Features

വാസ്‌തുവും ആരോഗ്യവും !

വാസ്‌തു പുരുഷ മണ്‌ഡലം
വാസ്‌തു പുരുഷ മണ്‌ഡലം

മനുഷ്യശരീരം പോലെതന്നെ ഒരു ശരീരമായാണ് സ്ഥപതി കെട്ടിടത്തെ കാണുന്നത് .
നമ്മുടെ ഭവനത്തിൻറെ വ്യത്യസ്തമായ ദിശകൾ നമ്മുടെ ശരീരത്തിന്റെ വ്യത്യസ്ഥഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ ഒരു തത്വമാണ് '' വാസ്‌തു പുരുഷ മണ്‌ഡലം '' എന്നതിലൂടെ സ്ഥപതി വ്യക്തമാക്കുന്നത് .
നമ്മൾ സാധാരണയായി ഒരു ചിത്രം ഗ്രാഫിട്ട് വരക്കാറുണ്ട്.
ഈ ഗ്രാഫ് യഥാർത്ഥ ചിത്രത്തിലുള്ള കാര്യങ്ങൾ നമ്മൾ വരയ്ക്കുന്ന ചിത്രത്തിലും അതാത് സ്ഥാനത്ത് കൃത്യമായി വരാൻ സഹായിക്കുന്നു.

ഇതു പോലെ വാസ്‌തുശാസ്‌ത്രത്തിൽ ഉപയോഗിക്കുന്ന ഗ്രാഫാണ് ''വാസ്‌തു പുരുഷ മണ്ഡലം ''
ഊടും പാവുമായി രേഖകൾ വരയ്ക്കുമ്പോൾ ശതപദം ,ചതുർഷ്ഠിപദം ,ഏകാദശി
പദം തുടങ്ങി 32 തരത്തിലുള്ള വാസ്‌തുപുരുഷ മണ്ഡലങ്ങൾ ഉപയോഗപ്പെടുത്താറുണ്ട് .
ഇതിൽ സാധാരണയായി മനുഷ്യൻ വസിക്കുന്ന ആലയങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ഏകാദശി പദ വാസ്‌തു പുരുഷ മണ്ഡലം .

ഏകാദശി പദ വാസ്‌തു പുരുഷ മണ്ഡലം എന്നത് 9 കളങ്ങൾ മുകളിലേയ്ക്കും 9 കളങ്ങൾ താഴോട്ടും ക്രമീകരിച്ച് 9 X 9 =81 കളങ്ങൾ രൂപപ്പെടുന്ന ഒരു ഗ്രാഫാണ്.
പോസിറ്റിവായിട്ടുള്ള ഊർജ്ജത്തെ ദേവതയായിക്കണ്ട് ഓരോ ദേവതകൾക്കും ഒരു കളങ്ങൾ നൽകുന്നു .

ഈ വാസ്തുപുരുഷ മണ്ഡലം നമ്മുടെ വീടിൻറെ മുകളിൽ വെയ്ക്കുകയാണെങ്കിൽ ഓരോ ദേവതകളും ( പോസിറ്റീവ് ഊർജ്ജം )എവിടെയെല്ലാം വരുന്നൂ എന്ന് നമുക്ക് വളരെ വ്യക്തമായി അറിയാൻ കഴിയും .അതുപോലെതന്നെ വാസ്‌തുപുരുഷൻ എന്ന ഭീമമായ ഒരു അസുരസങ്കൽപ്പത്തിന്‌ മുകളിലാണ് ഈ 8 കളങ്ങളിലായി പോസിറ്റീവായുള്ള ദേവതകൾ നിരന്നിരിക്കുന്നത്.

വാസ്‌തു പുരുഷൻറെ തലഭാഗം വരുന്നത് വടക്ക് കിഴക്ക് ദിശയിലാണ്. വലത് കൈമുട്ടും വലത് കാൽമുട്ടും വരുന്നത് തെക്കു കിഴക്കു ദിശയിലുമാണ്.
ഇടതു കാൽ മുട്ടും ഇടത് കൈമുട്ടും വരുന്നത് പടിഞ്ഞാറു ദിശയിലും കാൽഭാഗം വരുന്നത് തെക്ക് പടിഞ്ഞാറു ദിശയിലും .

പൊക്കിൾഭാഗം നടുക്ക് ബ്രഹ്മസ്ഥാനത്തായി വരുന്നു .വടക്ക് കിഴക്ക് കോൺ മുതൽ തെക്കു പടിഞ്ഞാറ് കോൺ വരെ നടുവിലൂടെ രജ്ജുവായി നട്ടെല്ല് സ്ഥിതി ചെയ്യുന്നു .
അതായത് നമ്മുടെ ശരീരത്തിലുള്ള എല്ലാ അവയവങ്ങളും നമ്മുടെ വീടിൻറെ ഓരോ ഭാഗങ്ങളായി ബന്ധപ്പെട്ടിരിക്കുന്നു എന്നർത്ഥം. വടക്ക് കിഴക്ക് എന്തെങ്കിലും പ്രശ്‌നം വന്നാൽ അതിനർത്ഥം തലയുമായി ബന്ധപ്പെട്ട എന്തോ ഒരസുഖം വീട്ടുകാരെ ബാധിക്കുന്നുണ്ട് എന്നാണ് .

ഒരാൾക്ക് കാൽ വേദന സ്ഥിരമായി വരുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ വസിക്കുന്ന വീടിൻറെ തെക്ക് പടിഞ്ഞാറ് ദിശയിൽ എന്തോ പ്രശ്നമുണ്ടെന്നുവേണം അനുമാനിക്കാൻ .
ബ്രഹ്മസ്ഥാനത്ത് അതായത് മധ്യഭാഗത്ത് ബീമുകളും തൂണുകളും കോണിപ്പടികളും വന്നാലാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളും വയറ് സംബന്ധമായ പ്രശ്‌നങ്ങളും വരുന്നത്.
ഇവിടെയാണ് വാസ്‌തു ശാസ്ത്രവിധിപ്രകാരം കെട്ടിടങ്ങൾ പണിയേണ്ടത് അത്യാവശ്യമാകുന്നത്.

മർമ്മസ്ഥാനങ്ങളിൽ തൂണുകളും ചുമരുകളും വന്നാൽ മർമ്മപീഡകൾ ഉണ്ടാകും .
ഇനി തെക്ക് കിഴക്കു പ്രശ്നങ്ങൾ വന്നു എന്നിരിക്കട്ടെ അപ്പോഴാണ് തൊലിപ്പുറത്തുള്ള അസുഖങ്ങളും ക്ഷീണവും ഇരട്ടവ്യക്തിത്വങ്ങളും ഉണ്ടാകുന്നത് .

അതായത് ഒരു വ്യക്തിക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ടോ അവയ്‌ക്കെല്ലാം തന്നെ കാരണം അയാൾ താമസിക്കുന്ന ഭവനവും കൂടുതൽ നേരം ചിലവഴിക്കുന്ന ജോലി സ്ഥലവുമാണ് .
''ഓ ,ജോലിസ്ഥലവും വീടും നമ്മളെ ബാധിക്കുമത്രേ.ഓരോ പൊട്ടത്തരങ്ങൾ പറയുന്നു ''- എന്ന് നിങ്ങളുടെ മനസ്സിൽ തോന്നിയേക്കാം.

കാരണം നമ്മുടെ ബുദ്ധിയ്ക്ക് ശാസ്ത്രീയമായ വിശകലനങ്ങൾ വേണമല്ലോ ?'
എന്നാൽ നിങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകൾ അറിയുവാൻ താൽപ്പര്യമുണ്ടോ ?
എങ്കിൽ ഞാൻ ചില പ്രപഞ്ച സത്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാം.
വീടും ജോലിസ്ഥലവും എങ്ങിനെ നമ്മളെ ബാധിക്കുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും .
വീടും ജോലിസ്ഥലങ്ങളും നമ്മളെ സ്വാധീനിക്കുന്നതിന് പിന്നിലെ ശാസ്ത്രീയത

1 - സൂര്യൻ കിഴക്ക് ഉദിക്കുന്നു .സൂര്യനാണ് പ്രാണന് ആധാരം.

പണ്ട് നമ്മുടെ കേരളത്തിൽ പണിതിരുന്ന വീടുകൾ അധികവും കിഴക്ക് ദർശനമായിട്ടായിരുന്നു .
വളരെ അദ്ധ്വാനശീലരായിരുന്ന കേരളത്തിലെ ജനങ്ങളെ അണുബാധയിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും കാത്തുസൂക്ഷിച്ചിരുന്നത് കിഴക്കിനി കോലായിൽ അരുണോദയം പവനരച്ച് എഴുതുന്നത് കൊണ്ടായിരുന്നു .
അതായത് കിഴക്കോട്ട് മുഖവും ധാരാളം ജനലുകളും വാതിലുകളൂം ഉണ്ടാക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും .ഇത് ശാസ്ത്രീയമായ ഒരു സത്യമാണ് .

2 -വടക്ക് നോക്കി വെച്ച് അക്ഷാംശ രേഖക്കും രേഖാംശരേഖക്കും സാമന്തരികമായി വീടുകൾ പണിതാൽ ഭൂമിയുടെ കറക്കം നമ്മൾക്ക് നല്ല ആരോഗ്യം സമ്മാനിക്കും .
ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം .

നിങ്ങൾ ഒരു ബസ്സിൽ യാത്ര ചെയ്യുകയാണെന്ന് കരുതുക .ബസ്സു പോകുന്ന അതെ ദിശയിൽ നിങ്ങൾ ഇരിക്കുകയാണെങ്കിൽ യാത സന്തോഷപ്രദമാവും.
എന്നാൽ ഡ്രൈവറുടെ ഇടത് വശത്തായി വരുന്ന സീറ്റിൽ ഇരുന്നാണ് നിങ്ങൾ യാത്ര ചെയ്യുന്നതെന്ന് കരുതുക .യാത്ര എങ്ങിനെയിരിക്കും ?
നിങ്ങൾ അസ്വസ്ഥമാകും .കാരണം നമ്മൾ ഇരിക്കുന്ന ദിശയും ബസ്സു മുന്നോട്ട് പോകുന്ന ദിശയും രണ്ടും രണ്ടാണ്.

ഇതേ അവസ്ഥതന്നെയാണ് കുറ്റിയടിക്കുമ്പോഴും ഉണ്ടാകുന്നത് .മനുഷ്യൻറെ ശരീരത്തിലെ ദഹനവ്യവസ്ഥയും മറ്റ് ശാരീരിക പ്രവർത്തനങ്ങളും പ്രവർത്തിക്കുന്നത് പൂർണ്ണമായും ഭൂമിയുടെ ഗുരുത്വാകർഷണബലവും ഭൂമിയുടെ ചലനവും നിമിത്തമാണ് .
അപ്പോൾ നമ്മൾ കിടന്നുറങ്ങുന്നതും പണിയെടുക്കുന്നതും എല്ലാം തന്നെ ശരിയായ ദിശയ്ക്ക് അനുസൃതമായാണെങ്കിൽ നമ്മളുടെ ആരോഗ്യവും പ്രസരിപ്പും നാൾക്കുനാൾ വർദ്ധിക്കും .
അഥവാ ഭൂമിയുടെ ഒഴുക്കിനനുസരിച്ച് ദിശകൾക്ക് സാമന്തരികമായി അല്ലാതെയുള്ള ദിശയിലാണ് വീട് പണിതതെങ്കിൽ നമ്മുടെ ദഹനവ്യവസ്ഥ തകരാറിലാവുകയും വയറിന് പ്രശ്നങ്ങൾ വരികയും ഇടക്കിടക്ക് ഡോക്ടറെ കാണേണ്ടതാണ് വരും .

3 -ഇപ്പോൾ നിങ്ങൾക്ക് ബോധമുണ്ട് .കാരണം ബോധത്തോടുകൂടിയാണല്ലോ നിങ്ങൾ ഇതിപ്പോൾ വായിക്കുന്നത്.

നിങ്ങൾ ഉണർന്നിരിക്കുകയാണ് .എന്നാൽ നിങ്ങൾ ഉറങ്ങുകയാണെങ്കിലോ ?
വാസ്തവത്തിൽ നിങ്ങളുടെ ജീവൻ പോവുകയാണ് .അതുകൊണ്ടാണ് നേരം വെളുത്താൽ വായ നാറുന്നത് .മൃതശരീരം നാറും .പേടിക്കേണ്ട .ചെറിയൊരു കറണ്ട് ശരീരത്തിൽ ഉണ്ടാകും കേട്ടോ . നമ്മളുടെ ശരീരത്തിൽ ഒരു ബയോളജിക്കൽ ക്ളോക്കുണ്ട് .

അതിന്റെ പ്രവർത്തനഫലമായാണ് രാവിലെ ബ്രേക്ക്ഫാസ്റ് വേണമെന്നും ഉച്ചയ്ക്ക് ഭക്ഷണം വേണമെന്നും തുടങ്ങി സമയാസമയങ്ങളിൽ ഉണ്ടാകുന്ന എല്ലാപ്രവർത്തനങ്ങളും നടക്കുന്നത് .
നമുക്ക് രാത്രിയായാൽ ഉറക്കം വരുന്നതും ഇതിന്റെ പ്രവർത്തനഫലമായാണ്.
അപ്പോൾ നമ്മൾ ഗാഢനിദ്രയിലായാൽ നമ്മുടെ ശരീരം ചുറ്റുപാടുമുള്ള അന്തരീക്ഷവുമായി ഒന്നായിച്ചേരും.കാരണം നമ്മൾ ഉറങ്ങിക്കഴിഞ്ഞാൽ ബോധമില്ലല്ലോ ?.

നിങ്ങളുടെ ബെഡ്‌റൂമും വീടും പരിസരവും എപ്രകാരമാണോ ഉള്ളത് അപ്രകാരത്തിലുള്ള ഒരു ബോധമണ്ഡലമായിരിക്കും നിങ്ങൾ ഉണർന്നെഴുന്നേറ്റാൽ നിങ്ങൾക്ക് ഉണ്ടാകുക .
'യത് പിണ്ഡേയത് ബ്രഹ്‌മാണ്ഡേ ' എപ്രകാരമുള്ള പിണ്ഡമാണോ ( ശരീരം ) അപ്രകാരമുള്ള ഒരു ബ്രഹ്‌മാണ്ഡം സൃഷ്ട്ടിക്കപ്പെടുന്നു.

4 നമ്മളെ സൃഷ്ട്ടിച്ചിരിക്കുന്നത് പഞ്ചഭൂതങ്ങളെക്കൊണ്ടാണ് .

പഞ്ചഭൂതങ്ങൾ എന്നാൽ ആകാശം വായു അഗ്നി ജലം ഭൂമി .പ്രപഞ്ചത്തിലുള്ള എല്ലാം തന്നെ പ്രകർഷണേന പഞ്ചതീകൃതമായതാണ് . എന്നു വെച്ചാൽ പരിണാമങ്ങളിലൂടെ പഞ്ചഭൂതങ്ങളിൽ ഓരോന്നും ഏറിയും കുറഞ്ഞും കൂടിച്ചേർന്ന് സൃഷ്ടിക്കപ്പെട്ടതാണ് എല്ലാം .
നമ്മുടെ ശരീരം കൂടുതൽ സമയം ചിലവഴിക്കുന്ന ചുറ്റുപാടിലുള്ള അന്തരീക്ഷത്തിലെ പഞ്ചഭൂതങ്ങളുമായി ഇപ്പോഴും ചേർന്നിരിക്കും .
നമ്മൾ ഉറങ്ങിയാൽ ചുറ്റുപാടുമുള്ള പഞ്ചഭൂതങ്ങളുമായി എപ്പോഴും ചേർന്നിരിക്കും .
നമ്മൾ ഉറങ്ങിയാൽ ചുറ്റുപാടുമുള്ള പഞ്ചഭൂതങ്ങളുമായി ഒന്നായിച്ചേരുന്നു .
വാസ്തുശാസ്ത്രത്തിൽ പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഓരോ ദിശയിലും വളരെ വ്യക്തമായി അനുഭവിക്കാൻ പറ്റും .
ഉദാഹരണമായി ഒരു കെട്ടിടത്തിന്റെ തെക്കു കിഴക്ക് ഭാഗത്താണ് അഗ്നിയുടെ സ്ഥാനം .അപ്പോൾ തെക്ക് ഒരു വാർട്ടർ പൈപ്പ് വന്നാലോ ?.
തെക്ക് കിഴക്ക് മൂല വീടിനില്ലെങ്കിലോ ?
അപ്പോഴാണ് ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും എല്ലാംതന്നെ ഒരു വ്യക്തി അനുഭവിക്കേണ്ടിവരിക .

5 -മാസ്സും എനർജിയും തമ്മിൽ വിപരീതബന്ധമാണുള്ളത് .

മാസ്സ് ( പിണ്ഡം ,സാധനങ്ങൾ ) കൂടുതലായിവന്നാൽ അവിടെ ഊർജ്ജം കുറയും .അപ്പോൾ നമ്മളുടെ വീട്ടിൽ അനാവശ്യസാധനങ്ങളും ചപ്പുചവറുകളും കൂടിയാലോ ?
നമ്മുടെ ഊർജ്ജം കുറയും ,അവശത വരും .നമുക്ക് രാവിലെ എഴുനേൽക്കാൻ മടിയാകും .നേരെമറിച്ച് സാധനങ്ങൾ കുറഞ്ഞാൽ വളരെയധികം വായുപ്രവാഹവും ഊർജ്ജപ്രവാഹവും ഉള്ളവീടാണെങ്കിലോ ?. വൃത്തിയും വെടിപ്പുമുള്ള ഇടങ്ങളിലെ ലക്ഷ്മി കയറിവരികയുള്ളൂ .

6 -എല്ലാ ദിശകളിലും ഒരേപോലെയല്ല ഭാരത്തിൻറെ ക്രമീകരണം .

തെറ്റായ ദിശയിൽ കൂടുതൽ ഭാരം വന്നാൽ ജീവിതത്തിൻറെ താളം തെറ്റും .നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം ബാങ്കിലേയ്ക്കും മറ്റുള്ളവരുടെ കയ്യിലേയ്ക്കും നൽകേണ്ടിവരും .

ഇതുപോലെ ശാസ്ത്രീയമായ പല കാരണങ്ങളുമാണ് നമ്മുടെ താളവും പ്രപഞ്ചതാളവും വ്യത്യസ്ഥമാകുന്നത് .പ്രപഞ്ചം സമൃദ്ധിയിലാണ്.ഒന്നുമില്ലാത്തതിൽ നിന്നും എല്ലാം സൃഷ്‌ടിക്കുന്നു .ഒരു മാങ്ങയുടെ അണ്ടി കുഴിച്ചിട്ടാൽ ആയിരക്കണക്കിന് മാങ്ങയുണ്ടാകും ,ഒരു തേങ്ങ കുഴിച്ചിട്ടാൽ തെങ്ങിൽനിന്നും ആയിരക്കണക്കിന് തേങ്ങകൾ കിട്ടും.
അപ്പോൾ ഒരാൾ ദരിദ്രനും രോഗിയുമാകാനുള്ള കാരണം അയാളുടെ താവളവും പ്രപഞ്ചതാളവും രണ്ടും രണ്ടാകുന്നതാണ്. മറിച്ച് നമുക്ക് ഭാഗ്യം തരുന്നത് സമൃദ്ധിയുടെ ഭാഗ്യകൽപ്പമാണ് .വാസ്തുശാസ്ത്രം ഉപയോഗിക്കൂ സമൃദ്ധിയിൽ ജീവിക്കൂ.
കൂടുതലായി വാസ്‌തുശാസ്‌ത്രത്തെക്കുറിച്ചറിയാനും നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാതെയുള്ള വാസ്തുദോഷപരിഹാര നിർദ്ദേശങ്ങൾക്കും

വാസ്തുദോഷനിർണ്ണയത്തിനും വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുമായി ആർക്കും ബന്ധപ്പെടാവുന്നതാണ് : 9744830888 , 7034207999 .


English Summary: Vasthu and health for a common man

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds