അക്വാപോണിക്‌സില്‍ പരിശീലനം
കൊച്ചി: വിഷരഹിത പച്ചക്കറിയും ഗുണമേന്‍മയുള്ള മത്സ്യവും വീട്ടുമുറ്റത്ത് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നൂതന മത്സ്യകൃഷി രീതിയായ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്.) തയാറാക്കുന്നതിന് മത്സ്യകര്‍ഷക വികസന ഏജന്‍സി പരിശീലനം നല്‍കുന്നു. ജലം പുന:ചംക്രമണം ചെയ്ത് ഉപയുക്തമാക്കുന്നതും മത്സ്യം വളര്‍ത്തലിനെ (അക്വാകള്‍ച്ചര്‍) മണ്ണില്ലാത്ത കൃഷിയുമായി (ഹൈഡ്രോപോണിക്‌സ്) ഒരുമിപ്പിച്ചു കൊണ്ട് നടപ്പാക്കുന്നതുമായ നൂതന സംയോജിത കൃഷി രീതിയാണ് അക്വാപോണിക്‌സ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മറൈന്‍ഡ്രൈവില്‍ നടക്കുന്ന മത്സ്യോത്സവ നഗരിയിലെ സ്റ്റാളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ എറണാകുളം മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ 0484-2397182/2392660 എന്നീ നമ്പറുകളില്‍ നിന്ന് ലഭ്യമാകും.
English Summary: aqua phonics training
Share your comments