പ്രളയാനന്തര സഹായ പദ്ധതി
മൃഗ സംരകഷണ വകുപ്പ് പ്രളയാനന്തര സഹായ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 1000 ഗുണഭോക്താക്കൾക്ക് 9 പെണ്ണാടുകളും ഒരു മുട്ടനാടും അടങ്ങിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പിലാക്കും.ഒരു ഗുണഭോക്താവിന് 59,400 രൂപയുടെ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത് പദ്ധതിയിൽ 90 % സബ്‌സിഡിയാണ് നൽകുന്നത്.3.96 രൂപ കേന്ദ്ര സഹായവും.1.98കോടി രൂപയുടെ സംസഥാന വിഹിതവും ചേർത്ത് ആകെ 5.94 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.ഇത് കൂടാതെ സംസ്ഥാന പദ്ധതിയിലുൾപ്പെടുത്തി 19 പെണ്ണാടുകളും 1 മുട്ടനാടും എന്ന രീതിയിൽ ആട് വളർത്തൽ യൂണിറ്റുകൾ സ്ഥാപിക്കാൻ 1.5 കൂടി രൂപ വകയിരുത്തിയിട്ടുണ്ട് .ഇത്തരത്തിൽ 150 പേർക്ക് 1 ലക്ഷം രൂപ സഹായം ലഭിക്കും.ചെറുകിട ആട് വളർത്തൽ കർഷകർക്ക് അഞ്ചു പെണ്ണാടും ,ഒരു മുട്ടനാടും എന്ന രീതിയിൽ ആട് വളർത്തൽ യൂണിറ്റ് സ്ഥാപിക്കാൻ 25,000 രൂപ സബ്സിഡി നൽകുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട് .ഇത്തരത്തിൽ 1200 ഗുണഭോക്താക്കൾക്ക് സഹായം ലഭിക്കും.
English Summary: After flood relief
Share your comments