കാര്‍ഷികയന്ത്രങ്ങള്‍ക്ക് ധനസഹായം: അപേക്ഷകള്‍ ക്ഷണിച്ചു
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കേന്ദ്ര പദ്ധതിയായ എസ്.എം.എ.എം 2018-19 കാര്‍ഷിക യന്ത്രവല്‍കരണ സബ്മിഷന്റെ കീഴില്‍ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും കര്‍ഷകര്‍, കാര്‍ഷിക സേവന സംഘങ്ങള്‍, കൃഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കര്‍ഷക തൊഴിലാളി സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എസ്.സി/എസ്.റ്റി സൊസൈറ്റികള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 40 ശതമാനം മുതല്‍ 80 ശതമാനം വരെ നിരക്കില്‍ പരമാവധി 10 ലക്ഷം രൂപയാണ് സബ്‌സിഡി ലഭിക്കുക.
ധനസഹായം ലഭിക്കുന്ന കാര്‍ഷിക യന്ത്രങ്ങള്‍, സബ്‌സിഡി മാനദണ്ഡങ്ങള്‍ തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ കൃഷി ഭവനുകള്‍, ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകള്‍, കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, ജില്ലാ കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഈ മാസം 30 നകം അതതു കൃഷിഭവനുകളില്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഐഡാ സാമുവല്‍ അറിയിച്ചു. ഫോണ്‍: 0471 2743820, 0471 2733334.
English Summary: application for farming tools invited
Share your comments