ഇന്ന് ഇഡ്ഡലി ദിനം, ഇതാ വായിച്ചോളൂ ഇഡ്ഡലി പിറന്ന കഥ
നല്ല പൂവ് പോലുള്ള ഇഡ്ഡലിയും സാമ്പാറും ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ? ഇല്ലെന്ന് നിസ്സംശയം പറയാം. നിങ്ങൾക്ക് പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്ക് വേണ്ടിയും ഒരു ദിനം ഉണ്ട്. അത് ഇന്നാണ്. മാർച്ച് 30 ലോക ഇഡ്ഡലി ദിനമായി ആചരിക്കുന്നു. മലയാളികൾക്ക് മാത്രമല്ല ലോകത്താകമാനം ഇഡ്ഡലിക്ക് ഫാൻസ് ഉണ്ട്. ലോകാരോഗ്യ സംഘടന പോഷകാഹാരങ്ങളുടെ പട്ടികയിലാണ് ഇഡ്ഡലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പുഷ്ടവും, സ്വാദിഷ്ഠമായ ഇഡ്ഡലി ശ്രീലങ്ക, ബർമ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ അവരുടെ തീൻമേശകളിലെ ഇഷ്ട വിഭവമായി മാറിയിരിക്കുന്നു.
ഇഡ്ഡലിയുടെ ചരിത്രം പരിശോധിച്ചാൽ നാം ആദ്യം എത്തുന്നത് ഇന്തോനേഷ്യയിലെ കോട്ലിയെന്ന ഭക്ഷണത്തിൻറെ ചരിത്രത്തിലേക്കാണ്. ഇന്തോനേഷ്യക്കാരുടെ പ്രിയ ഭക്ഷണമായിരുന്നു കോട്ലി. പണ്ട് ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ അന്വേഷിച്ച് തെക്കേ ഇന്ത്യയിൽ എത്തിയതായി ഒരു കഥ പറഞ്ഞു കേൾക്കുന്നു. ഈ രാജാവിനൊപ്പം കോട്ലി ഉണ്ടാക്കാൻ അറിയുന്ന പാചകക്കാരനും ഉണ്ടായിരുന്നു. പിന്നീട് ഇഡ്ഡലിയുടെ മഹിമ തെക്കേ ഇന്ത്യയിൽ മുഴുവൻ പരക്കുകയാണ് ഉണ്ടായത്. പിന്നീട് തെക്കേ ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ അതിൻറെ രുചിക്കൂട്ടുകൾ എല്ലാവരും തൊട്ടറിഞ്ഞു. ദക്ഷിണേന്ത്യയിൽ കർണാടകയിൽ ആണ് ആദ്യം 'ഇഡ്ഡലി പരീക്ഷണം' നടത്തിയതെന്ന് പറയപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഇഡ്ഡലി / ദോശ മാവ് പുളിപ്പിക്കുമ്പോൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്യണം
2015 മുതലാണ് ഈ ദിനം ആഘോഷിച്ചു വരുന്നത്. ഇഡ്ഡലിയുടെ സ്വീകാര്യത മാത്രമല്ല അതിലടങ്ങിയിരിക്കുന്ന പോഷകാംശങ്ങളുടെ അളവും അത് മനുഷ്യശരീരത്തിന് എത്രമേൽ ഗുണം ചെയ്യും എന്നുള്ള തിരിച്ചറിവുമാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിൽ ഒരു ദിനം ആഘോഷിക്കുവാൻ കാരണമായിത്തീർന്നത്. പുളിപ്പ് കലർന്ന വിഭവങ്ങൾ കഴിക്കുന്നതുവഴി ദഹനസംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും ഇല്ലാതാകുന്നു. പുളിപ്പുള്ള ഭക്ഷണ പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന ഫിറ്റിക്ക് ആസിഡ് ശരീരത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. ഇതുകൂടാതെ ഭക്ഷണം പുളിപ്പിക്കുമ്പോൾ ലഭ്യമാകുന്ന വിറ്റാമിനുകൾ ആയ ഫോളിക്കാസിഡ്, നിയാസിൻ, തയാമിൻ, ആൻറിബയോട്ടിക് തുടങ്ങിയവയും നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഘടകങ്ങളാണ്. ഇതെല്ലാം നമ്മുടെ പ്രിയപ്പെട്ട ഇഡ്ഡലിയിൽ അടങ്ങിയിരിക്കുന്നു എന്ന കാര്യം നമ്മളിൽ പലർക്കും അറിയാതെ പോകുന്നു. ഇത്തരത്തിൽ പുളിപ്പുള്ള ഭക്ഷണപദാർത്ഥങ്ങൾ വിട്ടു ന്യൂജൻ ഫുഡുകളുടെ പിന്നാലെ പോകുന്നവർ നിമിഷനേരം നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചിയെ മാത്രമേ അനുഭവിച്ചറിയുന്നു ഉള്ളൂ. എന്നാൽ പോഷകാംശങ്ങളുടെ കലവറയായ ഇഡ്ഡലിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയൂ... സാമ്പാറും ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ? ഇല്ലെന്ന് നിസ്സംശയം പറയാം. നിങ്ങൾക്ക് പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്ക് വേണ്ടിയും ഒരു ദിനം ഉണ്ട്. അത് ഇന്നാണ്. മാർച്ച് 30 ലോക ഇഡ്ഡലി ദിനമായി ആചരിക്കുന്നു. മലയാളികൾക്ക് മാത്രമല്ല ലോകത്താകമാനം ഇഡ്ഡലിക്ക് ഫാൻസ് ഉണ്ട്. ലോകാരോഗ്യ സംഘടന പോഷകാഹാരങ്ങളുടെ പട്ടികയിലാണ് ഇഡ്ഡലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പുഷ്ടവും, സ്വാദിഷ്ഠമായ ഇഡ്ഡലി ശ്രീലങ്ക, ബർമ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ അവരുടെ തീൻമേശകളിലെ ഇഷ്ട വിഭവമായി മാറിയിരിക്കുന്നു.
Are there any Malayalees who do not like idli and sambar like a good flower? Of course not. There is also a day for your favorite breakfast, Idley. That's it. March 30 is World Idley Day.
ഇഡ്ഡലിയുടെ ചരിത്രം പരിശോധിച്ചാൽ നാം ആദ്യം എത്തുന്നത് ഇന്തോനേഷ്യയിലെ കോട്ലിയെന്ന ഭക്ഷണത്തിൻറെ ചരിത്രത്തിലേക്കാണ്. ഇന്തോനേഷ്യക്കാരുടെ പ്രിയ ഭക്ഷണമായിരുന്നു കോട്ലി. പണ്ട് ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ അന്വേഷിച്ച് തെക്കേ ഇന്ത്യയിൽ എത്തിയതായി ഒരു കഥ പറഞ്ഞു കേൾക്കുന്നു. ഈ രാജാവിനൊപ്പം കോട്ലി ഉണ്ടാക്കാൻ അറിയുന്ന പാചകക്കാരനും ഉണ്ടായിരുന്നു. പിന്നീട് ഇഡ്ഡലിയുടെ മഹിമ തെക്കേ ഇന്ത്യയിൽ മുഴുവൻ പരക്കുകയാണ് ഉണ്ടായത്. പിന്നീട് തെക്കേ ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ അതിൻറെ രുചിക്കൂട്ടുകൾ എല്ലാവരും തൊട്ടറിഞ്ഞു. ദക്ഷിണേന്ത്യയിൽ കർണാടകയിൽ ആണ് ആദ്യം 'ഇഡ്ഡലി പരീക്ഷണം' നടത്തിയതെന്ന് പറയപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉറപ്പായും നിങ്ങൾ പരീക്ഷിക്കേണ്ട ടേസ്റ്റി മസാല പലഹാരങ്ങൾ; ഉണ്ടാക്കി നോക്കൂ
2015 മുതലാണ് ഈ ദിനം ആഘോഷിച്ചു വരുന്നത്. ഇഡ്ഡലിയുടെ സ്വീകാര്യത മാത്രമല്ല അതിലടങ്ങിയിരിക്കുന്ന പോഷകാംശങ്ങളുടെ അളവും അത് മനുഷ്യശരീരത്തിന് എത്രമേൽ ഗുണം ചെയ്യും എന്നുള്ള തിരിച്ചറിവുമാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിൽ ഒരു ദിനം ആഘോഷിക്കുവാൻ കാരണമായിത്തീർന്നത്. പുളിപ്പ് കലർന്ന വിഭവങ്ങൾ കഴിക്കുന്നതുവഴി ദഹനസംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും ഇല്ലാതാകുന്നു. പുളിപ്പുള്ള ഭക്ഷണ പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന ഫിറ്റിക്ക് ആസിഡ് ശരീരത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. ഇതുകൂടാതെ ഭക്ഷണം പുളിപ്പിക്കുമ്പോൾ ലഭ്യമാകുന്ന വിറ്റാമിനുകൾ ആയ ഫോളിക്കാസിഡ്, നിയാസിൻ, തയാമിൻ, ആൻറിബയോട്ടിക് തുടങ്ങിയവയും നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഘടകങ്ങളാണ്. ഇതെല്ലാം നമ്മുടെ പ്രിയപ്പെട്ട ഇഡ്ഡലിയിൽ അടങ്ങിയിരിക്കുന്നു എന്ന കാര്യം നമ്മളിൽ പലർക്കും അറിയാതെ പോകുന്നു. ഇത്തരത്തിൽ പുളിപ്പുള്ള ഭക്ഷണപദാർത്ഥങ്ങൾ വിട്ടു ന്യൂജൻ ഫുഡുകളുടെ പിന്നാലെ പോകുന്നവർ നിമിഷനേരം നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചിയെ മാത്രമേ അനുഭവിച്ചറിയുന്നു ഉള്ളൂ. എന്നാൽ പോഷകാംശങ്ങളുടെ കലവറയായ ഇഡ്ഡലിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയൂ...
ബന്ധപ്പെട്ട വാർത്തകൾ: ചെറുപയര്‍ മതി സ്വാദിഷ്ടവും മൃദുലവുമായ ഇഡ്ഡലി തയ്യാര്‍
English Summary: Today is Idli Day here is the story of Idli's birth
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments