കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ നേട്ടങ്ങൾ
കൃഷിക്കാര്‍ക്ക് സമയോചിതമായി ആവശ്യമായിവരുന്ന സഹായങ്ങൾ ബാങ്കിങ് രംഗത്ത്നിന്ന് ലഭ്യമാക്കാനും വിളയിറക്കാന്‍ ഹ്രസ്വകാല വായ്പകൾ അനുവദിക്കാനും ഉദ്ദേശിച്ചുൾ പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് Kisan credit card (KCC) പദ്ധതി. വിളസീസണില്‍ വേണ്ടുന്ന സാധനസാമഗ്രികൾ വാങ്ങാനാണ് ഇത് പ്രധാനമായും കൃഷിക്കാരെ സഹായിക്കുന്നത്. ബാങ്കിങ് സമ്പ്രദായം അയവുൾതും ചെലവ് ചുരുങ്ങിയതുമാക്കാന്‍ ഉദ്ദേശിച്ചുൾതാണ് ഈ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി.
കെസിസി പദ്ധതിയുടെ നേട്ടങ്ങൾ
വിതരണ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു.
പണം നല്‍കുന്നത് സംബന്ധിച്ച കര്‍ക്കശത ഒഴിവാക്കുന്നു.
ഓരോ വിളയ്ക്കും വായ്പയ്ക്കായി അപേക്ഷിക്കേണ്ടതില്ല.
ഏത് സമയത്തും വായ്പ ഉറപ്പ്, കൃഷിക്കാരന് കുറഞ്ഞ പലിശാഭാരം.
കൃഷിക്കാര്‍ക്ക് വിത്തും വളവും അവരുടെ സൌകര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് വാങ്ങാന്‍ അനുവദിക്കുന്നു.
ഡീലര്‍മാരില്‍ നിന്നും രൊക്കം പണം നല്‍കുന്നതുകൊണ്ടുൾ ഡിസ്കൌണ്ട് വാങ്ങാന്‍ ഉപകരിക്കുന്നു.
വായ്പാ കാലയളവ് 3 വര്‍ഷം - ഇടയ്ക്കിടെയുൾ പുതുക്കല്‍ ആവശ്യമില്ല.
കാര്‍ഷിക വരുമാനം അടിസ്ഥാനപ്പെടുത്തി പരമാവധി വായ്പ നിശ്ചയിക്കുന്നു.
വായ്പാ പരിധിക്കുൾല്‍ നിന്നുകൊണ്ട് എത്ര തവണയായി വേണമെങ്കിലും പണം പിന്‍വലിക്കാം.
കൊയ്ത്തു കഴിഞ്ഞേ തിരിച്ചടയ്ക്കേണ്ടു.
കാര്‍ഷിക അഡ്വാന്‍സുകൾക്ക് നല്‍കുന്ന അതേ പലിശനിരക്ക്.
കാര്‍ഷിക അഡ്വാന്‍സുകൾക്ക് ബാധകമായ അതേ ജാമ്യം (സെക്യൂരിറ്റി), മാര്‍ജിന്‍, രേഖകൾ.
എങ്ങനെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്കിട്ടും?
ഏറ്റവുമടുത്ത പൊതുമേഖലാ ബാങ്കിനെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കുക. അര്‍ഹരായ കൃഷിക്കാര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡും പാസ്ബുക്കും ലഭിക്കും. അതില്‍ പേര്, മേല്‍വിലാസം, ഭൂമിയുടെ വിവരങ്ങൾ, വായ്പാപരിധി, കാലാവധി എന്നിവ ഉണ്ടാകും. കാര്‍ഡുടമയുടെ പാസ്പോര്‍ട്ട് ഫോട്ടോ ഒട്ടിച്ചിരിക്കും. ഇത് ഐഡന്റിറ്റി കാര്‍ഡായി ഉപയോഗിക്കാം. ഓരോ ധന ഇടപാടും കാര്‍ഡില്‍ പതിച്ചുകിട്ടും.
വായ്പയെടുക്കുന്നയാൾ കാര്‍ഡും പാസ്ബുക്കും അക്കൌണ്ട് ഓപ്പറേറ്റ് ചെയ്യുമ്പോഴെല്ലാം ഹാജരാക്കണം.
ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ നല്‍കുന്ന കിസാന്‍ ക്രെഡിറ്റ്കാര്‍ഡുകൾ
അലഹബാദ് ബാങ്ക് - കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി)
ആന്ധ്രാ ബാങ്ക് - എ.ബി കിസാന്‍ ഗ്രീന്‍ കാര്‍ഡ്
ബാങ്ക് ഓഫ് ബറോഡ - ബി.കെ.സി.സി
ബാങ്ക് ഓഫ് ഇന്‍ഡ്യ - കിസാന്‍ സമാധാന്‍ കാര്‍ഡ്
കാനറാ ബാങ്ക് - കെ.സി.സി
കോര്‍പറേഷന്‍ ബാങ്ക് - കെ.സി.സി
ദേനാ ബാങ്ക് - കിസാന്‍ സ്വര്‍ണ വായ്പാ കാര്‍ഡ്
ഓറിയന്റല്‍ ബാങ്ക് - ഓഫ് കൊമേഴ്സ് - ഓറിയന്റല്‍ ഗ്രീന്‍ കാര്‍ഡ് (ഒ.ജി.സി)
പഞ്ചാബ് നാഷണല്‍ ബാങ്ക് - പി.എന്‍.ബി കൃഷി കാര്‍ഡ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് - കെ.സി.സി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ - കെ.സി.സി
സിന്‍ഡിക്കേറ്റ് ബാങ്ക് - എസ്.കെ.സി.സി
വിജയാ ബാങ്ക് - വിജയാ കിസാന്‍ കാര്‍ഡ്
വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ്പദ്ധതി
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുൾവര്‍ക്കുൾ(കെ.സി.സി -കര്‍ഷക വായ്പാ കാര്‍ഡ്)വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ്പദ്ധതി
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുൾവര്‍ക്ക് വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ സൌകര്യം ലഭ്യമാണ്.
പദ്ധതിയുടെ മുഖ്യ പ്രത്യേകതകൾ
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുൾവര്‍ക്ക് രാജ്യത്തിനകത്തുവച്ച് മരണമോ സ്ഥിരം അംഗവൈകല്യമോ സംഭവിച്ചാല്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
70 വയസ്സ് വരെയുൾ എല്ലാ കെ.സി.സി കാര്‍ഡുകാര്‍ക്കും.
അപകട സംരക്ഷ : ആനുകൂല്യങ്ങൾ താഴെ പറയുംപ്രകാരമാണ്:
ബാഹ്യമായ, അക്രമപരമായ, കാണാവുന്ന അപകടങ്ങളാല്‍ സംഭവിക്കുന്ന മരണത്തിന് 50,000 രൂപ.
സ്ഥിരമായ അംഗ വൈകല്യം - 50,000 രൂപ.
രണ്ട് കൈയ്യും കാലും അല്ലെങ്കില്‍ രണ്ട് കണ്ണുകൾ അല്ലെങ്കില്‍ ഒരു കൈയ്യോ കാലോ ഒരു കണ്ണും നഷ്ടപ്പെട്ടാല്‍ 50,000 രൂപ.
ഒരു കൈയ്യോ കാലോ ഒരു കണ്ണും നഷ്ടപ്പെട്ടാല്‍ 25,000 രൂപ.
മാസ്റ്റര്‍ പോളിസിയുടെ കാലാവധി - 3 വര്‍ഷം.
ഇന്‍ഷ്വറന്‍സ് പീരിയഡ് - പ്രതിവര്‍ഷ പ്രീമിയം അടയ്ക്കുന്ന ബാങ്കുകളില്‍ പ്രീമിയം അടച്ചതു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷ്വറന്‍സ് കാലാവധി. അഥവാ ഇന്‍ഷ്വറന്‍സ് കാലാവധി 3 വര്‍ഷമാണെങ്കില്‍ പ്രീമിയം അടച്ചതു മുതല്‍ 3 വര്‍ഷം ഇന്‍ഷ്വറന്‍സ് സംരക്ഷ ലഭിക്കും.
പ്രീമിയം : വാര്‍ഷിക പ്രീമിയം 15 രൂപ. ഇതില്‍ 10 രൂപ ബാങ്ക് അടയ്ക്കുകയും ബാക്കി 5 രൂപ കാര്‍ഡുടമയില്‍നിന്ന് ഈടാക്കുകയും ചെയ്യും.
നടപ്പിലാക്കുന്ന രീതി : ഓരോ ഇന്‍ഷ്വറന്‍സ് കമ്പനിയെ ഇതിന്റെ മേഖലാ നടത്തിപ്പിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, ആന്‍റമാന്‍-നിക്കോബാര്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ നടത്തിപ്പ് യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷ്വറന്‍സ് ലിമിറ്റഡിനാണ്.
നടപ്പിലാക്കുന്ന ബ്രാഞ്ചുകൾ ഇന്‍ഷ്വറന്‍സ് പ്രീമിയം ഓരോ മാസവും ആ മാസം പുതുതായി കെ.സി കാര്‍ഡ് ലഭിച്ച കൃഷിക്കാരുടെ ലിസ്റ്റ് സഹിതം അടയ്ക്കണം.
ക്ളെയിം നടപടിക്രമം : മരണം, അംഗവൈകല്യം, മുങ്ങിമരണം എന്നിവയ്ക്ക് : ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിര്‍ദ്ദിഷ്ട ഓഫീസുകളിലൂടെയാണ് ഇന്‍ഷ്വറന്‍സ് ക്ളെയിം നല്‍കുന്നത്. ഇതിനായി നടപടിച്ചട്ടം പാലിക്കേണ്ടതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം
English Summary: Benefits of Kisan credit card
Share your comments