<
Features

ഇന്ന് ലോക കാലാവസ്ഥ ദിനം

ലോക കാലാവസ്ഥ ദിനം
ലോക കാലാവസ്ഥ ദിനം

ഇന്ന് ലോകമെങ്ങും കാലാവസ്ഥ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം ആചരിക്കപ്പെടുന്നത്. ഭൗമാന്തരീക്ഷം സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യത്തെ ഊന്നി പറയാനാണ് ഈ ദിനാചരണം കൊണ്ട് അർത്ഥമാക്കുന്നത്. 1950 മാർച്ച് 23നാണ് ലോക കാലാവസ്ഥ സംഘടന നിലവിൽ വന്നത്. ഈ വാർഷിക ദിനമാണ് പിന്നീട് കാലാവസ്ഥ ദിനമായി ആചരിക്കപ്പെട്ടത്.

അനുബന്ധ വാർത്തകൾ: ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത

Today is World Climate Day. This day is celebrated under the auspices of the World Climate Organization under the auspices of the United Nations.

193 രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള സംഘടനയാണ് ലോക കാലാവസ്ഥ സംഘടന. ഇത്തരം ഒരു സംഘടനയെ കുറിച്ചുള്ള ആദ്യമായി ആശയം വരുന്നത് 1873 വിയന്നയിൽ വെച്ച് നടന്ന അന്താരാഷ്ട്ര കാലാവസ്ഥ സമ്മേളനത്തിലാണ്. പിന്നീട് 1950ൽ WMO കൺവെൻഷൻ നൽകിയ അംഗീകാരത്തോടെയാണ് ഈ സംഘടന നിലവിൽ വരുന്നത്. 1951 ശേഷം ലോക കാലാവസ്ഥ സംഘടന ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഒരു സ്പെഷലൈസ്ഡ് ഏജൻസിയെ പിന്നീട് മാറി. ഇതിൻറെ ആസ്ഥാനം നിലവിൽ ജനീവയിൽ ആണ്.

ഏറ്റവും ചൂടേറിയ നൂറ്റാണ്ടുകളിലൂടെ ആണ് ലോകം കടന്നു പോകുന്നത്. മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ജീവനും, പ്രകൃതിക്ക് തന്നെയും ദോഷകരമാകുന്ന രീതിയിൽ ജനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് കാർഷികമേഖലയിലും നിരവധി പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ വെള്ളപ്പൊക്കവും, വരൾച്ചയും ഉരുൾപൊട്ടലും കുറെ യാതനകൾ മാത്രമാണ് സമ്മാനിക്കുന്നത്. തണുപ്പും ചൂടും കലർന്ന ദിനരാത്രങ്ങൾ നമുക്ക് ഓർമ്മയായി മാറിയിരിക്കുന്നു. പകരം നമുക്ക് കൂട്ടായി എത്തിയിരിക്കുന്നത് ചൂടേറിയ ദിനരാത്രങ്ങൾ മാത്രം. മനുഷ്യൻറെ ചെയ്തികൾ തന്നെയാണ് നമ്മുടെ ഭൂമിയെ ചൂടുപിടിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഭൂമിയിൽ ചൂടു കൂടുമ്പോഴും, മഴയുടെ അളവ് കൂടുമ്പോഴും, കുന്നുകൾ ഇടിഞ്ഞു വീഴുമ്പോഴും നാം ഓർക്കേണ്ട കാര്യം ഉണ്ട് പ്രകൃതിയോടുള്ള മനുഷ്യൻറ കടന്നുകയറ്റമാണ് ഇതിനെല്ലാം കാരണം. പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിലും മനോഭാവത്തിലും ആണ് മാറ്റങ്ങൾ വരേണ്ടത്. കാലാവസ്ഥ വിദഗ്ധരുടെ സേവനം പഞ്ചായത്തു തലത്തിൽ തുടങ്ങി ദേശീയതലത്തിൽ വരെ വിവിധ മേഖലകളിൽ ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉള്ള പദ്ധതികൾ ഉണ്ടാകണം. എല്ലാത്തിലും ഉപരി മനുഷ്യൻറെ കൈകടത്തലുകൾ ആണ് അന്തരീക്ഷ കാലാവസ്ഥ മാറ്റങ്ങളെ ഇത്രകണ്ട് ത്വരിതപ്പെടുത്തുന്നതെന്ന് നാം തിരിച്ചറിയണം. ഇതിനെതിരെ പ്രതികരിക്കുന്ന ഒരു സമൂഹം ഉണ്ടായേ മതിയാകൂ....

അനുബന്ധ വാർത്തകൾ: അമിതമായ ചൂട് ആരോഗ്യത്തെ ബാധിക്കാം : കരുതിയിരിക്കുക


English Summary: today celebrating world weather day 2022

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds