് സംരക്ഷണത്തിൽ പുതിയ മാർഗമാണ് കയർ ഭൂവസ്ത്രങ്ങളുടെ ഉപയോഗം
മണ്ണ് സംരക്ഷണത്തിൽ പുതിയ മാർഗമാണ് കയർ ഭൂവസ്ത്രങ്ങളുടെ ഉപയോഗം

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണ്ണിൻറെ ഫലഭൂയിഷ്ഠത സംരക്ഷിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. വിളകളുടെ വളർച്ചയെയും ഉൽപ്പന്നങ്ങളുടെ ഗുണത്തെയും മണ്ണിൻറെ സ്വഭാവം സ്വാധീനിക്കുന്നുണ്ട്. അമിതമായ രാസവളപ്രയോഗവും മിതമായ ജൈവവളപ്രയോഗവും മണ്ണിൻറെ തനതായ സ്വഭാവം നഷ്ടപ്പെടുത്തുന്നു. മണ്ണിൽ അമിതമായി നടത്തുന്ന രാസവളപ്രയോഗം സൂക്ഷ്മജീവികളുടെ വളർച്ച മന്ദീഭവിപ്പിക്കുകയും ആണ് ചെയ്യുന്നത്.

ശാസ്ത്രീയ മണ്ണ് സംരക്ഷണ മാർഗങ്ങൾക്കും ജൈവീക കൃഷിരീതികൾക്ക് മാത്രമേ മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുവാൻ സാധിക്കുകയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ : മണ്ണ് സുരക്ഷ - ജീവന്‍ സുരക്ഷയ്ക്ക് അനിവാര്യം

തരിശായിക്കിടക്കുന്ന സ്ഥലങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുക വഴി ഒരുപരിധിവരെ മണ്ണൊലിപ്പ് തടയാൻ സാധിക്കുന്നു. കൂടാതെ മണ്ണിൻറെ ജലാഗിരണ ശേഷി വർദ്ധിപ്പിക്കുവാനും ഇത് കാരണമാകുന്നു. മണ്ണ് സംരക്ഷണത്തിൽ ഏറ്റവും പുതിയ മാർഗമാണ് കയർ ഭൂവസ്ത്രങ്ങളുടെ ഉപയോഗം. ചെരിവ് കൂടിയതും കുത്തനെ ഉള്ളതുമായ സ്ഥലങ്ങളിലും നദികളുടെ തീരപ്രദേശങ്ങളിലും കയർഭൂവസ്ത്രം ഉപയോഗിച്ച് മണ്ണ് സംരക്ഷണവും ജല സംരക്ഷണവും നടപ്പിലാക്കുക.

ബന്ധപ്പെട്ട വാർത്തകൾ : സംരക്ഷിക്കണം മണ്ണിന്റെ ആരോഗ്യം

Preserving the soil fertility that is being lost is paramount. The nature of the soil affects the growth of crops and the quality of produce.

വരമ്പുകൾ നിർമ്മിക്കുക,വക്കുകൾ ഉണ്ടാക്കുക, ചെറിയ കുളങ്ങൾ ഉണ്ടാക്കുക, നീളത്തിൽ ട്രെഞ്ചുകൾ ഉണ്ടാക്കുക, ആവരണ വിളകൾ വളർത്തുക, വിള പരിവർത്തനം അനുവർത്തിക്കുക, തടയണ നിർമ്മിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ മണ്ണൊലിപ്പ് നിയന്ത്രിക്കുവാനും മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും കാരണമാകുന്നു.കൃഷിയിടങ്ങളിൽ ഉണങ്ങിയ ഇലകളും മറ്റും വസ്തുക്കളും ഉപയോഗിച്ചുള്ള പുതയിടൽ, തൊണ്ട് കുഴിച്ചിടൽ തുടങ്ങിയവയും ജലസംരക്ഷണത്തിനുള്ള ഉപാധികളാണ്. മണ്ണിനെ സംരക്ഷിക്കുവാൻ വളർത്തുമൃഗങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിസർജ്യങ്ങൾ കൃഷിയിടത്തിൽ ഇടുക. വിളകൾ കൃഷി ചെയ്യുന്നതോടൊപ്പം വളർത്തുമൃഗങ്ങളെയും ഒരുപോലെ പരിപാലിച്ചു കൊണ്ടുള്ള കൃഷിരീതിയാണ് ഏറ്റവും പ്രധാനം. മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ജൈവാവശിഷ്ടങ്ങൾ തിരികെ മണ്ണിലേക്ക് കൊടുക്കേണ്ടതാണ്. ഇത് കൃഷിച്ചെലവ് കുറയ്ക്കുവാനും, മണ്ണിൻറെ ഉർവരത നിലനിർത്തുവാനും കാരണമാകുന്നു.

കഴിയുന്നതും ജൈവവളങ്ങളും കീടനാശിനികളും കൃഷിയിടത്തിൽ ഉപയോഗിക്കുക. അന്യം നിന്നു പോകുന്ന നാടൻ വൃക്ഷങ്ങളെ നട്ടു പിടിപ്പിക്കുന്നതും മണ്ണ് സംരക്ഷണത്തിൽ പ്രധാനമാണ്. മണ്ണിന് ഗുണം പകരുന്ന ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കുക. ഇത്തരം വംശനാശം സംഭവിച്ച വൃക്ഷങ്ങളെ വച്ച് പിടിപ്പിക്കുമ്പോൾ ഇത് ജൈവവൈവിധ്യ സംരക്ഷണം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ നമ്മളെ പ്രാപ്തമാക്കുന്നു. മരം വച്ചുപിടിപ്പിക്കുന്നതിലൂടെ മണ്ണുസംരക്ഷണം എന്ന കടമ നമ്മൾ നിറവേറ്റുന്നു.

ബന്ധപ്പെട്ട വാർത്തകൾ : മണ്ണ് പരിശോധന എങ്ങനെ നടത്താം​


English Summary: the need of soli protection and it will be the source of day to day life

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds