ഇവ കൃഷി ചെയ്‌താൽ 30 ദിവസം കൊണ്ട് വിളവെടുക്കാം
വെറും 30 ദിവസം കൊണ്ട് വിളവെടുക്കാവുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം.
ചീര
വളരെ വേഗത്തിൽ കൃഷി ചെയ്യാൻ പറ്റിയ ഒന്നാണ് ചീര. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ കൃഷി ചെയ്താൽ ഒരു മാസം കൊണ്ട് വിളവെടുപ്പ് നടത്താം. 15 ദിവസത്തിൽ ഒരിക്കൽ ചാണകം, ഗോമൂത്രം തുടങ്ങിയവ നൽകുന്നത് നല്ലതാണ്.
പാലക് ചീര
വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു ഇനമാണ് പാലക് ചീര. പച്ചച്ചീരയിൽ നിന്ന് രുചിയിൽ വളരെയധികം വ്യത്യാസമുള്ള ഒരു ഇലക്കറിയാണ് പാലക് ചീര. പുതിയ തരം വിഭവങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തയാറാക്കാൻ പറ്റിയ ഒന്നാണ് പാലക് ചീര.
ലെറ്റസ്
കേരളത്തിൽ വളരെയധികം പ്രചാരം കിട്ടിയിട്ടില്ലാത്ത ഒരു പച്ചക്കറിയാണ് ലെറ്റസ്, സലാഡ് ഉണ്ടാക്കാനും പച്ചക്ക് കഴിക്കാനും സാധിക്കുന്ന ഈ ഇലക്കറി വിദേശ രാജ്യങ്ങളിൽ വൻ പ്രചാരം നേടിയിട്ടുള്ള ഒന്നാണ്. വിറ്റമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയായ ലെറ്റസിന്റെ ഇലകൾ സാധാരണയായി വേവിച്ച് കഴിക്കാറില്ല. ബർഗർ, സാൻവിച്ച് തുടങ്ങിയ വിദേശ സ്‌നാക്കുകൾ ഉണ്ടാക്കാനായി ഇത് ഉപയോഗിക്കാറുണ്ട്. വിളവെടുക്കാൻ വൈകിയാൽ ഇതിൻറെ ഇലകൾക്ക് കയ്പ്പുരസം വരും.
കേൽ
ലെറ്റസ് പോലെ തന്നെ മലയാളികൾക്കിടയിൽ പ്രചാരമില്ലാത്ത ഒരു ഇലക്കറിയാണ് കേൽ. എന്നാൽ, ഇതിന്റെ വിത്തുകൾ നഴ്സറികളിൽ ലഭ്യമാണ്. കാബേജിന്റെ വിഭാഗത്തിൽപ്പെട്ട ഈ ഇലക്കറി തോരൻ, കറി എന്നിവ പാകം ചെയ്യാൻ നല്ലതാണ്. ക്യാബേജിന്റെ രുചി തന്നെയാണ് ഇതിനും. വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഈ ഇലക്കറി 30 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ പാകമാകും
ജെർജർ
ഗൾഫ് രാജ്യങ്ങളിൽ സുലഭമായി ലഭിക്കുന്ന ഈ പച്ചക്കറിയ്ക്ക് കുരുമുളകിന്റെ രുചിയോടു സമാനമായ സ്വാദാണ്. പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കാൻ പറ്റുന്ന ഒരു ഇലക്കറിയാണ് ഇതും.
ഹൈബ്രിഡ് റാഡിഷ്
30 ദിവസത്തിനുള്ളിൽ തന്നെ ചെറിയ കിഴങ്ങുകൾ പാകപ്പെടുന്ന ഒരു പച്ചക്കറി ഇനമാണ് ഹൈബ്രിഡ് റാഡിഷ്. വ്യത്യസ്തമായ ഇനങ്ങളിൽ കാണപ്പെടുന്ന ഇതിൻറെ ഇലകളും ഭക്ഷ്യയോഗ്യമാണ്. തോരൻ ഉണ്ടാക്കാനും കറികൾ ഉണ്ടാക്കാനും ഇത് ഉപയോഗിക്കാം. 60-70 ദിവസമെടുത്ത് പാകപ്പെടുന്ന റാഡിഷുകളെക്കാൾ ഇതിൻറെ കിഴങ്ങുകൾ ക്ക് വലിപ്പം കുറവായിരിക്കും.
മൈക്രോ ഗ്രെയ്ൻസ്
വളരെ എളുപ്പത്തിൽ കൃഷി ചെയ്‌ത് പത്ത് പതിനഞ്ച് ദിവസം കൊണ്ട് വിളവെടുത്ത ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് മൈക്രോ ഗ്രെയ്ൻസ്. നല്ല പോഷക മൂല്യങ്ങളുള്ള ഇത് വിളവെടുക്കാൻ 30 ദിവസം പൂർണമായി എടുക്കുകയില്ല. 10 -15 ദിവസങ്ങൾക്ക് ശേഷം ഇത് വിളവെടുക്കാം.
English Summary: vegetables which can be harvested in 30 days
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments