Features

World Tourism Day 2022; നിങ്ങൾ നഷ്‌ടപ്പെടുത്താൻ പാടില്ലാത്ത ഇന്ത്യയിലെ ഈ 10 സ്ഥലങ്ങൾ

tourist
നിങ്ങൾ നഷ്‌ടപ്പെടുത്താൻ പാടില്ലാത്ത ഇന്ത്യയിലെ ഈ 10 സ്ഥലങ്ങൾ

ഇന്ന് ലോക വിനോദസഞ്ചാര ദിനം. കോവിഡിന് ശേഷം ലോകം വീണ്ടും സഞ്ചാരികളുടെ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും യാത്ര ചെയ്യുന്ന അവസരമാണ് എന്ന സവിശേഷതയും ഇത്തവണത്തെ വിനോദസഞ്ചാര ദിനത്തിനുണ്ട്. കേരളത്തിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് വിനോദ സഞ്ചാരം എന്നതിനാൽ തന്നെ ഈ ദിവസം അത്രയേറ പ്രാധാന്യമർഹിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: 'കൃഷിക്കൊപ്പം കളമശ്ശേരി'യ്ക്ക് തുടക്കം...കൂടുതൽ കൃഷി വാർത്തകൾ

കൂടാതെ, വൈവിധ്യസംസ്കാരത്തിൽ ഊന്നിയ ഇന്ത്യൻ ഉപഭൂഖണ്ടവും സഞ്ചാരികൾക്ക് കാഴ്ചകളുടെ വസന്തമൊരുക്കുന്നു. ഭൂപ്രകൃതിയിലും ചരിത്രത്തിലും വ്യത്യസ്തത സൂക്ഷിക്കുന്ന ഇന്ത്യൻ പൈതൃകത്തിലേക്കും മനോഹാരിതയിലേക്കും കടന്നുചെല്ലാൻ ആഗ്രഹിക്കാത്തവരും വിരളം. ഇത്തരത്തിൽ ഇന്ത്യയെ അറിയാൻ ആഗ്രഹിക്കുന്നവർ കണ്ടിരിക്കേണ്ട 10 സംസ്ഥാനങ്ങൾ പരിചയപ്പെടാം.

  1. കേരളം

വിദേശികളുടെയും സ്വദേശികളുടെയും ഇഷ്ടസ്ഥലങ്ങളിൽ ഇടംനേടിയിട്ടുള്ള ദൈവത്തിന്റെ സ്വന്തം നാട്. കുന്നുകളുടെയും കായലുകളുടെയും നാട്ടിൽ മനോഹരമായ ബീച്ചുകളും ചരിത്രപ്രസിദ്ധമായ കോട്ടകളും കൊട്ടാരങ്ങളും കൂടാതെ, ഏർമാട വാസം വരെ ലഭ്യമാകുന്ന വനങ്ങളും ഉൾപ്പെടുന്നു.

കേരളത്തിലെ മൂന്നാർ, തിരുവനന്തപുരം, കോഴിക്കോട്, കോവളം, കൊച്ചി, തൃശ്ശൂർ പോലുള്ള പ്രദേശങ്ങൾ ടൂറിസ്റ്റുകൾക്കിടയിൽ പ്രശസ്തമാണ്.

  1. ഗോവ

അതിമനോഹരമായ ബീച്ചുകളും ഒപ്പം മനം കുളിർപ്പിക്കുന്ന കാലാവസ്ഥയും. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഗോവ സന്ദർശിക്കാം. എത്ര പ്ലാനുകൾ റദ്ദാക്കിയാലും, ഓരോ യാത്രക്കാരനും സംസ്ഥാനത്തിലേക്കുള്ള ഒരു യാത്ര നിർബന്ധമാണ്.

  1. രാജസ്ഥാൻ

വിസ്തൃതമായ മരുഭൂമികളും ചുമന്ന കോട്ടകളും നിറഞ്ഞ രാജസ്ഥാൻ വിനോദ സഞ്ചാരത്തിന് വളരെ അനുയോജ്യമാണ്. മരുഭൂമികൾ മാത്രമല്ല വനപ്രദേശങ്ങളും നിറഞ്ഞ രാജസ്ഥാനിലെ വേറിട്ട ഭക്ഷണവും സംസ്കാരവും സഞ്ചാരികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

  1. ഹിമാചൽ പ്രദേശ്

മണാലി, ഷിംല, ധർമശാല തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങൾ മുതൽ റോഹ്താങ്ങിലേക്കും മറ്റും സാഹസികമായ ട്രെക്കിങ്ങുകൾ വരെ ഉൾക്കൊള്ളുന്ന യാത്രയ്ക്ക് തെരഞ്ഞെടുക്കാവുന്ന ടൂറിസ്റ്റ് സ്പോട്ടാണ് ഹിമാചൽ പ്രദേശ്. മഞ്ഞുമലകളും കുന്നുകളും കാഴ്ചയുടെ മറ്റൊരു അനുഭവമാണ്.

  1. ഉത്തരാഖണ്ഡ്

ഹിമാലയം, ശിവാലിക് കുന്നുകൾ, ഗർവാൾ പർവതനിരകൾ എന്നിവ അടങ്ങിയ ഉത്തരാഖണ്ഡ് മനസ്സും കണ്ണും നിറയ്ക്കുന്ന അനുഭവം സഞ്ചാരികൾക്ക് പ്രദാനം ചെയ്യും. ഋഷികേശ്, ഹരിദ്വാർ, കേദാർനാഥ് ക്ഷേത്രം തുടങ്ങിയ ലോകപ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളും ഈ സംസ്ഥാനത്താണുള്ളത്.

  1. ആഗ്ര-മഥുര-ഡൽഹി ട്രയാംഗിൾ

ഈ നഗരങ്ങൾ വേറെ സംസ്ഥാനങ്ങളിലാണെങ്കിലും സമീപത്തായി സ്ഥിതി ചെയ്യുന്നു. ആഗ്രയിലെ സ്മാരകങ്ങൾ മുതൽ മഥുരയിലെയും വൃന്ദാവനത്തിലെയും ക്ഷേത്രങ്ങളും, ഒടുവിൽ ഇന്ത്യയുടെ തലസ്ഥാന നഗരവും അവിടത്തെ സംസ്കാരവും തികച്ചും അത്ഭുതകരമായ യാത്രാനുഭവം സമ്മാനിക്കും.

  1. കശ്മീർ

'ഭൂമിയിലെ സ്വർഗ്ഗം' എന്ന് വിശേഷിപ്പിക്കുന്ന കശ്മീർ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. അതിമനോഹരമായ താഴ്‌വരകളും പർവ്വതങ്ങളും തോട്ടങ്ങളും. ശ്രീനഗറിലെ ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകൾ മുതൽ ഗുൽമാർഗിലെ സ്കീയിങ് വരെ ആസ്വദിക്കാനുള്ള സവിശേഷ അനുഭവങ്ങളാണ്.

  1. മേഘാലയ

ഹിൽ സ്റ്റേഷനുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് മേഘങ്ങളുടെ നാട് മികച്ച ഓപ്ഷനാണ്. രാജ്യത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് മേഘാലയ. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ ഉരുണ്ട കുന്നുകൾ പ്രകൃതി സൗന്ദര്യത്തിന്റെ പ്രധാന ഉറവിടമാണെന്ന് പറയാം.

  1. സിക്കിം

സാഹസിക വിനോദം ഇഷ്ടപ്പെടുന്നവർക്ക് മികച്ച സ്പോട്ടാണ് സിക്കിം. കാരണം സോളോ ട്രിപ്പിനും മറ്റും അനുയോജ്യമായ ടൂറിസകേന്ദ്രമാണ് ഇവിടം.  ചെറുതും വലുതുമായ അറുപതോളം വെള്ളച്ചാട്ടങ്ങളും ടെമിയിലെ തേയിലത്തോട്ടങ്ങളുമെല്ലാം യാത്രികർക്ക് വളരെ മികച്ച സ്ഥലമാണ്.

  1. ലഡാക്ക്

വടക്കുകിഴക്കൻ പ്രദേശത്തെ സമൃദ്ധമായ മലനിരകൾ അടങ്ങിയ ലഡാക്ക്. തണുപ്പ് പ്രദേശങ്ങളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ലഡാക്ക് നല്ലതാണ്. തെളിഞ്ഞ നീലാകാശത്തിൽ നിന്നും മഞ്ഞുമൂടിയ പർവതങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമായി, തരിശ് ഭൂപ്രകൃതിയുള്ള പർവത പീഠഭൂമികളാണ് ലഡാക്കിന്റെ സവിശേഷത.

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.


English Summary: World Tourism Day 2022; These 10 Places in India You Shouldn't Miss From Your Tour List

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds