Government Schemes

അപേക്ഷ ക്ഷണിച്ചു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള ആര്‍.എ.ആര്‍.എസ്. കുമരകം ഫാമില്‍ എന്‍.സി.എ. ഒഴിവുകളിലേക്ക് താല്‍കാലിക തൊഴിലാളികളെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എല്‍.സി/എ.ഐ, എസ്.ഐ.യു.സി. (നാടാര്‍), ഒ.ബി.സി. എന്നീ വിഭാഗങ്ങളില്‍ ഒരോ ഒഴിവുകള്‍ വീതമാണ് ഉളളത്.

അപേക്ഷകര്‍ ഫാം സ്ഥിതി ചെയ്യുന്നതോ ഫാമില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂര പരിധിക്കുള്ളില്‍ വരുന്നതോ ആയ ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ സ്ഥിര താമസക്കാരായിരിക്കണം.
പ്രായ പരിധി 18-39, നാലാം ക്ലാസ് മുതല്‍ 10-ാം ക്ലാസുവരെയാണ് വിദ്യാഭ്യാസ യോഗ്യത. ഉയര്‍ന്ന യോഗ്യതയുളളവരെ പരിഗണിക്കുന്നതല്ല. അപേക്ഷ ഒക്‌ടോബര്‍ 31 വൈകിട്ട് അഞ്ച് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2524421


English Summary: applications are invited

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds