<
Features

ഉദുമ MLA നല്ല ഒന്നാംതരം കർഷകനാണ്.

Kasargode ജില്ലയിലെ Uduma  നിയോജക മണ്ഡലത്തിന്റെ പ്രതിനിധി K. കുഞ്ഞിരാമൻ MLA തികഞ്ഞ ഒരു കർഷകൻ കൂടിയാണ്. ഈ കോവിഡ് കാലത്തും 72 കാരനായ അദ്ദേഹം നിരന്തരം പ്രവർത്തനങ്ങളിലാണ്.സംഘടനകളുടെ പച്ചക്കറി കിറ്റ്, മാസ്ക് , ധാന്യക്കിറ്റ് വിതരണത്തിനായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മണ്ഡലത്തിലെ ആളുകളുടെ സംഭാവനകൾ സ്വീകരിക്കലായാലുംസുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  പഞ്ചായത്ത്‌ തലത്തിൽ വിത്തുകളുടെയും തൈകളുടെയും വിതരണത്തിലായാലും നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ  വീഡിയോ  കോൺഫറൻസ് വഴിയുള്ള യോഗത്തിലായാലും ഉദുമ മണ്ഡലത്തിൽ സംസ്ഥാന സർക്കാർ സഹകരണത്തോടെ  ടാറ്റ ഗ്രൂപ്പ് നിർമ്മിക്കുന്ന ആശുപത്രിയുടെ നിർമ്മാണ പുരോഗതി റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ,ജില്ലാ കലക്ടർ,എന്നിവരോടൊപ്പം വിലയിരുത്തുന്നതിലായാലും MLA എപ്പോഴും കർമ്മ നിരതനാണ്.

ലോക് ഡൗൺ ആയിട്ട് വെറുതെയിരിക്കാൻ Kകുഞ്ഞിരാമൻ MLA ഇല്ല. ഒന്നാം തരമൊരു കർഷകൻ കൂടിയായ അദ്ദേഹം തന്റെ Facebook പേജിലൂടെ നിരന്തരം സംവദിക്കുന്നു. ഈയടുത്ത് താൻ നെൽകൃഷിയിറക്കിയതിന്റെ ഒരു ചെറു വിവരണം ചിത്രങ്ങളോടൊപ്പം അദ്ദേഹം പങ്കു വച്ചു.

K Kunhiraman MLA യുടെ FB Post ൽ നിന്ന്

കേരള സർക്കാരിന്റെ ആഹ്വാന പ്രകാരം കേരളം മുഴുവൻ കൃഷിയിലേക്ക് പോവുകയാണ്. സ്ഥിരമായി ഞാൻ കൃഷി ചെയ്യാറുണ്ടങ്കിലും 1 ഈ വർഷം കൊറോണയുടെ ഭാഗമായി ഭക്ഷ്യ ഉല്പന്നങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ടെന്നും എല്ലാവരും പറ്റുന്ന രീതിയിൽ കൃഷിയെടുത്ത് ഭക്ഷ്യ ഉത്പാദനം വർദ്ധിപ്പിക്കണം എന്ന സർക്കാർ ആഹ്വാനത്തിൽ ഞാനും പങ്കാളിയാവുകയാണ്.

നെൽ കൃഷിയുടെ ഒന്നാം വിളയ്‌ക്ക് വിത്തിറക്കുന്നു. ഇന്നലെ രാത്രി നല്ല മഴ കിട്ടിയത് മൂലം ഇന്ന് രാവിലെ തന്നെ ഞാറ്റടി തയ്യാറാക്കി വിത്ത് ഇടൽ പൂർത്തിയാക്കി. 'ഉമ' നെൽ വിത്താണ് (കൃഷിവകുപ്പിൽ നിന്നും ലഭിച്ചത്) ഒന്നാം നെൽ വിളയ്‌ക്ക് ഉപയോഗിക്കുന്നത്. നല്ല മഴ കിട്ടിയാൽ ഒരു മാസത്തിനുള്ളിൽ മാറ്റി നടാൻ പാകത്തിലാണ് ഞാറ്റടി തയ്യാറാക്കിയത്ത്. കോവിഡ് ഹോട്സ്പോട്ടായിരുന്ന കാസർഗോഡു ജില്ലയിലെ രോഗവ്യാപനത്തെ കൃത്യമായ നിയന്ത്രണങ്ങളിലൂടെ Greenzone ആയി മാറിയതും ശ്രദ്ധ നേടിയിരുന്നു.

തൃശൂരിൽ നടന  vaiga Agri exhibition ൽ അതിഥിയായി പങ്കെടുക്കവേ കാസർഗോഡു നിന്നുള്ള പൂരക്കളി സംഘത്തോടൊപ്പം ചേർന്ന് Perform ചെയ്തത് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഊഷരഭൂമിയെ കതിരണിയിച്ച കർഷകന്റെ കർമ്മ നിയോഗ കാഴ്ചകൾ ........


English Summary: Uduma MLA is a good farmer.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds